മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനത്തിനായി 14.5 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ അനുമതി നൽകി. റൺവേയുടെ ഇടതുവശത്ത് നെടിയിരുപ്പ് പഞ്ചായത്തിൽ നിന്ന് 7.5 ഏക്കറും പടിഞ്ഞാറ് പള്ളിക്കൽ പഞ്ചായത്തിൽ നിന്ന് 7 ഏക്കറുമാണ് ഏറ്റെടുക്കുക. പരിസ്ഥിതി ആഘാത പഠനത്തിന് ശേഷം ഡിസംബറിനകം ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. ഏറ്റെടുത്ത ഭൂമി റൺവേക്കു സമാനമായി നിരപ്പാക്കണമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) നിർദ്ദേശിച്ചിട്ടുണ്ട്. ഭൂമിയേറ്റെടുത്തു വിമാനത്താവളത്തിന്റെ റിസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) വികസിപ്പിക്കുന്നതോടെ വലിയ വിമാനങ്ങളുടെ സർവീസുകൾ പുനരാരംഭിക്കാനാകുമെന്നാണു പ്രതീക്ഷ.
ഭൂമി ഏറ്റെടുക്കലിന് അനുമതി നൽകി ഉത്തരവിറക്കിയതോടെ നടപടികൾ വേഗത്തിലാക്കും. റവന്യൂ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുക എന്നതാണ് അടുത്ത ഘട്ടം. അത് ഉടൻ ഉണ്ടാകുമെന്നാണ് സൂചന. തുടർന്ന് അതിരുകൾ നിർണ്ണയിക്കാൻ സർവേ നടത്തും. ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി സർക്കാർ 50 ലക്ഷം രൂപയുടെ എസ്റ്റാബ്ലിഷ്മെന്റ് ഫണ്ട് അനുവദിക്കുന്നതാണ് അടുത്ത പടി.
Related posts
-
ശബരിമല തീര്‍ഥാടകരുടെ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; ദമ്പതികൾ അടക്കം 4 പേർ മരിച്ചു
കോന്നി: പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കാറും തീര്‍ത്ഥാടകരുടെ ബസ്സും കൂട്ടിയിടിച്ച്... -
കളിക്കുന്നതിനിടെ ജനൽ കട്ടില ദേഹത്ത് വീണ് ഒന്നര വയസുകാരൻ മരിച്ചു
മലപ്പുറം: കളിക്കുന്നതിനിടെ ജനല്‍ കട്ടില ദേഹത്ത് വീണ് ഒന്നര വയസുകാരന് മരിച്ചു.... -
ഐടിഐ വിദ്യാർത്ഥിനി മരിച്ച നിലയിൽ
തിരുവനന്തപുരം: നെടുമങ്ങാട് വഞ്ചുവത്ത് ഐ.ടി.ഐ വിദ്യാർഥിനി തൂങ്ങിമരിച്ച നിലയില്‍. നമിത(19)യെയാണ് വഞ്ചുവത്ത്...