യാത്രാ ദുരിതത്തിന് ചെറിയ ഒരാശ്വാസം;ബനസ്വാഡിയിൽ നിന്ന് മജെസ്റ്റിക്കിലേക്ക് ബി എം ടി സി ഉടൻ.

ബെംഗളൂരു ∙ ബാനസവാടി റെയിൽവേ സ്റ്റേഷനിൽ അതിരാവിലെയും മറ്റും വന്നിറങ്ങുന്ന‌ യാത്രിക്കാരുടെ സൗകര്യാർഥം മജസ്റ്റിക്കിലേക്ക് രണ്ടാഴ്ചക്കുള്ളിൽ ബിഎംടിസി ബസുകൾ ഓടിക്കാനാകുമെന്ന് ഗതാഗത വകുപ്പ്. പുലർച്ചെ നാലു മണിക്കും മറ്റും ഇവിടെ എത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് മജസ്റ്റിക്കിലെത്താൻ സൗകര്യമൊരുക്കിയുള്ള ബസ് റൂട്ടിന്റെ സർവേ റിപ്പോർട്ട് രണ്ടു ദിവസത്തിനകം ബിഎംടിസിക്കു സമർപ്പിക്കുമെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥനായ പീറ്റർ പറഞ്ഞു.

മജസ്റ്റിക് സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്നു ബാനസവാടിയിലേക്ക് രണ്ട് എറണാകുളം സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾ മാറ്റിയതിനെ തുടർന്നുള്ള സുരക്ഷാ ആശങ്കകൾക്കും സ്റ്റേഷനിൽ നിന്നുള്ള തുടർ യാത്രാ ദുരിതത്തിനും പരിഹാരം കാണുന്നതിനായി ബെംഗളൂരു വികസന മന്ത്രി കെ.ജെ.ജോർജും ഗതാഗത മന്ത്രി എച്ച്.എം.രേവണ്ണയും ബിഎംടിസി ചെയർമാൻ എം.നാഗരാജ് യാദവിനു നിർദേശം നൽകിയിരുന്നു. ട്രെയിൻ എത്തുന്ന തിരക്കേറിയ സമയങ്ങളിൽ പീക്ക് അവർ സർവീസ് നടത്താനാണ് തീരുമാനം.

  കോഡിംഗുണ്ട്, പക്ഷെ ഞമ്മ് ഞമ്മ് ഇല്ല! ഇൻഫോസിസിന് പിന്നാലെ മറ്റ് ഐ.ടി ഭീമന്മാർ കാന്റീൻ പൂട്ടുന്നു, ജീവനക്കാർ പ്രതിസന്ധിയിൽ

സ്റ്റേഷനിൽ നിന്നു പുറപ്പെടുന്ന ബസ് വലതു വശത്തേക്ക് തിരിഞ്ഞ് വീലർ റോഡ്, ഫ്രെയ്സർ ടൗൺ, കോൾസ് പാർക്ക്, ബാംബൂ ബസാർ, ശിവാജി നഗർ, കെആർ മാർക്കറ്റ് വഴി മജസ്റ്റിക്കിലേക്കു പോകുന്ന റൂട്ട് സർവേ ചെയ്ത ശേഷമായിരിക്കും റിപ്പോർട്ട് സമർപ്പിക്കുന്നതെന്നും പീറ്റർ പറഞ്ഞു. അതേ സമയം റെയിൽവേ സ്റ്റേഷനിൽ പ്രീപെയ്ഡ് കൗണ്ടർ സ്ഥാപിക്കുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചെങ്കിലും നടപടിയായിട്ടില്ലെന്നു പരാതിയുണ്ട്.

  കൊറച്ച് ചോറു തരോ ചേച്ചി; കട്ടിലിനടിയിൽ അപ്രതീക്ഷിത അതിഥി; വീട്ടിൽ കയറിയ പുളളിപ്പുലിയെ പുറത്തിറക്കിയത് നീണ്ട പരിശ്രമത്തിനൊടുവിൽ; വീഡിയോ കാണാം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വേനൽച്ചൂടിന് ആശ്വാസമായി വടക്കൻ-മധ്യ കേരളത്തിൽ മഴ
[masterslider id="10"]

Related posts

Click Here to Follow Us