7 വർഷത്തെ പ്രണയത്തിനൊടുവിൽ പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ വിവാഹിതനാകുന്നു; വിപുലമായ ചടങ്ങ് നാളെ

ൽഹി∙ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വദ്രയുടെയും മകൻ റെയ്ഹാൻ വദ്ര (25) വിവാഹിതനാകുന്നെന്ന് റിപ്പോർട്ട്. 25കാരനായ റൈഹാൻ വാദ്രയും അവീവ ബെയ്ഗും ഏഴു വർഷമായി പ്രണയത്തിലായിരുന്നുവെന്ന് പറയുന്നു. രണ്ടു പേരുടേയും കുടുംബങ്ങൾ ബന്ധത്തിന് സമ്മതം നൽകിയതോടെ റൈഹാൻ വാദ്ര ഇന്നലെ ഇരു കുടുംബങ്ങളുടെയും സാന്നിധ്യത്തിൽ അവീവ ബെയ്ഗിനോട് വിവാഹാഭ്യർഥന നടത്തിയെതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഡൽഹി സ്വദേശിയാണ് അവിവ ബെയ്ഗ്. ഇൻസ്റ്റഗ്രാമിൽ നൽകിയിരിക്കുന്ന ബയോ പ്രകാരം ഫോട്ടോഗ്രാഫറാണ് അവിവ. വിഷ്വൽ ആർട്ടിസ്റ്റാണ് റെയ്ഹാൻ വദ്ര. പത്താമത്തെ വയസ്സുമുതൽ ഫോട്ടോഗ്രഫിയിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു.…

Read More

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവറിൽ ബസുകളുടെ മത്സരയോട്ടം; ഡ്രൈവർമാർ പിടിയിൽ

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവറിൽ മത്സരയോട്ടം നടത്തിയ ടൂറിസ്റ്റ് ബസ് ഡ്രൈവർമാരെ പിടികൂടി. ഓവർ സ്പീഡും അതിനിടെ ഓവർ ടേക്ക് ചെയ്യുന്ന തരത്തിൽ ഓടിക്കുകയും യാത്രക്കാരുടെ ജീവൻ കൊണ്ട് കളിക്കുകയും ചെയ്യുന്ന വീഡിയോ വൈറലായി . സംഭവത്തിൽ, ബസുകൾ പരസ്പരം ഒരസുകയും ചെയ്തു. അവ അൽപ്പം നീങ്ങിയിരുന്നെങ്കിൽ പോലും ബസുകൾ ഫ്ലൈഓവറിൽ നിന്ന് വീഴാനുള്ള സാധ്യത കൂടുതലാണെന്നും പറയപ്പെടുന്നു. സംസ്ഥാനത്തും പുറത്തും ബസ് അപകടങ്ങൾ അടുത്തിടെയുണ്ടായി, മരണങ്ങൾക്കും പരിക്കുകൾക്കും കാരണമായിട്ടും, ഈ സംഭവം ഡ്രൈവർമാരുടെ അശ്രദ്ധയുടെ മറ്റൊരു വ്യക്തമായ ഉദാഹരണമാണെന്ന് യാത്രക്കാർ പറയുന്നു .

Read More

പുതുവത്സരദിനത്തിൽ എല്ലാവരും വീട്ടിൽ വെച്ചുണ്ടാക്കി കഴിക്കേണ്ടി വരും; ഡിസംബർ 31 ന് ഗിഗ് തൊഴിലാളികൾ പണിമുടക്കും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് രാജ്യത്തെ പ്രമുഖ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോമുകളായ സ്വിഗ്ഗി, സൊമാറ്റോ, ആമസോൺ, ബ്ലിങ്കിറ്റ് എന്നിവയിലെ ഗിഗ് തൊഴിലാളികൾ ഡിസംബർ 31-ന് രാജ്യവ്യാപക പണിമുടക്കിന് ഒരുങ്ങുന്നു. മെച്ചപ്പെട്ട വേതനം, ഗിഗ്–പ്ലാറ്റ്‌ഫോം തൊഴിലാളികൾക്കായി സമഗ്രമായ ദേശീയ നയം എന്നിവ ആവശ്യപ്പെട്ടാണ് സമരം. ഡിസംബർ 25ന് ക്രിസ്മസ് ദിനത്തിലും തൊഴിലാളികൾ പണിമുടക്ക് നടത്തിയിരുന്നു. തെലങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം വർക്കേഴ്‌സ് യൂനിയനും ഇന്ത്യൻ ഫെഡറേഷൻ ഓഫ് ആപ്പ്-ബേസ്ഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സും ചേർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴിലാളികളുടെ ജീവൻ അപകടത്തിലാക്കുന്ന ‘10 മിനിറ്റ് ഡെലിവറി’ സംവിധാനം പിൻവലിക്കണം,…

Read More

മകരവിളക്കിനായി ശബരിമല നട തുറന്നു

കോട്ടയം: മകരവിളക്ക് സീസണിനായി ശബരിമല നട തുറന്നു. വൈകീട്ട് 5നാണ് നട തുറന്നത്. ജനുവരി 14നാണ് മകരവിളക്ക്. മണ്ഡലകാലം കഴിഞ്ഞ് 2 ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് നട തുറന്നത്. മകരവിളക്കു കാലത്തെ പൂജകൾ നാളെ പുലർച്ചെ 3ന് ആരംഭിക്കും. അയ്യപ്പ ഭക്തരെ സ്വീകരിക്കാനായി മികച്ച ക്രമീകരണങ്ങളാണു ഒരുക്കിയിരിക്കുന്നത്. രാവിലെ 11:30നു പമ്പയിൽനിന്ന് ഭക്തരെ കയറ്റിവിട്ടു തുടങ്ങി. മരക്കൂട്ടത്തുനിന്നു എത്തുന്ന സ്വാമിമാരെ വലിയ നടപ്പന്തലിൽ ‘സെഗ്മന്റുകളായിട്ട്’ തിരിക്കും. നടതുറക്കുന്നതിനു പിന്നാലെ സീനിയോറിറ്റി അനുസരിച്ചു പതിനെട്ടാം പടിയിലേക്കു കയറ്റിവിടും. സ്പോട്ട് ബുക്കിങ്ങിന് അനിയന്ത്രിതമായ തിരക്കുണ്ട്. 2000 സ്ലോട്ട്…

Read More

‘14 ദിവസത്തെ സ്വാതന്ത്ര്യത്തിനു ശേഷം ഇടക്കാല ജാമ്യം പൂർത്തിയാക്കി ഉമർ ഖാലിദ് വീണ്ടും ജയിലിൽ

ഡൽഹി: സഹോദരിയുടെ വിവാഹത്തിൽ പ​ങ്കെടുക്കാനായി ലഭിച്ച 14 ദിവസത്തെ ജാമ്യകാലാവധി പൂർത്തിയാക്കി ജെ.എൻ.യു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് വീണ്ടും ജയിലിൽ. ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ 2020 സെപ്റ്റംബർ മുതൽ ജയിലിൽ കഴിയുന്ന ഉമർഖാലിദിന്, ഡിസംബർ 11നാണ് ഡൽഹിയിലെ കർക്കദൂമ കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കരുതെന്നും, സാക്ഷികളെ സ്വാധീനിക്കരുതെന്നുമുള്ള ഉപാധികളോടെയായിരുന്നു ജാമ്യം. ഡിസംബർ 27ന് നടന്ന സഹോദരിയുടെ വിവാഹ ചടങ്ങിൽ പ​ങ്കെടുത്ത ശേഷം, തിങ്കളാഴ്ച ഉമർഖാലിദ് വീണ്ടും തിഹാർ ജയിലിലെത്തി. പിതാവ് എസ്.ക്യൂ.ആർ ഇല്ല്യാസിനും മാതാവിനും…

Read More

പുതുവർഷരാവിൽ ബെംഗളുരുവിലെ യാത്രക്കാരുടെ സൗകര്യാർഥം മെട്രോയും ബിഎംടിസിയും വൈകിയോടും; സർവീസ് സമയം മാറ്റ് വിശദാംശങ്ങളും

ബെംഗളുരു: യാത്രക്കാരുടെ സൗ കര്യാര്‍ഥം പുതു വര്‍ഷരാവില്‍ നമ്മ മെട്രോയും ബാംഗ്ലൂര്‍ മെട്രോ പ്പൊലിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍ പറേഷനും (ബിഎംടിസി) സര്‍വീസ് നീട്ടി. മെട്രോ പര്‍പ്പിള്‍, ഗ്രീന്‍, യെലോ ലൈനുകളില്‍ അര്‍ധരാത്രിക്കു ശേഷവും സര്‍വീസ് നടത്തും. മജസ്റ്റിക് ഇന്റര്‍ചേഞ്ച് സ്റ്റേഷനില്‍ നിന്നു പര്‍പ്പിള്‍ ലൈനിലെ വൈറ്റ്ഫീല്‍ഡ്, ചല്ലഘട്ട എന്നിവിടങ്ങളിലേക്കും ഗ്രീന്‍ ലൈനിലെ സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട്, മാടവാര എന്നിവിടങ്ങളിലേക്കുമുള്ള അവസാന ട്രെയിന്‍ പുലര്‍ച്ചെ 2.45നായിരിക്കും.നാളെ രാത്രി 11.30നു ശേഷം പര്‍പ്പിള്‍, ഗ്രീന്‍ ലൈനുകളില്‍ ട്രെയിനുകളുടെ ഇടവേള സമയം 8 മിനിറ്റും യെലോ ലൈനില്‍ 15 മിനിറ്റുമായിരിക്കും.…

Read More

ലിവ്-ഇൻ പങ്കാളിയെ വഞ്ചിച്ച് സഹോദരിയെയും ബലാത്സംഗം ചെയ്തു, പ്രതി അറസ്റ്റിൽ

ബെംഗളൂരു: നെലമംഗലയിൽ ഒരു യുവാവ് തന്റെ ലിവ്-ഇൻ പങ്കാളിയെ വഞ്ചിച്ച് അവളുടെ തന്നെ ഇളയ സഹോദരിയെ ബലാത്സംഗം ചെയ്തതായി പരാതി. പ്രണയ ലൈംഗിക തട്ടിപ്പ് കേസിൽ, ഇരയെ ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയ പ്രതി അവരുടെ വീട്ടിൽ നിന്ന് സ്വർണ്ണാഭരണങ്ങളും മോഷ്ടിച്ചു. യുവതിയുടെ സഹോദരിയെയും ഇയാൾ ലൈംഗികമായി പീഡിപ്പിച്ചതായി പറയപ്പെടുന്നു. പ്രതിയെ ഇപ്പോൾ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബെംഗളൂരുവിലെ ബാഗൽഗുണ്ടെ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രതിയായ സുഭാൻഷു ശുക്ല (27) ആണ് അറസ്റ്റിലായത്. ഹരിയാന സ്വദേശിയായ ഇയാൾ കഴിഞ്ഞ നാലോ അഞ്ചോ വർഷമായി…

Read More

ബെംഗളൂരു ‘ബുൾഡോസർ രാജ്’; വിട് നപ്പെട്ടവര്‍ക്ക് 11 ലക്ഷത്തിന്റെ ഫ്ലാറ്റ് ജനുവരി ഒന്നു മുതല്‍ കൈമാറും

flat jcb

ബെംഗളുരു: സര്‍ക്കാര്‍ ഭൂമി കയ്യേറ്റം ഒഴിപ്പിച്ചതിനെ തുടര്‍ന്നു വീട് നഷ്ടപ്പെട്ടവര്‍ക്ക് രാജീവ് ഗാന്ധി ആവാസ് യോജനയ്ക്കു കീഴില്‍ ഫ്ലാറ്റ് നല്‍കും. യെലഹങ്ക ഫക്കീര്‍ കോളനിയിലെ ചേരിയില്‍ താമസിച്ചിരുന്നവര്‍ക്കാണ് നഗരത്തിലെ ബയ്യപ്പനഹള്ളി യില്‍ നിര്‍മാണം പൂര്‍ത്തിയായ ഫ്‌ലാറ്റുകള്‍ സബ്‌സിഡി നിരക്കില്‍ അനുവദിക്കുക. 11.20 ലക്ഷം രൂപ വിലയുള്ള ഫ്‌ലാറ്റുകള്‍ അഞ്ചു ലക്ഷം രൂപ ബെംഗളുരു നഗര വികസന അതോറിറ്റി (ജിബിഎ) സബ്‌സിഡി ലഭ്യമാക്കും. ഇതിനു പുറമെ കേന്ദ്ര സം സ്ഥാന സര്‍ക്കാരുകളുടെ സബ്‌സിഡി കൂടി ലഭിക്കുന്നതോടെ ജനറല്‍ വിഭാഗക്കാര്‍ക്ക് 8.70 ലക്ഷം രൂപ ഇളവ് ലഭിക്കും.…

Read More

എഐ അധിഷ്ഠിത നിരീക്ഷണം ഉള്‍പ്പെടെ സജ്ജം; പുതുവത്സരാഘോഷത്തിന് പഴുതടച്ച സുരക്ഷ

New-year-2020 TAIL NADU

ബെംഗളുരു: പുതുവത്സരാ ഘോഷത്തിനിടെ അനിഷ്ട സംഭ വങ്ങള്‍ തടയാന്‍ നിര്‍മിതബുദ്ധിയില്‍ (എഐ) അധിഷ്ഠിതമായ നിരീക്ഷണ സംവിധാനമുള്‍പ്പെടെ കനത്ത സുരക്ഷാ ക്രമീകരണങ്ങളുമായി പൊലീസ്. പുതുവത്സരാഘോഷം നടക്കുന്ന പ്രധാന കേന്ദ്രമായ എംജി റോഡ്, ബ്രിഗേഡ് റോഡ്, ചര്‍ച്ച് സ്ട്രീറ്റ്, കോറമംഗല, ഇന്ദിരാനഗര്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു വരികയാണ്. ഇതിലെ ദൃശ്യ ങ്ങള്‍ കുറഞ്ഞത് 30 ദിവസത്തേക്ക് സൂക്ഷിച്ചുവയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി സിറ്റി പൊലീ സ് കമ്മിഷണര്‍ സീമന്ത് കുമാര്‍ സിങ് അറിയിച്ചു. സാധ്യമാകുന്നിടത്തെല്ലാം ക്യാമറകള്‍ പൊലീസ് കമാന്‍ഡ് സെന്ററുമായി ബന്ധിപ്പിക്കും. കൂടുതല്‍ പൊലീസുകാരെയും വിന്യസിക്കും.…

Read More

കന്നഡ നടി നന്ദിനി മരിച്ച ചെയ്ത നിലയിൽ

ബെംഗളൂരു∙ കന്നഡ സീരിയൽ നടി സി.എം.നന്ദിനിയെ (26) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നന്ദിനി വാടകയ്ക്ക് താമസിക്കുന്ന കെങ്കേരിയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. വ്യക്തിപരമായ പ്രശ്നങ്ങളും വിഷാദാവസ്ഥയും തന്നെ അലട്ടുന്നുവെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. അഭിനയ ജീവിതവുമായി മുന്നോട്ടു പോകാനായിരുന്നു നന്ദിനിക്ക് താൽപര്യം. എന്നാൽ, സർക്കാർ ജോലി നേടാനും വിവാഹിതയാകാനും വീട്ടുകാർ നിർബന്ധിച്ചിരുന്നു. നന്ദിനിയുടെ പിതാവ് 2019ൽ സർക്കാർ സർവിസിലിരിക്കെ മരിച്ചിരുന്നു. ആശ്രിത നിയമനത്തിലൂടെ നന്ദിനിക്ക് ജോലിക്ക് ചേരാനുള്ള അവസരമുണ്ടായിരുന്നു. അഭിനയം ഒഴിവാക്കി ജോലിയിൽ ചേരാനും…

Read More
Click Here to Follow Us