കേരളത്തിലേക്കുള്ള ഈ ട്രെയിമുകൾക്ക് യാത്ര നിയന്ത്രണം; ചിലത് റദ്ധാക്കി ചിലത് വഴി തിരിച്ച് വിടും

ബെംഗളുരു: ബാനസവാടി-ബയ്യപ്പനഹ ള്ളി എസ്എംവിടി സ്റ്റേഷനുകള്‍ക്കിടയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതി നാല്‍ പാതയിലൂടെ സര്‍വീസ് നടത്തുന്ന ചില ട്രെയിനുകള്‍ റദ്ദാക്കുകയും വഴി തിരിച്ചുവിടുകയും ചെയ്യും. തിരുവനന്തപുരം നോര്‍ത്ത് ബെംഗളുരു എസ്എംവിടി എക്‌സ്പ്രസ് (16319) ജനുവരി 3നു ബയ്യപ്പനഹള്ളി, എസ്എംവിടി സ്റ്റേഷനുകള്‍ക്കിടില്‍ സര്‍വീസ് നടത്തില്ല. കന്റോണ്‍മെന്റില്‍ സര്‍വീസ് അവസാനിപ്പിക്കും. • ബെംഗളൂരു എസ്എംവിടി -തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് (16320) ജനുവരി 4നു വൈകിട്ട് 7നു കന്റോണ്‍മെന്റില്‍ നിന്നു പുറപ്പെടും. ബെംഗളൂരു എസ്എംവിടി-കണ്ണൂര്‍ എക്‌സ്പ്രസ് (16511) 4നു യില്‍ നിന്നു പുറപ്പെടും. • കണ്ണൂര്‍-ബെംഗളുരു എസ്എംവിടി എക്‌സ്പ്രസ് (16512)…

Read More

പൊലീസ് ഉദ്യോഗസ്ഥന്‍ സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍

ആലപ്പുഴ: പൊലീസ് ഉദ്യോഗസ്ഥന്‍ സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍. ആലപ്പുഴ മുഹമ്മ പൊലീസ് സ്റ്റേഷനിലെ സിപിഒ സന്തോഷ് കുമാര്‍(44) ആണ് മരിച്ചത്. സ്റ്റേഷന്റെ മുകളിലെ റൂഫില്‍ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Read More

സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ് കേസ്; ജയസൂര്യയ്ക്ക് വീണ്ടും ഇ ഡി സമന്‍സ്

കൊച്ചി: സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയ്ക്ക് വീണ്ടും ഇ ഡി സമന്‍സ്. ജനുവരി ഏഴിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. കുറ്റകൃത്യത്തില്‍ നിന്നുള്ള പണമാണ് ജയസൂര്യക്ക് ലഭിച്ചതെന്ന നിഗമനത്തില്‍ ഇ ഡി എത്തിയിരുന്നു. കൂടുതല്‍ അന്വേഷണത്തിനുശേഷം തുക കണ്ടുകെട്ടുമെന്നാണ് വിവരം. ജയസൂര്യയും ഉടമ സ്വാതിഖ് റഹീമും തമ്മിലുള്ള മറ്റ് സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്നുണ്ട്. സ്വാതിഖ് റഹീമുമായുള്ളത് ബ്രാന്‍ഡ് അംബാസഡര്‍ ബന്ധം മാത്രമെന്നായിരുന്നു ജയസൂര്യയുടെ മൊഴി.

Read More

മുപ്പത്തഞ്ചോളം യാത്രക്കാരുമായി പോയ കെഎസ്ആർടിസിയുടെ ബസ് ഓട്ടത്തിനിടെ കത്തിനശിച്ചു

കെഎസ്ആർടിസിയുടെ വിനോദയാത്രാ ബസ് ഓടിക്കൊണ്ടിരിക്കെ കത്തിനശിച്ചു. മുപ്പത്തഞ്ചോളം യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. മണിമലയ്ക്ക് സമീപം ചെറുവള്ളി പള്ളിപ്പടിയിൽ ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. മലപ്പുറത്തുനിന്ന് പത്തനംതിട്ടയിലെ ഗവിയിലേയ്ക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. കാഞ്ഞിരപ്പള്ളിയിൽനിന്ന് ഫയർ ഫോഴ്‌സ് എത്തി തീയണച്ചെങ്കിലും ബസ് പൂർണമായും കത്തിനശിച്ചു. ബസിൽ തീ പടരുന്നത് കണ്ട മറ്റൊരു വാഹനത്തിലെ ഡ്രൈവറാണ് ബസിലെ ഡ്രൈവറെ വിവരം അറിയിച്ചത്. ഇത് യാത്രക്കാരെ പെട്ടന്ന് പുറത്തിറക്കാനും വലിയ ദുരന്തം ഒഴിവാക്കാനും സഹായിച്ചു. പൊൻകുന്നം ഡിപ്പോയിൽനിന്ന് മറ്റൊരു ബസ് കൊണ്ടുവന്ന് യാത്രക്കാരെ റാന്നിയിൽ…

Read More

ബെംഗളൂരു–എറണാകുളം ഇന്റർസിറ്റി ഉൾപ്പെടെയുള്ള ട്രെയിന്നുകൾക്ക് നാളെ മുതൽ ഈ ട്രെയിനുകള്‍ക്ക് പുതിയ സമയക്രമം,

റെയിൽവേയുടെ പുതിയ സമയക്രമം നാളെമുതൽ പ്രാബല്യത്തിലാകും. ബെംഗളൂരു–എറണാകുളം ഇന്റർസിറ്റി വൈകിട്ട് 4.55നു പകരം 5.05ന് എറണാകുളത്ത് എത്തും. തിരുവനന്തപുരം– സിക്കന്ദരാബാദ് ശബരി എക്സ്പ്രസ് 30 മിനിറ്റ് നേരത്തേ രാവിലെ 10.40ന് എറണാകുളം ടൗണിലെത്തും. തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന സമയത്തിൽ മാറ്റമില്ല. ചെങ്കോട്ട വഴിയുള്ള കൊല്ലം– ചെന്നൈ എക്സ്പ്രസ് ഒന്നര മണിക്കൂർ നേരത്തേ രാവിലെ 6.05ന് ചെന്നൈ താംബരത്ത് എത്തും. ന്യൂഡൽഹി– തിരുവനന്തപുരം കേരള എക്സ്പ്രസ് 20 മിനിറ്റ് നേരത്തേ വൈകിട്ട് 4.30ന് എറണാകുളം ടൗണിലെത്തും. ഇടസ്റ്റേഷനുകളിലെ സമയങ്ങളിൽ ചെറിയ വ്യത്യാസമുണ്ടെങ്കിലും തിരുവനന്തപുരത്ത് എത്തുന്ന സമയത്തിൽ മാറ്റമില്ല.…

Read More

ബയോകോൺ ജീവനക്കാരൻ അഞ്ചാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റി ഫേസ് 2 ൽ സ്ഥിതി ചെയ്യുന്ന ബയോകോൺ കമ്പനിയിലെ ജീവനക്കാരൻ അഞ്ചാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു . അനന്ത് കുമാർ (35) ആണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യയുടെ കൃത്യമായ വിവരങ്ങൾ അറിവായിട്ടില്ല. അനന്തിന്റെ മൃതദേഹം ഇലക്ട്രോണിക് സിറ്റിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരപ്പന അഗ്രഹാര പോലീസ് സ്റ്റേഷൻ പരിധിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബനശങ്കരി സ്വദേശിയായ അനന്ത് കുമാർ കഴിഞ്ഞ രണ്ട് മാസമായി ജോലി ചെയ്തു വരികയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെ അഞ്ചാം നിലയിൽ…

Read More

ആൾ ഫിറ്റായെന്ന് കണ്ടാൽ മദ്യത്തിൻ്റെ അളവ് കുറച്ച് നൽകി തട്ടിപ്പ്; ബാ​റി​ന് പി​ഴ​യിട്ട് വിജിലൻസ്; ഇവരെ പൊക്കിയത് ഇങ്ങനെ

നിരവധി നിയമലംഘനങ്ങളാണ് മിന്നൽപരിശോധനയിൽ പിടികൂടിയത്. കേരളത്തിലെ ബാർ ഹോട്ടലുകളിലും എക്സൈസ് സർക്കിൾ ഓഫീസുകളിലും ഓപ്പറേഷൻ ബാർ കോഡ് എന്ന പേരിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധനയിലാണ് കണ്ടെത്തൽ. മദ്യത്തിൻ്റെ അളവുകുറച്ച് നൽകിയ സംഭവത്തിൽ കണ്ണൂരിൽ ബാറിന് പിഴ ഈടാക്കി. 60 മില്ലിക്ക് പകരം 48 മില്ലിയുടെ അളവ് പാത്രം ഉപയോഗിച്ച സംഭവത്തിൽ കണ്ണൂർ പഴയങ്ങാടിയിലെ പ്രതീക്ഷ ബാറിന് 25,000 രൂപ പിഴയിട്ടു. ബാറുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. മദ്യപിക്കുന്നയാൾ ഫിറ്റായെന്ന് തോന്നിയാൽ 60 മില്ലിയുടെ പാത്രം മാറ്റിയിട്ട് 48 മില്ലിയുടെ പാത്രം ഉപയോഗിക്കും.…

Read More

ഇൻസ്റ്റാഗ്രാം റീൽ ചിത്രീകരിക്കാൻ അതിവേഗം ഓടുന്ന ട്രെയിനിനടിയിൽ കിടന്ന് ഷൂട്ട്; ഇൻഫ്ലുവൻസറെ തേടി പോലീസ്

ഇൻസ്റ്റാഗ്രാം റീൽ ഉണ്ടാക്കാനായി ഓടുന്ന ട്രെയിനിനടിയിൽ കിടന്ന് ഷൂട്ട് നടത്തിയ ഇൻഫ്ലുവൻസറെ തേടി പോലീസ്. അജയ് രാജ്ഭർ എന്ന ഇൻസ്റ്റാഗ്രാം ക്രിയേറ്ററാണ് ഈ അപകടകരമായ റീൽ ചെയ്തത്. ട്രെയിൻ വരുന്നതിനു മുമ്പ് ട്രാക്കിൽ കിടക്കുകയായിരുന്നു അജയ്. ക്യാമറ ഓണാക്കി പിടിക്കുകയും ട്രെയിനിന്റെ അടിഭാഗം ഷൂട്ട് ചെയ്യുകയുമായിരുന്നു ലക്ഷ്യം. അജയ് ആഗ്രഹിച്ചതു പോലെ ട്രെയിൻ കടന്നു പോകുകയും അതിന്റെ വീഡിയോ എടുക്കാൻ കഴിയുകയും ജീവനോട് പുറത്തുവരാൻ സാധിക്കുകയും ചെയ്തു. റീൽ ഇൻസ്റ്റഗ്രാമിൽ വൈറലാവുകയും ചെയ്തു. ഇയാൾക്ക് ഇൻസ്റ്റഗ്രാമിൽ 8,552 ഫോളോവേഴ്സ് ഉണ്ട്. റീലിന്റെ അവസാനം ഇത്…

Read More

ബ്രാന്‍ഡിക്ക് ഏറ്റവും മികച്ച പേര് നിർദ്ദേശിക്കു; 10000 പോക്കറ്റിൽ വീഴും; സംഭവം ഇങ്ങനെ

തിരുവനന്തപുരം: ബ്രാന്‍ഡിക്ക് ഏറ്റവും മികച്ച പേര് നിര്‍ദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനം നല്‍കാന്‍ ബവ്‌കോ. പാലക്കാട് മേനോന്‍പാറയിലുള്ള മലബാര്‍ ഡിസ്റ്റിലറീസില്‍നിന്നും നിര്‍മിക്കാനുദ്ദേശിക്കുന്ന ഇന്ത്യന്‍ നിര്‍മിത ബ്രാന്‍ഡിക്ക് പേരും ലോഗോയും നിര്‍ദേശിക്കാനുള്ള അവസരമാണ് ബവ്‌കോ പൊതുജനങ്ങള്‍ക്കായി ഒരുക്കുന്നത്. ജനുവരി ഏഴിനകം malabardistilleries@gmail.com എന്ന ഇമെയിലിലേക്ക് അയയ്ക്കാനാണ് ബവ്‌കോ സിഎംഡി ആവശ്യപ്പെട്ടിരിക്കുന്നത്. അനുയോജ്യമായ ലോഗോയും പേരും നിര്‍ദേശിക്കുന്നവര്‍ക്ക് 10,000 രൂപ വീതം ഉദ്ഘാടനവേളയില്‍ പാരിതോഷികം നല്‍കുമെന്നും സിഎംഡി അറിയിച്ചു.  

Read More

മോഹൻലാലിന്റെ അമ്മ അന്തരിച്ചു

കൊച്ചി∙ നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരേ ലാൽ ആണു മറ്റൊരു മകൻ. ശാന്തകുമാരിയുടെ 89ാം പിറന്നാൾ ദിവസം എളമക്കരയിലെ വീട്ടിൽ വച്ച് വലിയ ആഘോഷം നടത്തിയിരുന്നു. അമ്മയ്‌ക്കൊപ്പം പുരസ്ക്കാരം പങ്കുവയ്ക്കാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ സന്തോഷമെന്നായിരുന്നു ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചപ്പോൾ മോഹൻലാൽ പറഞ്ഞത്. ലോകത്ത് എവിടെയാണെങ്കിലും അമ്മയുമായി സംസാരിക്കുമെന്ന് പണ്ടൊരു മാതൃദിനത്തിൽ മോഹൻലാൽ ബ്ലോഗിൽ കുറിച്ചിരുന്നു

Read More
Click Here to Follow Us