മജസ്റ്റിക് സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്നു ബാനസവാടിയിലേക്ക് രണ്ട് എറണാകുളം സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾ മാറ്റിയതിനെ തുടർന്നുള്ള സുരക്ഷാ ആശങ്കകൾക്കും സ്റ്റേഷനിൽ നിന്നുള്ള തുടർ യാത്രാ ദുരിതത്തിനും പരിഹാരം കാണുന്നതിനായി ബെംഗളൂരു വികസന മന്ത്രി കെ.ജെ.ജോർജും ഗതാഗത മന്ത്രി എച്ച്.എം.രേവണ്ണയും ബിഎംടിസി ചെയർമാൻ എം.നാഗരാജ് യാദവിനു നിർദേശം നൽകിയിരുന്നു. ട്രെയിൻ എത്തുന്ന തിരക്കേറിയ സമയങ്ങളിൽ പീക്ക് അവർ സർവീസ് നടത്താനാണ് തീരുമാനം.
സ്റ്റേഷനിൽ നിന്നു പുറപ്പെടുന്ന ബസ് വലതു വശത്തേക്ക് തിരിഞ്ഞ് വീലർ റോഡ്, ഫ്രെയ്സർ ടൗൺ, കോൾസ് പാർക്ക്, ബാംബൂ ബസാർ, ശിവാജി നഗർ, കെആർ മാർക്കറ്റ് വഴി മജസ്റ്റിക്കിലേക്കു പോകുന്ന റൂട്ട് സർവേ ചെയ്ത ശേഷമായിരിക്കും റിപ്പോർട്ട് സമർപ്പിക്കുന്നതെന്നും പീറ്റർ പറഞ്ഞു. അതേ സമയം റെയിൽവേ സ്റ്റേഷനിൽ പ്രീപെയ്ഡ് കൗണ്ടർ സ്ഥാപിക്കുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചെങ്കിലും നടപടിയായിട്ടില്ലെന്നു പരാതിയുണ്ട്.