ബെംഗളൂരു: നീണ്ട 20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വര്‍ത്തൂര്‍ തടാകത്തില്‍ യൂറേഷ്യന്‍ സ്പൂണ്‍ ബില്‍, ഗോഡ്വിറ്റ്, നോര്‍ത്തേണ്‍ ഷോവലര്‍, നോര്‍ത്തേണ്‍ പിന്‍ടെയില്‍, ബ്ലാക്ക് വിംഗ്ഡ് സ്റ്റില്‍റ്റ് തുടങ്ങിയ ദേശാടന പക്ഷികളെ കണ്ടെത്തി. തടാകത്തിന്റെ പുനരുജ്ജീവനത്തിനായി ബിഡിഎ ഏര്‍പ്പെട്ടിരിക്കുന്ന ഏജന്‍സിയായ അല്‍കോണ്‍, കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിലെ സൈറ്റ് എഞ്ചിനീയര്‍ മനോജ് രാജ് ഉര്‍സ് പറയുന്നതനുസരിച്ച്, ’20 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ദേശാടന പക്ഷികള്‍ വര്‍ത്തൂര്‍ തടാകത്തിലേക്ക് മടങ്ങിയെത്തിയത്. കഴിഞ്ഞ ഒരു മാസമായി തടാകത്തിന്റെ സൈറ്റില്‍ കണ്ടവരുന്ന 150 ഓളം പക്ഷികളുടെ ഫോട്ടോകള്‍ എടുത്തിട്ടുണ്ട്, എന്നും അദ്ദേഹം പറഞ്ഞു.
ദേശാടന പക്ഷികള്‍ മാത്രമല്ല, പ്രാദേശിക പക്ഷികളും എത്തിത്തുടങ്ങിയിട്ടുണ്ടെന്ന് വര്‍ത്തൂര്‍ റൈസിങ് അംഗം ജഗദീഷ് റെഡ്ഡി പറഞ്ഞു. ‘ലഭിക്കുന്ന വിവരങ്ങള്‍ ് അനുസരിച്ച്, ദേശാടന പക്ഷികളുടെ വരവ് രണ്ട് വര്‍ഷമായി നിലച്ചിരുന്നു. ഏറെ സമരങ്ങള്‍ക്കും ദേശീയ ഹരിത ട്രൈബ്യൂണലിന്റെ (എന്‍ജിടി) ഇടപെടലിനും ശേഷം സര്‍ക്കാര്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ബിഡിഎ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോള്‍ ഗ്രേ ഹെറോണ്‍, പെയിന്റഡ് സ്റ്റോര്‍ക്ക്, ഇന്ത്യന്‍ റിവര്‍ ടെണ്‍, ബ്ലാക്ക് ഹെഡഡ് ഐബിസ്, സൈബീരിയന്‍ സ്റ്റോണ്‍ചാറ്റ് തുടങ്ങിയ പക്ഷികളും താറാവുകളും വരെ ഇവിടെ കണ്ടെത്തിയതായി് റെഡ്ഡി പറഞ്ഞു.
ചില സ്ഥലങ്ങളില്‍ തടാകം ആഴം കുറഞ്ഞതാണെന്നും നിരവധി ചെറിയ പക്ഷികളെ ആകര്‍ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 70 ശതമാനത്തോളം ചെളി നീക്കി മലിനജലം ഒഴുക്കിവിട്ടു, കഴിഞ്ഞ രണ്ടുവര്‍ഷമായി പെയ്ത മഴയില്‍ തടാകത്തിന്റെ ചില ഭാഗങ്ങള്‍ നിറഞ്ഞതാണ് പക്ഷികള്‍ മടങ്ങിയെത്താന്‍ കാരണമായത എന്നാണ് പറയുന്നത്. എന്നാല്‍ പക്ഷികളുടെ തിരിച്ചുവരവ് വളരെ നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതായാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ (ഐഐഎസ്സി) പ്രൊഫസര്‍ ടി.വി രാമചന്ദ്ര, തണ്ണീര്‍ത്തട വിദഗ്ധനും വര്‍ത്തൂര്‍, ബെല്ലന്തൂര്‍ തടാകങ്ങളിലെ എന്‍ജിടി പാനലിലെ അംഗവും പറഞ്ഞത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.