അമിതമായ ജോലിഭാരത്തെത്തുടർന്നുണ്ടായ മാനസിക സമ്മർദ്ദം മൂലം ഉത്തർപ്രദേശിലെ സീതാപൂരിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ജീവനൊടുക്കി. സീതാപൂർ ജില്ലയിലെ താലൂക്ക് ഓഫീസിനോട് ചേർന്നുള്ള ക്വാർട്ടേഴ്സിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട കടുത്ത സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം ആരോപിച്ചു. റവന്യൂ വകുപ്പിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം നിലവിൽ ബിഎൽഒ ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് മേലുദ്യോഗസ്ഥരിൽ നിന്ന് കടുത്ത സമ്മർദ്ദം നേരിട്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞു. നിശ്ചിത സമയത്തിനുള്ളിൽ ജോലി തീർക്കാൻ സാധിക്കാത്തതിനെത്തുടർന്ന്…
Read MoreYear: 2025
എസ്‌ഐആര്‍ കരട് പട്ടിക: പരാതികളും എതിര്‍പ്പുകളും ഈ തിയതി വരെ സമര്‍പ്പിക്കാം
തിരുവനന്തപുരം: എസ്‌ഐആര്‍ കരടിലെ പരാതികളും എതിര്‍പ്പുകളും ജനുവരി 22 വരെ സമര്‍പ്പിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഒരു ലക്ഷം ഹിയറിംഗ് ഒരു ദിവസം നടത്താന്‍ സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം. ശരിയായ രേഖകള്‍ ഹാജരാക്കിയാല്‍ ഹിയറിംഗ് ഒഴിവാക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ഡല അടിസ്ഥാനത്തിലും ബിഎല്‍ഒമാരെ നിയമിക്കണമെന്നും സിപിഐഎം പ്രതിനിധി എം വിജയകുമാര്‍ പറഞ്ഞു. വോട്ടറാണെന്ന് തെളിയിക്കാന്‍ ജാതി മാനദണ്ഡമാകരുതെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഹാജരാക്കേണ്ട രേഖകളുടെ പട്ടികയില്‍ ജാതി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടുത്തിയതിനെതിരെയാണ് കോണ്‍ഗ്രസ് പ്രതിനിധിയുടെ വിമര്‍ശനം.
Read Moreബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ വസ്ത്രം മാറുന്നതിന്റെ വീഡിയോ പകർത്തിയ ജീവനക്കാരൻ പിടിയിൽ
ബെംഗളൂരു: ബെംഗളൂരുവിലെ ഒരു ആശുപത്രിയിലെ സ്റ്റാഫ് അംഗം വനിതാ നഴ്‌സുമാരുടെ സ്വകാര്യ വീഡിയോകൾ പകർത്തിയ സംഭവത്തിൽ പിടിയിൽ.. പ്രതിയുടെ പ്രവൃത്തി ഡോക്ടറുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്, പോലീസിൽ പരാതി നൽകുകയും ആളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നഗരത്തിലെ നാഗർബവി പ്രദേശത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിൽ ജോലി ചെയ്തിരുന്ന ജീവനക്കാരൻ സുവേന്ദു മൊഹന്തി ആണ് തന്റെ വനിതാ സഹപ്രവർത്തകരുടെ സ്വകാര്യ ഫോട്ടോകൾ എടുക്കുന്നതിനിടെ പിടിക്കപ്പെട്ടത്. വനിതാ നഴ്‌സുമാർ വസ്ത്രം മാറുന്നതിന്റെ ഫോട്ടോകളും വീഡിയോകളും ഇയാൾ പകർത്തുകയും പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. ഇയാളുടെ പ്രവൃത്തി ശ്രദ്ധയിൽപ്പെട്ട ഒരു നഴ്‌സ്…
Read Moreമദ്യപാനത്തെ തുടർന്ന് തർക്കം; യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
ഇടുക്കി: മേരിക്കുളത്ത് മദ്യലഹരിയില്‍ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പുളിക്കമണ്ഡപത്തില്‍ റോബിന്‍ തോമസാണ് മരിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന റോബിന്റെ സുഹൃത്ത് സോജനെ ഉപ്പുതറ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡോര്‍ലാന്റ് സ്വദേശിയായ റോബിന്‍ ഇന്നലെ രാത്രിയാണ് കൊല്ലപ്പെട്ടത്. റോബിന്റെ വീടിനടുത്താണ് സോജന്‍ വാടകയ്ക്ക് താമസിക്കുന്നത്. ഇരുവരും ചേര്‍ന്ന് ഇന്നലെ മദ്യപിച്ചിരുന്നു. രാത്രിയായതോടെ തമ്മില്‍ തര്‍ക്കവും കയ്യാങ്കളിയുമുണ്ടായി. തര്‍ക്കം മുറുകിയതോടെ സോജന്‍ കല്ലെടുത്ത് റോബിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. പരിക്കേറ്റ റോബിന്‍ നിലത്ത് വീണെങ്കിലും സോജന്‍ ഇത് കാര്യമാക്കാതെ വീട്ടിലേക്ക് പോയി.
Read Moreകൊച്ചി മേയർ: ഒരു നേതാവും ഇടപെട്ടിട്ടില്ലെന്ന് സതീശൻ
കൊച്ചി: കൊച്ചിയിൽ മേയറെ കണ്ടെത്തിയതിൽ താനോ ഏതെങ്കിലും നേതാക്കളോ ഇടപെട്ടിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെപിസിസിയുടെ നടപടിക്രമം അനുസരിച്ചാണു മേയറെ നിശ്ചയിച്ചത്. “കൊച്ചിയില്‍ തെരഞ്ഞെടുപ്പ് ജയിപ്പിക്കുന്നതു വരെ മാത്രമേ ഞാന്‍ അവിടെ ഇടപെട്ടിട്ടുള്ളൂ. അതിനു ശേഷം ഇടപെട്ടില്ലെന്നതാണ് എനിക്കെതിരായ പരാതി. തിരുവനന്തപുരത്തും കൊല്ലത്തും മാത്രമാണ് യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥികളെ മുന്‍കൂട്ടി പ്രഖ്യാപിച്ചത്. മുന്‍കൂട്ടി പ്രഖ്യാപിക്കാത്ത എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കെപിസിസി സര്‍ക്കുലര്‍ ബാധകമാണ്. തൃശൂരിലും കൗണ്‍സിലര്‍മാരുടെ അഭിപ്രായം ചോദിച്ചാണ് മേയറെ തെരഞ്ഞെടുത്തത്. മുകളില്‍നിന്ന് ആരെയും കെട്ടിയിറക്കിയിട്ടില്ല. കെപിസിസിയുടെ മാനദണ്ഡം പുറത്തു വരുന്നതിനു മുന്‍പു…
Read Moreപുതുവത്സര പാര്‍ട്ടിയില്‍ ഒഴുക്കാന്‍ അഫ്ഗാന്‍ ലഹരിയും; പരിശോധന
കോട്ടയം: ഇടുക്കി, കോട്ടയം ജില്ലകളിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ലഹരിപ്പാര്‍ട്ടി നടത്താന്‍ എത്തിക്കുന്ന രാസലഹരി അഫ്ഗാനിസ്ഥാനില്‍ നിന്നെന്ന് കണ്ടെത്തല്‍. പൊലീസും എക്‌സൈസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഡല്‍ഹി, ബംഗളൂരു, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്ക് എത്തിക്കുന്ന ലഹരി അവിടെനിന്നു ട്രെയിന്‍, ബസ് മാര്‍ഗങ്ങളിലൂടെയാണ് കോട്ടയത്തേക്കും ഇടുക്കിയിലേക്കും എത്തിക്കുന്നത്. ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിമാര്‍ക്കു നേരത്തേ തന്നെ കേന്ദ്ര ഏജന്‍സികളില്‍നിന്നു വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്നെത്തിച്ച 99.073 ഗ്രാം എംഡിഎംഎ കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും ഈരാറ്റുപേട്ട പൊലീസും ചേര്‍ന്നു പിടികൂടിയിരുന്നു. ജില്ലയിലെ ഏറ്റവും വലിയ…
Read Moreനമ്മ മെട്രോയുടെ രണ്ടാം ഘട്ടം; കെആര്‍പുര-സില്‍ക്ക് ബോർഡ് ബ്ലൂ ലൈന്‍ യാത്ര ഡിസംബറിൽ; തീയതി പ്രഖ്യാപിച്ച് ബിഎംആര്‍സിഎല്‍
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോയുടെ രണ്ടാം ഘട്ടം എ അഥവ ബ്ലൂ ലൈന്‍ അടുത്ത വര്‍ഷം ഡിസംബറോടെ യാഥാര്‍ഥ്യമാകുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രിയും ബെംഗളൂരു വികസന മന്ത്രിയുമായ ഡികെ ശിവകുമാര്‍ അറിയിച്ചു. കെആര്‍ പുരത്തെയും സില്‍ക്ക്‌ബോര്‍ഡിനെയും ഔട്ടര്‍ റിങ് റോഡിലൂടെ ബന്ധിപ്പിച്ച 18 കിലോമീറ്റര്‍ ദൂരമുള്ള എലിവേറ്റഡ് റൂട്ടാണ് പ്രവര്‍ത്തനത്തിന് തയാറെടുക്കുന്നത്. 2021ലാണ് ബ്ലൂ ലൈന്‍ നിര്‍മ്മാണം ആരംഭിച്ചത്. 2024 ഡിസംബറോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടെങ്കിലും പദ്ധതിയില്‍ കാലതാമസം നേരിട്ടു. ബെംഗളൂരു മെട്രോ രണ്ടാം ഘട്ടം ബ്ലൂ ലൈന്‍ എയര്‍പോര്‍ട്ട് ലിങ്ക് പാത കൂടിയാണ്. ബെംഗളൂരു…
Read Moreഇഎംഐ മുടങ്ങിയതിന് യുവാവിന് ക്രൂരമർദനം; 3 പേർ കസ്റ്റഡിയിൽ
കോഴിക്കോട് താമരശ്ശേരിയിൽ ഫോണിൻ്റെ തിരിച്ചടവ് തെറ്റിയതിന് യുവാവിന് ക്രൂരമർദനം. താമരശ്ശേരി അണ്ടോണ മൂഴിക്കുന്നത്ത് അബ്ദുറഹ്മാനാണ് (41) വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി നൽകിയത്. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു താമരശ്ശേരി ചുങ്കത്ത് വെച്ച് സംഭവമുണ്ടായത്. കൊടുവള്ളിയിലെ മൊബൈൽ ഷോപ്പ് വഴി ടിവിഎസ് ഫൈനാൻസിലൂടെയാണ് 36,000 രൂപ വിലയുള്ള മൊബൈൽ ഫോണാണ് അബ്ദുറഹ്മാൻ വാങ്ങിയിരുന്നത്. ഇതിൻ്റെ മൂന്നാമത്തെ അടവ് മുടങ്ങിയതിനെതുടർന്നാണ് ഭീഷണി. മറ്റൊരാളുടെ പേരിൽ ഫോൺചെയ്ത് താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ ബാലുശ്ശേരി റോഡിൽ ആളൊഴിഞ്ഞ ഭാഗത്തേക്ക് വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തുകയായിരുന്നു സംഘം.…
Read Moreകോൺഗ്രസ് അംഗം ഉമ്മന്‍ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിൽ വിശദീകരണം തേടി ഹൈക്കോടതി
വടക്കഞ്ചേരി പഞ്ചായത്ത് കോൺഗ്രസ് അംഗം ഉമ്മന്‍ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിൽ വിശദീകരണം തേടി ഹൈക്കോടതി. 21- വാർഡിൽ നിന്നും വിജയിച്ച സുനിൽ ചവിട്ടുപാടമാണ് ഉമ്മന്‍ ചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തത്. ഇതിനെതിരെ 15-ാം വാർഡിൽ നിന്ന് വിജയിച്ച എൽഡിഎഫ് അംഗമായ സി കണ്ണനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാരന്റെ വാദത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കോടതി വ്യക്തമാക്കി. അതേ സമയം, പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നടത്തുന്നതിന് തടസമില്ലെന്ന് കോടതി പറഞ്ഞു. മൂന്നാഴ്ച്ചക്കകം എതിർകക്ഷികൾ വാദം പൂർത്തിയാക്കണമെന്നാണ് ജസ്റ്റിസ് എൻ നഗരേഷിൻ്റെ നിർദ്ദേശം.
Read Moreഓട്ടോറിക്ഷയിൽ കാർ ഇടിച്ച് 6 പേർക്ക് പരിക്ക്
ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ 6 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 5.30 യോടെ കുമ്മണ്ണൂർ ഭാഗത്ത് വച്ചായിരുന്നു അപകടം ചങ്ങനാശേരിയിൽ പോയി മടങ്ങിവരികയായിരുന്ന ഈരാറ്റുപേട്ട സ്വദേശികൾ സഞ്ചരിച്ച ഓട്ടോറിക്ഷയിലാണ് കാർ ഇടിച്ചത്. ഓട്ടോയിൽ യാത്ര ചെയ്തിരുന്ന ബിസ്മി ബഷീർ (15 ) ആസിഫ് (43 ) ബഷീർ (47 ) ബീമാ ബഷിർ ( 20 ) ഷൈഹ ഫാത്തിമ (14 )കാർ യാത്രക്കാര നായ അജയ് വർഗീസ് (30 ) എന്നിവർക്കാണ് പരുക്കേറ്റത്
Read More