ജനനനിരക്ക് കുറയുന്ന സാഹചര്യത്തിൽ ജനസംഖ്യാ പ്രശ്നം മറികടക്കാൻ മദർ ഹീറോ പദ്ധതി പൊടിത്തട്ടിയെടുത്ത് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഓഗസ്റ്റ് 16 നാണ് റഷ്യൻ പ്രസിഡന്റ് പുടിൻ സോവിയറ്റ് കാലഘട്ടത്തിലെ ‘മദർ ഹീറോയിൻ’ അവാർഡ് പുനരുജ്ജീവിപ്പിച്ചത്. രണ്ടാം ലോകമഹായുദ്ധസമയത്ത് സോവിയറ്റ് നേതാവ് ജോസഫ് സ്റ്റാലിൻ ജനസംഖ്യാ കുറവ് നികത്താനായിട്ടാണ് 1944-ൽ സ്ത്രീകൾക്ക് ഓണററി പദവി ആദ്യമായി പ്രഖ്യാപിച്ചത്. 1991-ൽ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം ഈ പദവി നൽകുന്നത് നിർത്തി. എന്നാൽ റഷ്യയിൽ ജനസംഖ്യ കുറയുന്ന പശ്ചാത്തലത്തിൽ പുടിൻ വീണ്ടും പദ്ധതി കൊണ്ടുവന്നു. പത്തോ അതിലധികമോ കുട്ടികളെ പ്രസവിക്കുകയും വളർത്തുകയും ചെയ്യുന്ന സ്ത്രീകൾക്കാണ് സോവിയറ്റ് കാലഘട്ടത്തിലെ സ്ഥാനപ്പേരിന് സമാനമായ ‘മദർ ഹീറോയിൻ’ പദവി നൽകുക.
ഉത്തരവ് പ്രകാരം, ജീവിച്ചിരിക്കുന്ന 10-ാമത്തെ കുട്ടിക്ക് ഒരു വയസ്സ് തികയുമ്പോൾ, യോഗ്യതയുള്ള അമ്മമാർക്ക് 10 ലക്ഷം റൂബിൾസ് (ഏകദേശം 13,12,000 ലക്ഷം രൂപ) സമ്മാനമായി നൽകും. യുദ്ധത്തിലോ തീവ്രവാദ വിരുദ്ധ നീക്കത്തിലോ അടിയന്തര സാഹചര്യത്തിലോ തങ്ങളുടെ മക്കളിൽ ആരെയെങ്കിലും നഷ്ടപ്പെട്ടാലും അമ്മയ്ക്ക് മദർ ഹീറോ യോഗ്യതയുണ്ടാകും. ഹീറോ ഓഫ് റഷ്യ, ഹീറോ ഓഫ് ലേബർ തുടങ്ങിയ ഉയർന്ന റാങ്കിംഗ് സ്റ്റേറ്റ് ഓർഡറുകളുടെ അതേ പദവിയുള്ളതാണ് മദർ ഹീറോയിൻ ടൈറ്റിൽ പരിഗണിക്കുന്നത്.
ജൂൺ ഒന്നിന് റഷ്യയുടെ ശിശുദിന ദിനത്തിൽ മദർ ഹീറോയിൻ പദവി സ്ഥാപിക്കാൻ ആലോചിച്ചിരുന്നു. റഷ്യയുടെ ജനസംഖ്യ പതിറ്റാണ്ടുകളായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്,. 2022 ന്റെ തുടക്കത്തിൽ ജനസംഖ്യ 146 ദശലക്ഷമായി. 2021 മുതൽ, കൊറോണ വൈറസ് കാരണം ജനസംഖ്യയിൽ കുറവുണ്ടായി. നിലവിൽ യുക്രൈൻ യുദ്ധത്തിൽ ആദ്യ ആഴ്ച യുക്രൈൻ പിടികൂടിയ റഷ്യൻ സൈനീകരുടെ പ്രായം 17-20 ആണ്. 40,000 ത്തിനും 55,000 ഇടയിൽ റഷ്യൻ സൈനീകർ കൊല്ലപ്പെട്ടെന്ന് വിവിധ രാജ്യങ്ങൾ കണക്ക് നിരത്തുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.