ഗാന്ധി ജയന്തി ദിനത്തിൽ വ്യാജ ഗാന്ധിമാരെക്കുറിച്ച് മിണ്ടാതിരിക്കുകയാണ് നല്ലത്; മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

ബെംഗളൂരു: ഗാന്ധിജയന്തി ദിനത്തിൽ രാഹുൽ ഗാന്ധിയും കുടുംബവും ഉൾപ്പെട്ട ‘വ്യാജ ഗാന്ധി’മാരെ കുറിച്ച് സംസാരിക്കാതിരിക്കുന്നതാണ് അഭികാമ്യമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.

സർക്കാർ സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു മുഖ്യമന്ത്രി. ഭാരത് ജോഡോ യാത്രയിലുടനീളം സംസ്ഥാന സർക്കാരിന്റെ അഴിമതിയെ കുറിച്ച് രാഹുൽഗാന്ധി നടത്തുന്ന പരാമർശങ്ങൾക്കു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വിവിധ അഴിമതി കേസുകളിൽ ജാമ്യത്തിലാണ് രാഹുലും സോണിയാ ഗാന്ധിയും പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാറും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെന്ന് മുഖ്യമന്ത്രി പറഞ്ഞു.

  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന

പഴയതു പോലെ കർണാടക കോൺഗ്രസിന്റെ എടിഎം (ഓട്ടമേറ്റഡ് ടെല്ലർ മെഷീൻ) അല്ലെന്നു തിരിച്ചറിഞ്ഞതോടെയാണ് ബിജെപി സർക്കാരിനെ കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അവർ ഉന്നയിക്കുന്നത്. 40% കമ്മിഷൻ സർക്കാരെന്നു തന്റെ ഭരണത്തെ അവർ ആക്ഷേപിക്കുന്നത് വെറും പ്രചാരണം മാത്രമാണെന്നും ഇതിനു തെളിവു ഹാജരാക്കാൻ വെല്ലുവിളിച്ചിട്ടും ആരും മുന്നോട്ടു വന്നിട്ടില്ലെന്നും ബൊമ്മെ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാക്ക് തർക്കത്തിൽ യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; ബെം​ഗളൂരുവിൽ കാർ ബോംബ് വെച്ച് തകർത്ത് യുവാവ് ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആറുവയസ്സുകാരിയുടെ മരണം കൊലപാതകം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
[masterslider id="10"]

Related posts