7 വർഷത്തെ പ്രണയത്തിനൊടുവിൽ പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ വിവാഹിതനാകുന്നു; വിപുലമായ ചടങ്ങ് നാളെ

ൽഹി∙ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വദ്രയുടെയും മകൻ റെയ്ഹാൻ വദ്ര (25) വിവാഹിതനാകുന്നെന്ന് റിപ്പോർട്ട്.

25കാരനായ റൈഹാൻ വാദ്രയും അവീവ ബെയ്ഗും ഏഴു വർഷമായി പ്രണയത്തിലായിരുന്നുവെന്ന് പറയുന്നു. രണ്ടു പേരുടേയും കുടുംബങ്ങൾ ബന്ധത്തിന് സമ്മതം നൽകിയതോടെ റൈഹാൻ വാദ്ര ഇന്നലെ ഇരു കുടുംബങ്ങളുടെയും സാന്നിധ്യത്തിൽ അവീവ ബെയ്ഗിനോട് വിവാഹാഭ്യർഥന നടത്തിയെതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഡൽഹി സ്വദേശിയാണ് അവിവ ബെയ്ഗ്. ഇൻസ്റ്റഗ്രാമിൽ നൽകിയിരിക്കുന്ന ബയോ പ്രകാരം ഫോട്ടോഗ്രാഫറാണ് അവിവ.

  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു

വിഷ്വൽ ആർട്ടിസ്റ്റാണ് റെയ്ഹാൻ വദ്ര. പത്താമത്തെ വയസ്സുമുതൽ ഫോട്ടോഗ്രഫിയിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു.

വന്യജീവി, സ്ട്രീറ്റ്, കൊമേഴ്സൽ ഫോട്ടോഗ്രാഫർ ആണ്. 2021-ൽ ന്യൂഡൽഹിയിലെ ബിക്കാനീർ ഹൗസിൽ റെയ്ഹാൻ വദ്ര ആദ്യ സോളോ എക്സിബിഷൻ നടത്തിയിരുന്നു.

2017-ൽ സ്കൂളിൽ നടന്ന ഒരു ക്രിക്കറ്റ് മത്സരത്തിനിടെ റെയ്ഹാൻ വദ്രയ്ക്ക് കണ്ണിനു പരുക്കേറ്റിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ‌ പ്രകാശം, സ്ഥലം, സമയം എന്നിവയുമായി ബന്ധപ്പെട്ട അനുഭവങ്ങളെ ആസ്പദമാക്കിയുള്ളതായിരുന്നു എക്സിബിഷൻ.

രണ്ട് കുടുംബങ്ങളുടേയും സമ്മതത്തോടെ ബുധനാഴ്ച രാജസ്ഥാനിലെ രന്തംബോറിൽ കൂടുതൽ വിപുലമായ വിവാഹനിശ്ചയ ചടങ്ങ് നടക്കുമെന്നാണ് അറിയുന്നത്. വിവാഹം ഏതാനും മാസങ്ങൾക്ക് ശേഷമായിരിക്കും വിവാഹം.

  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു

അവീവ ബെയ്ഗും കുടുംബവും ഡൽഹി നിവാസികളാണ്. പിതാവ് ഇമ്രാൻ ബെയ്ഗ് ബിസിനസുകാരനും മാതാവ് നന്ദിത ബെയ്ഗ് ഇന്റീരിയർ ഡിസൈനറുമാണ്.

പ്രിയങ്ക ഗാന്ധി വാദ്രയും നന്ദിത ബെയ്ഗും പഴയ സുഹൃത്തുക്കളാണെന്നും കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവന്റെ ഇന്റീരിയർ ഡിസൈനിൽ നന്ദിത ബെയ്ഗ് പ്രിയങ്ക ഗാന്ധിയെ സഹായിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോസ്റ്റലിൽ വിദ്യാർത്ഥിനി മദ്യപിക്കുന്ന വീഡിയോ വൈറൽ; സംഭവം ഒതുക്കിത്തീർക്കാൻ വാർഡൻമാർ പണം വാങ്ങിയതായി ആരോപണം
[masterslider id="10"]

Related posts