പേര് മാറ്റാൻ ഒരുങ്ങി ബോളിവുഡ് താരം ആലിയ ഭട്ട്

ബോളിവുഡ് താരം ആലിയ ഭട്ട് തന്റെ ഔദ്യോഗിക പേര് മാറ്റുന്നു. ഭര്‍ത്താവ് രണ്‍ബിര്‍ കപൂറിന്റെ സര്‍നെയിം കപൂര്‍ തന്റെ പേരിനൊപ്പം ചേര്‍ത്ത് ആലിയ ഭട്ട് കപൂര്‍ എന്നാണ് പേരുമാറ്റം. തന്റെ സ്‌ക്രീന്‍ നെയിം മാറ്റുന്നില്ലെന്നും പകരം പേരുമാറ്റം ഔദ്യോഗിക രേഖകളില്‍ മാത്രമായിരിക്കുമെന്നും ആലിയ ഭട്ട് പറഞ്ഞു.

ആദ്യ കുട്ടിയ്ക്കായി തയാറെടുക്കുന്ന സമയമായതിനാല്‍ സന്തോഷത്തോടെയാണ് താന്‍ പേരുമാറ്റുന്നതെന്ന് ആലിയ ഭട്ട് പറഞ്ഞു. ഞങ്ങള്‍ക്ക് ഉടന്‍ ഒരു കുഞ്ഞുണ്ടാകും. കപൂര്‍മാര്‍ ഒരുമിച്ച് യാത്ര ചെയ്യുമ്പോള്‍ ഞാന്‍ മാത്രം ഭട്ടായി തുടരാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ ഞാനും കപൂര്‍ ആകുന്നു. നിങ്ങള്‍ക്ക് മനസിലാകുന്നില്ലേ? ഒഴിവാക്കപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പേരുമാറ്റത്തെക്കുറിച്ച് ആലിയ ഭട്ട് പ്രതികരിച്ചത് ഇങ്ങനെ. താന്‍ എപ്പോഴും ആലിയ ഭട്ട് തന്നെയായിരിക്കുമെന്ന് ആലിയ പറയുന്നു. എന്നാല്‍ അതോടൊപ്പം തന്നെ താന്‍ കപൂറുമാണ്. അതില്‍ താന്‍ വളരെ സന്തോഷവതിയാണെന്നും ആലിയ ഭട്ട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
  കാവേരി തർക്കം: പ്രതിപക്ഷ ഉപദേശം തേടിയ ശേഷം അന്തിമ തീരുമാനം; ആഗസ്റ്റ് 13-ന്റെ ബന്ദ് പിൻവലിക്കണം; ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു
[masterslider id="10"]

Related posts