ബെംഗളൂരു : പത്താമത് ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളക്ക് തിരശ്ശീല ഉയരാൻ ഇനി ദിവസങ്ങൾ മാത്രം, ഈ മാസം 22 ന് വിധാൻ സൗധയിലാണ് ചലച്ചിത്ര മേളയുടെ ഉൽഘാടന ചടങ്ങുകൾ,
23 മുതൽ ചലച്ചിത്ര പ്രദർശനം ആരംഭിക്കും, ഒരേ വേദിയായ യശ്വന്ത്പുരയിലെ ഒറിയോൺ മാളിലാണ് പ്രദർശനം,
ഒരേ സമയം 11 സ്ക്രീനുകളിൽ പ്രദർശനം നടക്കും, മൊത്തം 400 പ്രദർശനങ്ങൾ. 200 സിനിമകൾ.തീർന്നില്ല തിരക്കഥ ശിൽപ്പശാലയടക്കമുള്ള മറ്റു പരിപാടികൾ. ഇതാണ് ഈ വർഷത്തെ സിനിമാമേളയുടെ വിശേഷം.
ചലച്ചിത്രോൽസവത്തിന്റെ ഡെലിഗേറ്റ് പാസ് റജിസ്ട്രേഷൻ നാളെയോടെ അവസാനിക്കും, 600 രൂപയാണ് ഡെലിഗേറ്റ് പാസിന്റെ വില, വിദ്യർത്ഥികൾക്കും മുതിർന്നവർക്കും 300 രൂപ കൊടുത്താൽ മതി.ഓൺലൈനായി തുക അടച്ചതിന് ശേഷം റഫറൻസും രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോയുമായി കൗണ്ടർ സന്ദർശിക്കണം.
കന്നഡ സിനിമ, പോപ്പുലർ കന്നഡ സിനിമ, ഇന്ത്യൻ സിനിമ, ഏഷ്യൻ സിനിമ എന്നീ വിഭാഗങ്ങളിൽ മൽസരമുണ്ട്.
റജിസ്ട്രേഷൻ ചെയ്യേണ്ട വെബ് സൈറ്റ് താഴെ : http://biffes.in
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.