ഒരാഴ്ചയ്ക്കിടെ നഗരത്തിൽ റജിസ്റ്റര്‍ ചെയ്തത് 1650 ഇലക്ട്രിക് വാഹനങ്ങള്‍; എപിഎംസി യാര്‍ഡുകളില്‍ ഇനി ഇ ചാര്‍ജിങ്ങും

ബെംഗളുരു: സംസ്ഥാനത്തെ അഗ്രികള്‍ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിങ് യാര്‍ഡുകളില്‍ ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു.

യാര്‍ഡിലെ ഒഴിവുള്ള സ്ഥലങ്ങളില്‍ പെട്രോള്‍, സിഎന്‍ജി പമ്പുകള്‍ എന്നിവ തുടങ്ങുന്നതിനും സ്വകാര്യ സംരംഭകര്‍ക്കു സര്‍ക്കാര്‍ അനുമതി നല്‍കി.

സ്റ്റേഷന്‍ നടത്തിപ്പിനുള്ള ലേലത്തില്‍ കര്‍ഷകര്‍, കാര്‍ഷിക സംഘടനകള്‍ എന്നിവയ്ക്കു നിശ്ചിത ശതമാനം സംവരണം ഉറപ്പുവരുത്തുമെന്നും ഉത്തരവില്‍ പറയുന്നു. പാട്ട വ്യവസ്ഥയിലാണ് സ്റ്റേഷന്‍ നടത്തിപ്പ് കൈമാറുക.

  വാങ്ങിയിട്ട പ്ലോട്ട് തിരിഞ്ഞുനോക്കാത്തവരാണോ നിങ്ങൾ? ബെംഗളൂരുവിൽ ഉടമകളെ കാത്തിരിക്കുന്നത് വൻ പണി!"

സംസ്ഥാനത്ത് ഇലക്ട്രിക് യാത്രാ, ചരക്കു വാഹനങ്ങളുടെ എണ്ണം കൂടിയതോടെയാണ് കൂടുതല്‍ ചാര്‍
സ്റ്റേഷനുകള്‍ക്ക് അനുമതി നല്‍കുന്നത്.

പ്രധാനമന്ത്രി ഇ ഡ്രൈവ് പദ്ധതി പ്രകാരം സംസ്ഥാനത്ത് 1500 ചാര്‍ജിങ് ഷനുകള്‍ക്കാണ് അനുമതി. ദീര്‍ഘദൂര യാത്രക്കാര്‍ക്കും സൗകര്യ പ്രദമായ രീതിയിലാണ് സ്റ്റേഷനുകള്‍ നിര്‍മിക്കുകയെന്ന് ദാസനപുര എപിഎംസി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീരാമ റെഡ്ഡി പറഞ്ഞു.

നഗരത്തില്‍ ഒരാഴ്ചയ്ക്കിടെ റജിസ്റ്റര്‍ ചെയ്തത് 1650 ഇലക്ട്രിക് വാഹനങ്ങള്‍. ബെംഗളൂരു ഈസ്റ്റ് ആര്‍ടിഒക്ക് കീഴില്‍ മാത്രം 298 വാഹ നങ്ങളാണ് റജിസ്റ്റര്‍ ചെയ്തത്. ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള നികുതിയിളവില്‍ സര്‍ക്കാര്‍ കുറവ് വരുത്തിയിട്ടും വാഹന വില്‍പന കൂടുകയാണെന്ന് കണക്കുകള്‍ പറയുന്നു.

  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ ശിവകുമാർ; മുഖ്യമന്ത്രി പദത്തിൽ ഒരു മാസം പൂർത്തിയാക്കി സൗഹൃദ കൂടിക്കാഴ്ച
[masterslider id="10"]

Related posts