ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് ലഹരി കടത്ത് സംഘത്തിലെ പ്രധാനിയെ പിടികൂടി

ബെംഗളൂരു: കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനി ബെംഗളൂരുവിൽ പിടിയിലായി . നൈജീരിയൻ സ്വദേശി ഒക്കാഫോർ എസേ ഇമ്മാനുവൽ ആണ് ബെംഗളൂരുവിൽ നിന്നും കേരള പോലീസിന്റെ പിടിയിലായത്.

ആറ് മാസത്തിനിടെ ഇയാൾ കൊച്ചിയിലേക്ക് കടത്തിയത് നാലര കിലോ എംഡിഎംഎ ആണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ബെംഗളൂരുവിൽ താമസിച്ച് ലഹരി മരുന്ന് നിർമിച്ച് കേരളത്തിലേക്ക് എത്തിക്കുന്നത് ഇയാളുടെ രീതിയാണെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരുവിലെത്തി പാലാരിവട്ടം പൊലീസാണ് ഇയാളെ പിടികൂടിയത്.

ജൂലൈ മാസത്തിൽ എറണാകുളത്ത് നടന്ന ഒരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇയാളിലേക്ക് എത്തിയത്. ജൂലൈയിൽ 102.4 ഗ്രാം എംഡിഎംഎയുമായി ഹാറൂൺ സുൽത്താൻ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് കിട്ടിയ വിവരമനുസരിച്ച് അലിൻ ജോസഫ്,നിജു പീറ്റർ, അലൻ ടോണി എന്നിവരെയും പിടികൂടി. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് വന്തോതിൽ ലഹരി മരുന്ന് എത്തിക്കുന്നത് കണ്ണുകളെ കുറിച്ചുള്ള സൂചനയാണ് ലഭിക്കുന്നത്.

  നഗരത്തിൽ ഐ.ടി.ആർ സമർപ്പിക്കുന്നവർ സൂക്ഷിക്കുക; വാട്‌സ്ആപ്പിൽ ഈ സന്ദേശം വന്നോ? ഒറ്റ ക്ലിക്കിൽ ബാങ്ക് അക്കൗണ്ട് പൂജ്യമാകും

തുടർന്നാണ് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എൻഡിഎംഎ എത്തിക്കുന്ന ആന്റണി വാൾട്ടർ ഫെർണാണ്ടസ് എന്ന വ്യക്തിയെ കുറിച്ച് വിവരം ലഭിച്ചത്. ഇയാളിൽ നിന്നാണ് നൈജീരിയൻ സ്വദേശിയെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥന് ലഭിക്കുന്നത് . 6 മാസത്തിനിടെ കേരളത്തിലേക്ക് 4.5 കിലോ എംഡിഎംഎ ആണ് പ്രതികൾ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
[masterslider id="10"]

Related posts