നഗരത്തിൽ രാത്രി ഭർത്താവുമായി പിണങ്ങി ഇറങ്ങിയ യുവതിയെ ഓട്ടോക്കാരനും സംഘവും നിർബന്ധിച്ച് മദ്യം കഴിപ്പിച്ച് പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; മൂന്ന് പേർ പിടിയിൽ

ബെംഗളൂരു: ഹുബ്ബള്ളിയിൽ 35 വയസ്സുള്ള യുവതിയെ മദ്യം കുടിപ്പിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്തു. ഓൾഡ് ഹുബ്ബള്ളി പോലീസ് സ്റ്റേഷനിൽ ഇര നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പ്രതികളെ ചെയ്തു.

അക്രമികൾ ഈ പ്രവൃത്തിയുടെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇരയ്ക്ക് ആവശ്യമായ ചികിത്സ നൽകിവരുന്നു.

2026 ജനുവരി 9 നാണ് യുവതി പീഡനത്തിനു ഇരയായത്. രാത്രി 12 മണിയോടു അടുപ്പിച്ച് യുവതിയെ ഹൂബ്ലിയിലെ അംബേദ്കർ ഗ്രൗണ്ടിൽനിന്നു ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയാണ് രണ്ടു പേർ പീഡനത്തിനു ഇരയാക്കിയത്.

  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം

നിർബന്ധിച്ച് മദ്യം കഴിപ്പിച്ച ശേഷമാണ് യുവതിയെ പീഡിപ്പിച്ചത്. പീഡനദൃശ്യങ്ങൾ പകർത്തി മറ്റൊരാൾ പ്രചരിപ്പിക്കുകയും ചെയ്തു.

തുടർന്ന് പ്രതികൾ യുവതിയെ ഓട്ടോയിൽ കയറ്റിയ സ്ഥലത്ത് എത്തിച്ചു ഉപേക്ഷിച്ചു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാൻ തുടങ്ങിയപ്പോഴാണ് പൊലീസ് സംഭവത്തെ കുറിച്ച് അറിയുന്നത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പീഡനത്തിനു ഇരയായ യുവതിയെ കണ്ടെത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി

ശിവാനന്ദ്, ഗണേഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനു പ്രദീപ് എന്നയാളും പിടിയിലായി. മൂവരും തൊഴിലാളികളാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബാൽക്കണിയിലെ കാഴ്ചകൾക്കിടയിൽ ഒരു ക്ലോസറ്റ്! ബെംഗളൂരുവിലെ വിചിത്രമായ ഫ്ലാറ്റ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
[masterslider id="10"]

Related posts