മോഹൻലാലിന്റെ അമ്മ അന്തരിച്ചു

കൊച്ചി∙ നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം.

സംസ്കാരം നാളെ. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരേ ലാൽ ആണു മറ്റൊരു മകൻ.

ശാന്തകുമാരിയുടെ 89ാം പിറന്നാൾ ദിവസം എളമക്കരയിലെ വീട്ടിൽ വച്ച് വലിയ ആഘോഷം നടത്തിയിരുന്നു.

  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി

അമ്മയ്‌ക്കൊപ്പം പുരസ്ക്കാരം പങ്കുവയ്ക്കാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ സന്തോഷമെന്നായിരുന്നു ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചപ്പോൾ മോഹൻലാൽ പറഞ്ഞത്.

ലോകത്ത് എവിടെയാണെങ്കിലും അമ്മയുമായി സംസാരിക്കുമെന്ന് പണ്ടൊരു മാതൃദിനത്തിൽ മോഹൻലാൽ ബ്ലോഗിൽ കുറിച്ചിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts