ഹിന്ദു ദമ്പതികൾ കുട്ടികളെ ഒന്നിൽ ഒതുക്കരുത്, എണ്ണം കൂട്ടണം: ഹിന്ദുക്കളോട് മുഖ്യമന്ത്രി

ഹിന്ദു ദമ്പതികൾ ഒന്നിലധികം കുട്ടികൾക്ക് ജന്മം നൽകണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ.

ന്യൂനപക്ഷ വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഹിന്ദുക്കളുടെ ജനനനിരക്ക് കുറയുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ ഈ ആഹ്വാനം. ഇത് വിവാദത്തിന് വഴിവച്ചിരിക്കുകയാണ്.

മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ജനനനിരക്ക് കൂടുതലാണെന്നും എന്നാൽ ഹിന്ദുക്കൾക്കിടയിൽ ഇത് കുറഞ്ഞു വരികയാണെന്നും ശർമ്മ പറഞ്ഞു.

  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ

‘ഹിന്ദുക്കൾ ഒരു കുട്ടിയിൽ നിർത്തരുത്, കുറഞ്ഞത് രണ്ട് കുട്ടികളെങ്കിലും വേണം. കഴിയുന്നവർ മൂന്ന് കുട്ടികൾക്ക് വരെ ജന്മം നൽകണം,’ എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

മുസ്ലിം ജനസംഖ്യ അസമിൽ അതിവേഗം വർദ്ധിക്കുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. 2011ൽ 31 ശതമാനമായിരുന്ന മുസ്ലിം ജനസംഖ്യ 2027ഓടെ 40 ശതമാനമാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ മേയ് 14 വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts