ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ കർണാടക ആർടിസി ബസിൽ ലൈംഗികാതിക്രമം; മലയാളി യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: കർണാടക ആർടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. മലയാളി യുവാവ് പിടിയിൽ. ഇടപ്പാളിനും കോഴിക്കോടിനും ഇടയില്‍‌ വച്ചായിരുന്നു സംഭവം. മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫയാണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. എറണാകുളത്ത് നിന്ന് കർണാടകയിലേക്ക് പോകുന്ന ബസില്‍ ഇന്ന് പുലർച്ചെയാണ് സംഭവം. കോട്ടയം സ്വദേശിനിക്കാണ് ദുരനുഭവമുണ്ടായത്. ബസില്‍ വച്ച്‌ ഇയാള്‍ നിരന്തരം പെണ്‍കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. തുടർന്ന് യുവതി കണ്ടക്ട‍റോട് വിവരം പറഞ്ഞു. ബസ് കോഴിക്കോട് ബസ് സ്റ്റാൻഡിലെത്തിയ സമയത്താണ് നടക്കാവ് പോലീസില്‍ പരാതി നല്‍കിയത്.

Read More

പെൻ്റാവാലൻ്റ് വാക്‌സിൻ സ്വീകരിച്ച കുഞ്ഞുങ്ങൾ മരണപ്പെട്ടതായി റിപ്പോർട്ട്‌ 

ബെംഗളൂരു: തുംകൂരുവിലെ ആരോഗ്യ കേന്ദ്രത്തില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ പെൻ്റാവാലൻ്റ് വാക്‌സിൻ സ്വീകരിച്ച രണ്ട് നവജാത ശിശുക്കള്‍ മരണപ്പെട്ടതായി റിപ്പോർട്ട്. വിനോദിൻ്റെയും രഞ്ജിതയുടെയും മകളായ രണ്ടുമാസം പ്രായമുള്ള പെൺകുഞ്ഞാണ് ആദ്യം മരണപ്പെട്ടത്. പെണ്‍കുഞ്ഞിന് കോട്ടെയിലെ ഹെല്‍ത്ത് സെൻ്ററില്‍ കുത്തിവയ്പ് നല്‍കിയെങ്കിലും വെള്ളിയാഴ്ച കുട്ടി മരണപ്പെട്ടതായാണ് റിപ്പോർട്ട്. മറ്റൊരു കേസില്‍, ഭക്തരഹള്ളിയിലെ ആരോഗ്യ കേന്ദ്രത്തില്‍ വാക്സിൻ സ്വീകരിച്ച രണ്ടര മാസം പ്രായമുള്ള ആണ്‍കുട്ടിയാണ് മരണപ്പെട്ടത്. സംഭവം വാർത്തയായതിന് പിന്നാലെ സംസ്ഥാന നോഡല്‍ ഓഫീസർ ഡോ. സുധീർ നായിക്, ജില്ലാ നോഡല്‍ ഓഫീസർ ഡോ. മോഹൻ, താലൂക്ക്…

Read More

ആദ്യ ഡ്രൈവർരഹിത മെട്രോ ബെംഗളൂരുവിലേക്ക് ഉടൻ എത്തും

ബെംഗളൂരു : നമ്മ മെട്രോ യെല്ലോ ലൈനിലേക്കുള്ള ആദ്യ ഡ്രൈവർരഹിത മെട്രോ ട്രെയിൻ കൊൽക്കത്തയിലെ നിർമാണപ്ലാന്റിൽനിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ടു. കൊൽക്കത്തയിലെ ടിറ്റാഗർ റെയിൽ സിസ്റ്റംസ് ലിമിറ്റഡിൽനടന്ന ഫ്‌ളാഗ് ഓഫ് ചടങ്ങിൽ കേന്ദ്ര ഭവനനഗരകാര്യ മന്ത്രി മനോഹർ ലാൽ ഖട്ടർ ഓൺലൈനായി പങ്കെടുത്തു. ബെംഗളൂരു സൗത്ത് എം.പി. തേജസ്വി സൂര്യയും ചടങ്ങിൽ പങ്കെടുത്തു. 15 ദിവസംകൊണ്ട് ട്രെയിൻ ബെംഗളൂരുവിലെ ഹെബ്ബഗൊഡി ഡിപ്പോയിൽ എത്തിച്ചേരും. നമ്മ മെട്രോയ്ക്കുവേണ്ടി 204 കോച്ചുകളാണ് ടിറ്റാഗർ റെയിൽ സിസ്റ്റംസ് ലിമിറ്റഡ് നിർമിക്കുന്നത്. മാസം ഒരു മെട്രോ ട്രെയിൻവീതം ലഭ്യമാക്കാമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.…

Read More

പിറന്നാൾ ആഘോഷത്തിന് പിന്നാലെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു 

ബെംഗളൂരു: കൂട്ടുകാർക്കൊപ്പം ജന്മദിനം ആഘോഷിച്ച്‌ മണിക്കൂറുകള്‍ക്കകം ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ നിലായ് കൈലാഷ് ഭായ് പട്ടേലാണ് മരിച്ചത്. ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്റിലെ പിജി വിദ്യാർത്ഥിയായിരുന്നു. ഹോസ്റ്റലിലെ രണ്ടാം നിലയില്‍ നിന്ന് വീണതായാണ് പ്രാഥമിക നിഗമനം. മരണത്തിന് തൊട്ടുമുൻപ് കൂട്ടുകാർക്കൊപ്പം 29-ാം ജന്മദിനം കേക്ക് മുറിച്ച്‌ ആഘോഷിച്ചിരുന്നു. ഇതിന് പിന്നാലെ മുറിയില്‍ പോയ യുവാവിനെ ഇന്നലെ പുലർച്ച കോർട്ട് യാർഡില്‍ വീണ് കിടക്കുന്ന നിലയിലാണ് കണ്ടത്. റൂമില്‍ പോകുന്നതിനിടെ രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന്…

Read More

എച്ച്എംപിവി വ്യാപനം; ചെന്നൈയിലും കൊൽക്കത്തയിലും രോഗം സ്ഥിരീകരിച്ചു 

ചെന്നൈ: ചെന്നൈയില്‍ രണ്ട് കുട്ടികള്‍ക്കും കൊല്‍ക്കത്തയില്‍ ഒരു കുട്ടിക്കും എച്ച്‌എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ തേനംപെട്ട്, ഗിണ്ടി എന്നിവിടങ്ങളിലാണ് രോഗബാധ. ഇതോടെ രാജ്യത്തെ രോബാധിതരുടെ എണ്ണം ആറായി. പനി ബാധിച്ചാണ് ഇവര്‍ ആശുപത്രിയിലെത്തിയത്. ശ്വാസ തടസം നേരിട്ടതോടെ നടത്തിയ പരിശോധനയിലാണ് എച്ച്‌എംപിവി സ്ഥിരീകരിച്ചത്. കൊല്‍ക്കത്തയില്‍ അഞ്ചുമാസം പ്രായമുള്ള കുട്ടിക്കാണ് എച്ച്‌എംപിവി വൈറസ് ബാധ കണ്ടെത്തിയത്. നേരത്തെ കര്‍ണാടകയിലും ഹൈദരാബാദിലും കുട്ടികള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. അതേസമയം, രാജ്യത്തെ എച്ച്‌എംപിവി വ്യാപനത്തില്‍ സാഹചര്യം നിരീക്ഷിക്കുന്നുവെന്നും ആശങ്ക വേണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇത് ഒരു…

Read More

തൂൺ തകർന്ന് വീണ് 15 കാരി മരിച്ച സംഭവത്തിൽ കോൺട്രാക്ടർ അറസ്റ്റിൽ 

ബെംഗളൂരു:നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലെ തൂണ്‍ വീണ് 15കാരി മരിച്ച സംഭവത്തില്‍ കോണ്‍ട്രാക്ടർ ചന്ദ്രശേഖറിനെ പോലീസ് അറസ്റ്റ് ചെയ്തു. മരണപ്പെട്ട തേജസ്വിനിയുടെ പിതാവ് സുധാകർ റാവു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ശനിയാഴ്ച ഉച്ചയ്ക്ക് 12.45ഓടെയാണ് സംഭവം. വി.വി പുരം വാസവി വിദ്യാനികേതനിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ തേജസ്വിനി റാവു സ്കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. കെട്ടിടത്തിന്റെ ആറാം നിലയില്‍ നിർമാണ പ്രവർത്തനങ്ങള്‍ താങ്ങി നിർത്തുന്നതിനായി ഉപയോഗിച്ച താത്കാലിക തൂണ്‍ തകർന്ന് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. കുട്ടിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍…

Read More

പിവി അൻവറിന് ജാമ്യം അനുവദിച്ചു 

നിലമ്പൂർ: ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട പി വി അൻവർ എംഎല്‍എയ്ക്ക് ജാമ്യം അനുവദിച്ചു. നിലമ്പൂർ കോടതിയാണ് ജാമ്യം അനുവദിച്ചത്. അൻവറിന്റെ ഒതായിയിലെ വീട്ടിലെത്തിയാണ് ഇന്നലെ രാത്രി നിലമ്പൂർ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലമ്പൂർ സിഐ സുനില്‍ പള്ളിക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അൻവറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കാട്ടാനയാക്രമണത്തില്‍ ആദിവാസി യുവാവ് മണി മരിച്ചതില്‍ പ്രതിഷേധിച്ച്‌ ഡി.എം.കെ പ്രവർത്തകർ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവമാണ് അറസ്റ്റില്‍ കലാശിച്ചത്.

Read More

ചൈനയിൽ എച്ച്എംപിവി പടരുന്നു; മാസ്ക് ധരിക്കാൻ നിർദേശം 

ന്യൂഡൽഹി: ലോകത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തി ചൈനയില്‍ എച്ച്‌എംപിവി (ഹ്യൂമന്‍ മെറ്റന്യൂമോ വൈറസ്) പടര്‍ന്ന്പിടിക്കുന്നു. ചൈനയുടെ വടക്കന്‍ പ്രദേശങ്ങളില്‍ എച്ച്‌എംപിവി കേസുകളില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അനിയന്ത്രിതമായ രീതിയിലുള്ള വൈറസ് വ്യാപനം കാരണം ചൈനയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ചൈനയിലെ ആശുപത്രികളില്‍ ആയിരക്കണക്കിന് ആളുകളാണ് ദിനംപ്രതി ചികിത്സ തേടുന്നത്. രാജ്യത്ത് ന്യുമോണിയ കേസുകളിലുണ്ടാകുന്ന വര്‍ധന കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ഒരു പുതിയ നിരീക്ഷണ സംവിധാനം ആരംഭിച്ചിട്ടുണ്ട്. കോവിഡ് കാലത്തിന് സമാനമായ രീതിയില്‍ മാസ്‌ക് ധരിക്കണമെന്നും കൈകള്‍ ശുചിയായി…

Read More

ബെംഗളൂരുവിന് പിന്നാലെ ഗുജറാത്തിലും എച്ച്‌എംപി സ്ഥിരീകരിച്ചു

ന്യൂഡൽഹി: ഗുജറാത്തിലും എച്ച്‌എംപി വൈറസ് സ്ഥിരീകരിച്ചു. രണ്ട് മാസം പ്രായമുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കര്‍ണാടകയില്‍ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഗുജറാത്തില്‍ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗുജറാത്തിലും ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ ബെംഗളൂരുവില്‍ രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബെംഗളൂരുവില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിലാണ് രാജ്യത്ത് ആദ്യം എച്ച്‌എംപിവി കണ്ടെത്തിയത്. ബാപ്റ്റിസ്റ്റ് ആശുപത്രിയിലാണ് കുട്ടി ചികിത്സയില്‍ കഴിയുന്നത്. സര്‍ക്കാര്‍ ലാബില്‍ അല്ല പരിശോധന നടത്തിയതെന്നും, സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നതെന്നും…

Read More

ഒരു കുടുംബത്തിലെ നാലുപേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി 

ബെംഗളൂരു: ഒരു വീട്ടിലെ നാല് പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദമ്പതികളും രണ്ട് മക്കളുമാണ് മരിച്ചത്. ബെംഗളൂരു ആർഎംവി സെക്കൻഡ് സ്റ്റേജിലെ ഒരു വാടക വീട്ടിലാണ് സംഭവം. അനൂപ് കുമാർ (38), ഭാര്യ രാഖി (35) എന്നിവരെയും ഇവരുടെ 5 വയസുള്ള മകനെയും 2 വയസുള്ള മകളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവർ ഉത്തർപ്രദേശിലെ അലഹബാദ് സ്വദേശികളാണ്. ബെംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ സോഫ്റ്റ്‌വെയർ കണ്‍സള്‍ട്ടൻ്റായി ജോലി ചെയ്യുകയായിരുന്നു അനൂപ് കുമാർ. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിന്…

Read More
Click Here to Follow Us