മോദി സർക്കാർ ജീവശ്വാസം നൽകി; നന്ദി അറിയിച്ച് ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ

ശ്രീലങ്ക: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് സഹായം നൽകിയതിന് ശ്രീലങ്കൻ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെ ഇന്ത്യയ്ക്ക് നന്ദി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ശ്രീലങ്കയ്ക്ക് ജീവൻ നൽകിയെന്നും റനിൽ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന പാർലമെന്‍റ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“സാമ്പത്തിക പുനരുജ്ജീവനത്തിനുള്ള ശ്രമങ്ങളിൽ നമ്മുടെ ഏറ്റവും അടുത്ത അയൽരാജ്യമായ ഇന്ത്യ നൽകുന്ന സഹായം പ്രത്യേകം പരാമർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഞങ്ങൾക്ക് ജീവശ്വാസം നൽകി. എന്റെയും എന്റെ സ്വന്തം ജനങ്ങളുടെയും പേരിൽ, പ്രധാനമന്ത്രി മോദിക്കും സർക്കാരിനും ഇന്ത്യയിലെ ജനങ്ങൾക്കും നന്ദി അറിയിക്കുന്നു” റനിൽ പറഞ്ഞു

  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത

ആഭ്യന്തരകലാപത്തിൽ തകർന്ന ശ്രീലങ്കയ്ക്ക് അരിയും ഇന്ധനവും അവശ്യവസ്തുക്കളും ഇന്ത്യ വിതരണം ചെയ്തു. ശ്രീലങ്കയ്ക്ക് 4 ബില്യൺ ഡോളറിന്‍റെ സഹായമാണ് ഇന്ത്യ നൽകിയത്. ശ്രീലങ്കയ്ക്ക് തുടർന്നും സഹായം നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോക്രോച്ച് ജനതാ പാർട്ടി' സ്ഥാപകൻ അഭിജിത് ദീപ്കെ ബോസ്റ്റണിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നു
[masterslider id="10"]

Related posts