നവകേരളം പദ്ധതിയിലൂടെ പൊതുവിദ്യാലയങ്ങൾ ലോകനിലവാരത്തിലെത്തി: വി. ശിവൻകുട്ടി

നവകേരളം പദ്ധതിയിലൂടെ പൊതുവിദ്യാലയങ്ങൾ ലോകോത്തര നിലവാരത്തിലെത്തിയതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ആറ്റിങ്ങലിലെ രണ്ട് സ്കൂളുകളിൽ പുതുതായി നിർമ്മിച്ച സ്കൂൾ കെട്ടിടം, ലാബ്, ലൈബ്രറി കെട്ടിടങ്ങൾ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കിളിമാനൂർ ഗവണ്മെന്‍റ് ഹയർസെക്കൻഡറി സ്കൂൾ, ഗവണ്മെന്‍റ് മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ കെട്ടിടങ്ങളുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. സംസ്ഥാന സർക്കാരിന്റെ വിദ്യാകിരണ മിഷൻ പദ്ധതിയും പ്ലാൻ ഫണ്ടും ഉപയോഗിച്ചാണ് കെട്ടിടങ്ങൾ നിർമ്മിച്ചത്.

  കെ ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം: യൂട്യൂബര്‍ യാസര്‍ എടപ്പാളിനെ അറസ്റ്റ് ചെയ്തു

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പുതിയ കെട്ടിടങ്ങൾ വരുന്നതും അവയുടെ ഉദ്ഘാടനവും സാധാരണ സംഭവമായി മാറിയെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയിലെ കെട്ടിടങ്ങൾ അടച്ചുപൂട്ടേണ്ടി വന്ന സമയത്താണ് ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നത്. എന്നിരുന്നാലും, നവകേരളം പദ്ധതിയിലൂടെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ സംരക്ഷിച്ചുകൊണ്ട് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഈ സർക്കാരിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. പൊതുവിദ്യാലയങ്ങളിലെ കെട്ടിടങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കിളിമാനൂർ ഗവണ്മെന്‍റ് ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാകിരണം പദ്ധതി പ്രകാരം കിഫ്ബി ഫണ്ടിൽ നിന്ന് മൂന്ന് കോടി രൂപ വകയിരുത്തിയാണ് ഹൈടെക് ബഹുനില കെട്ടിടം നിർമ്മിച്ചത്. ആറ്റിങ്ങൽ ഗവൺമെന്‍റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നുള്ള ഒരു കോടി രൂപ വിനിയോഗിച്ചാണ് പുതിയ ലാബ്, ലൈബ്രറി കെട്ടിടങ്ങൾ നിർമിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പവർഫുൾ എൻട്രിയാകുമെന്ന് കരുതി... പക്ഷേ പ്ലാറ്റ്‌ഫോം സൈലന്റായിപ്പോയി! അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശബരിമല യുവതീപ്രവേശം; സുപ്രീംകോടതിയിൽ നിർണ്ണായക നിലപാടറിയിച്ച് സംസ്ഥാന സർക്കാർ
[masterslider id="10"]

Related posts

Click Here to Follow Us