വീട്ടുടമകൾ മോഷണക്കേസിൽ അകത്തായി; സമീപവാസികൾക്ക് ഭീഷണിയായ റോട്ട് വീലർ നായയെ മാറ്റി

പെരുമ്പാവൂർ: ഉടമകളായ അച്ഛനും മകനും മോഷണ കേസിൽ പിടിയിലായതോടെ വീട്ടിൽ അനാഥനായ റോട്വീലർ നായയുടെ സംരക്ഷണം തൊടുപുഴ വോയ്സ് ഫോര് അനിമൽ വെറ്റിനറി ടീം ഏറ്റെടുത്തു. നിരവധി മോഷണ കേസുകളിലെ വാറന്റു പ്രതികളായ ഇടുക്കി കാമാക്ഷി വലിയപറമ്പില് ബിജു ( 50), മകന് വിപിന് ബിജു എന്നിവരെ കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 18 ന് അറസ്റ്റു ചെയ്തിരുന്നു.

പെരുമ്പാവൂർ നഗരസഭ 13-ാം വാര്ഡിലെ കരാട്ടുപള്ളിക്കര മാർത്തോമ കോളേജിന് സമീപം അങ്കണവാടിയോട് ചേർന്നുള്ള വീട്ടിലാണ് ഇവർ വാടകയ്ക്ക് താമസിച്ചിരുന്നത്. ഗേറ്റ് പൂട്ടിയ വീട്ടുവളപ്പിൽ നായ ഭക്ഷണവും വെള്ളവുമില്ലാതെ പട്ടിണിയിലായിരുന്നു. ബിജുവും വിപിനും അടക്കം മൂന്ന് പുരുഷന്മാരും ഒരു സത്രീയുമാണ് ഇവിടെ താമസിച്ചിരുന്നത്.

  ബെംഗളൂരുവിൽ കെട്ടിട നിർമ്മാണാവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ഇനി യൂസർ ഫീ; സമിതിയിൽ ബിൽഡർമാർക്കും ഉടമകൾക്കും ഇടമില്ല

സമീപവാസികള് പോലും ഇവരെ കാണാറില്ല. രാത്രി പുറത്തിറങ്ങി പുലർച്ചെ വീട്ടിലെത്തുന്നതാണ് ഇവരുടെ രീതി. പൊലീസുകാർ അന്വേഷിക്കുന്ന വിവരം അറിഞ്ഞ് മുങ്ങിയെങ്കിലും തൊടുപുഴയിൽ നിന്ന് മൂന്നു ദിവസം മുമ്പ് പിടികൂടുകയായിരുന്നു. നായ നിർത്താതെ കുരയ്ക്കാൻ തുടങ്ങിയതോടെ സമീപമുള്ള അങ്കണവാടി ജീവനക്കാർ നഗരസഭയെ അറിയിച്ചു.

സമീപവാസികള്ക്ക് ശല്യമുണ്ടാക്കുന്ന നായയെ ഇവിടെ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി വീട്ടുടമയ്ക്ക് കത്ത് നല്കി. വീട്ടുടമ അറിയിച്ചതനുസരിച്ച് വോയ്സ് ഫോർ അനിമൽ വെറ്റിനറി ടീം അംഗങ്ങൾ വൈകിട്ടോടെ എത്തി നായയെ പിടികൂടി കൊണ്ടു പോയി.

  സ്ത്രീ സുരക്ഷയ്ക്ക് പുതിയ കുതിപ്പ്; വാഗ്ദാനം പാലിച്ച് ‘സിങ്കപ്പെൺ’ ടാസ്ക് ഫോഴ്സ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി.ജോസഫ് വിജയ്

500 മോഷണ കേസുകളിൽ പ്രതികളായിട്ടുള്ള ബിജു 15 വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മോഷണക്കേസുകളിൽ അന്വേഷിച്ചെത്തുന്ന പോലീസിനെ പ്രതിരോധിക്കാനാണ് ഇവർ അപകടകാരിയായ റോട് വീലറിനെ വളർത്തിവന്നിരുന്നതെന്ന് പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈകുന്നേരങ്ങളിലെ തണുത്ത കാറ്റും കറുത്ത ആകാശവും കനത്ത മഴയും; പെട്ടെന്ന് മാറിയ ബെംഗളൂരു കാലാവസ്ഥയ്ക്ക് പിന്നിൽ!
[masterslider id="10"]

Related posts