ഇനി മാറ്റങ്ങളുടെ കാലം; വിധവകളുടെ ആഭരണങ്ങള്‍ പരസ്യമായി പൊട്ടിച്ച് മാറ്റില്ല;

മുംബൈ; വിധവകളുടെ ആഭരണങ്ങള്‍ പരസ്യമായി എടുത്തു മാറ്റുന്ന ആചാരം നാസിക് ജില്ലയിലെ 915 ഗ്രാമങ്ങളില്‍ ഇനിയുണ്ടാകില്ല. ഭര്‍ത്താവ് മരിക്കുന്നതോടെ ഗ്രാമീണര്‍ ഒത്തുകൂടി താലി നീക്കം ചെയ്യുക, വളകള്‍ പൊട്ടിക്കുക, മറ്റ് ആഭരണങ്ങള്‍ അഴിച്ചെടുക്കുക, നെറ്റിയിലെ കുങ്കുമം മായ്ക്കുക തുടങ്ങിയ ആചാരങ്ങളാണു ഇനി വേണ്ടെന്നു തീരുമാനിച്ചത്. ആഘോഷങ്ങളില്‍ നിന്നു വിധവകളെ മാറ്റിനിര്‍ത്തുന്ന രീതിയും മാറ്റും. നാസിക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മൂന്നു മാസ ത്തിലേറെയായി നടത്തിയ ബോധവല്‍ക്കരണമാണു വിജയം കണ്ടത്. സ്ത്രീകള്‍ക്കു സ്വയം തൊഴില്‍ അവസരങ്ങള്‍, വായ്പകള്‍, കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യങ്ങള്‍ എന്നിവ ഉറപ്പു നല്‍കുകയും…

Read More

ബെംഗളൂരു ‘ബുൾഡോസർ രാജ്’; കർണാടകയിലെ കാര്യങ്ങളിൽ പിണറായി ഇടപെടേണ്ട ’പ്രതികരിച്ച് ശിവകുമാർ

ബെംഗളൂരു: കർണാടകയിലെ ബെംഗളൂരുവിൽ നടന്ന ബുൾഡോസർ നടപടി കേരള മുഖ്യമന്ത്രി പിണറായി വിജയനും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിൽ വാക്പോര് മുറുകുന്നു. ബുൾഡോസർ നടപടിക്കെതിരെ വിമർശനമുന്നയിച്ച പിണറായി വിജയനോട് കർണാടകയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് ഡി.കെ ശിവകുമാർ ശനിയാഴ്ച താക്കീത് നൽകി. കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് അർഹമായ പുനരധിവാസം നൽകുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഉറപ്പുനൽകി. കുടിയൊഴിപ്പിക്കപ്പെട്ടവരെ മനുഷ്യത്വപരമായ രീതിയിലാണ് മാറ്റിയതെന്നും അർഹരായവർക്ക് രാജീവ് ഗാന്ധി ആവാസ് യോജന പ്രകാരം വീടുകൾ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. യെലഹങ്കയിലെ കോഗിലു ഗ്രാമത്തിലുള്ള വസീം ലേഔട്ട്, ഫക്കീർ കോളനി എന്നിവിടങ്ങളിൽ…

Read More

മോട്ടോർ അടിച്ചോ ?? ഇല്ലങ്കിൽ വേഗം ആകട്ടേ!! നഗരത്തിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: കെപിടിസിഎല്ലിന്റെ അടിയന്തര അറ്റകുറ്റപ്പണികൾ കാരണം, ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ 66/11 കെവി വിദ്യാ സബ്സ്റ്റേഷന് കീഴിലുള്ള പല പ്രദേശങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെടും. വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ: വിനായക് നഗർ, വികാസ് നഗർ, ശോഭ അപ്പാർട്ട്മെന്റ്, എട്ടാം മൈൽ റോഡ്, രാമയ്യ ലേഔട്ട്, ഹവനൂർ എക്സ്റ്റൻഷൻ നാരായണ ലേഔട്ട്, വിദ്യ സ്കൂൾ, കുവേമ്പു നഗർ, വിദ്യ ബസ് സ്റ്റോപ്പ്, റിലയൻസ് ഫ്രഷ്, മുനികൊണ്ടപ്പ ലേഔട്ട്, അശോക് നഗർ, വിദ്യ നഗർ, ഡിഫൻസ് കോളനി, ഹവനൂർ എക്സ്റ്റൻഷൻ ബെസ്കോം,…

Read More

ദേശീയ തലത്തിൽ കത്തി ബെംഗളൂരു ‘ബുൾഡോസർ രാജ്’; സർക്കാരിനോട് വിശദീകരണം തേടി എഐസിസി

ബെംഗളൂരു നഗരത്തില്‍ അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിച്ചതു ബുള്‍ഡോസര്‍ രാജെന്ന ആരോപണം ഉയര്‍ന്നതോടെ വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയാകുന്നു. കെ.പി.സി.സി. പ്രസിഡന്റ് കൂടിയായ ബെംഗളുരു നഗരത്തിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനോട് എ.ഐ.സി.സി വിശദീകരണം തേടി. യലഹങ്ക വസീംലേഔട്ടിലെ ഫക്കീര്‍ കോളനിയും സമീപ പ്രദേശങ്ങളും കഴിഞ്ഞ പതിനെട്ടിനു പുലര്‍ച്ചെയാണ് ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി ഒഴിപ്പിച്ചത്. മുസ്്ലിം ഭൂരിപക്ഷ മേഖലയിലെ 300 വീടുകളിള്‍ ബുള്‍ഡോസര്‍ കയറ്റി ഇറക്കി. മാലിന്യസംസ്കരണത്തിനായി നീക്കിവച്ച പാറക്വാറി കയ്യേറിയതാണന്നായിരുന്നു വാദം. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിഷയം കേരളത്തില്‍ സജീവ ചര്‍ച്ചയാകുന്നതില്‍ അപകടം മണത്ത…

Read More

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത

തിരുവനന്തപുരം: കേരള തീരത്ത് കളളക്കടല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. കളളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയസമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രംഅറിയിച്ചതായി കെ.എസ്.ഡി.എം.എ വ്യക്തമാക്കി. ശനിയാഴ്ച രാത്രി 11.30 വരെ കേരളാ തീരത്ത് 0.2 മീറ്റര്‍ മുതല്‍ 0.7 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.

Read More

ആരും അവകാശപ്പെടാതെ സംസ്ഥാനത്തെ ബാങ്കുകളിൽ കിടക്കുന്നത് 3400 കോടി

ബെംഗളൂരു : കർണാടകയിലുടനീളമുള്ള ബാങ്ക് അക്കൗണ്ടുകളിൽ ദശാബ്ദത്തിലേറെയായി ഏകദേശം 3400 കോടി രൂപ അവകാശപ്പെടാതെ കിടക്കുന്നുണ്ടെന്ന് ബുധനാഴ്ച ജില്ല കൺസൾട്ടേറ്റിവ് കമ്മിറ്റി (ഡി.സി.സി) ജില്ലതല അവലോകന കമ്മിറ്റി (ഡി.എൽ.ആർ.സി) യോഗത്തിൽ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. അവകാശപ്പെടാത്ത നിക്ഷേപങ്ങൾ തിരിച്ചുപിടിക്കാൻ ആളുകളെ സഹായിക്കുന്നതിനായി ഡിപ്പോസിറ്റർ എജുക്കേഷൻ ആൻഡ് അവയർനെസ് ഫണ്ടിന് (ഡി.ഇ.എ.എഫ്) കീഴിൽ കേന്ദ്ര ബാങ്ക് സംസ്ഥാന വ്യാപകമായി കാമ്പയിൻ ആരംഭിച്ചതായി ബംഗളൂരു റീജനൽ ഓഫിസിലെ ആർ.ബി.ഐ അസി. ജനറൽ മാനേജർ അരുൺ കുമാർ പറഞ്ഞു. മൂന്ന് മാസംമുമ്പ് ആരംഭിച്ച പ്രത്യേക ഡ്രൈവ് ഈ മാസം 31…

Read More

എ ഐ ഫോട്ടോയിൽ നടപടിയുമായി പൊലീസ്; എൻ സുബ്രഹ്മണ്യനെ കസ്റ്റഡിയിൽ എടുത്തു

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, മുഖ്യമന്ത്രി പിണറായി വിജയനൊപ്പം എന്ന തരത്തിൽ എ ഐ ചിത്രം പ്രചരിപ്പിച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യനെ കസ്റ്റഡിയിൽ എടുത്തു.’ ചേവായൂർ പൊലീസ് വീട്ടിൽ പരിശോധന നടത്തിയതിന് ശേഷമായിരുന്നു സുബ്രഹ്മണ്യനെ കസ്റ്റഡിയിൽ എടുത്തത്. ചേവായൂർ സി ഐ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലെത്തിയത്. സമൂഹത്തില്‍ കലാപാഹ്വാനം നടത്തിയെന്ന വകുപ്പു ചുമത്തിയാണ് കേസെടുത്തത്.

Read More

ഒരു വീട്ടിലെ മൂന്ന് പേർ ആത്മഹത്യ ചെയ്തു

കണ്ണൂർ കൂത്തുപറമ്പ് നീർവേലിയിൽ ഒരു വീട്ടിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.19കാരനും മുത്തശ്ശിയും മുത്തശ്ശിയുടെ സഹോദരിയും ആണ് മരിച്ചത്. കിഷൻ, മുത്തശ്ശി റെജി വി കെ, സഹോദരി റോജ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. കിഷൻ ഇടയ്ക്കിടെ മുത്തശ്ശിയുടെ വീട്ടിൽ വരുന്നത് പതിവായിരുന്നു. ഇന്ന് വീട്ടിൽ ആരുമില്ലാത്ത സമയത്താണ് കിഷൻ വീട്ടിലെത്തിയത്. അതിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. സുഹൃത്തുക്കൾ വീട്ടിലെത്തിയപ്പോഴാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് ആശുപത്രിയിലേക്ക് പോകുംവഴിയായിരുന്നു കിഷൻ മരിച്ചത്. മുത്തശ്ശിയും സഹോദരിയും വീട്ടിലെത്തിയപ്പോഴാണ്…

Read More

മുസ്‌ലിങ്ങള്‍ അടങ്ങുന്ന മറ്റ് ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താന്‍ പാടില്ല; സമസ്ത

ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തോട് സമസ്ത യോജിക്കുന്നില്ലെന്ന് അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. എന്നാല്‍ അവരെന്ന മനുഷ്യരോട് സ്‌നേഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമസ്ത സന്ദേശ യാത്രയില്‍ സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങള്‍. മുസ്‌ലിങ്ങളെ തീവ്രവാദിയും വര്‍ഗീയവാദിയുമാക്കുന്ന ഒരുകൂട്ടര്‍ ഇവിടെയുണ്ട്. എന്നാല്‍ ഈ സംഘടനയുടെ നിലനില്‍പ്പ് മനസിലാക്കിയാണ് വിവിധ രാഷ്ട്രീയപാര്‍ട്ടിക്കാര്‍ ഇവിടെ സംസാരിക്കാന്‍ എത്തിയത്. മുസ്‌ലിങ്ങള്‍ അടങ്ങുന്ന മറ്റു ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താന്‍ പാടില്ല. ന്യൂനപക്ഷങ്ങള്‍ രാജ്യവിരുദ്ധരാണെന്ന് ചിത്രീകരിക്കാന്‍ പാടില്ല. ആളുകളെ തെറ്റിധരിപ്പിക്കുന്ന വാട്‌സാപ്പ് സന്ദേശങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Read More

ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ല​യി​രു​ത്ത​ൽ; സി​പി​എം നേ​തൃ​യോ​ഗം ഇ​ന്ന് മു​ത​ൽ

ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് ജ​ന​വി​ധി​യു​ടെ വി​ല​യി​രു​ത്ത​ൽ സം​ബ​ന്ധി​ച്ച് അ​വ​ലോ​ക​നം ന​ട​ത്താ​ൻ സി​പി​എം നേ​തൃ​യോ​ഗം ഇ​ന്ന് മു​ത​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​രും. ഇ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റും അ​ടു​ത്ത ര​ണ്ടു ദി​വ​സം സം​സ്ഥാ​ന സ​മി​തി​യു​മാ​ണ് ചേ​രു​ന്ന​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ ഏ​ത് ത​ര​ത്തി​ലു​ള്ള തെ​റ്റ് തി​രു​ത്ത​ലി​ലേ​ക്കാ​ണ് സി​പി​എം നീ​ങ്ങു​ക എ​ന്നും പാ​ര്‍​ട്ടി പ്ര​ഖ്യാ​പി​ക്കും. ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള തി​രി​ച്ച​ടി​യാ​യി​ട്ടി​ല്ലെ​ന്നു​മു​ള്ള സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ടി​നോ​ട് പ​ല ജി​ല്ലാ ക​മ്മി​റ്റി​ക​ൾ​ക്കും യോ​ജി​പ്പി​ല്ല. സ​ർ​ക്കാ​ർ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ​യും പാ​ർ​ട്ടി​യു​ടെ ന​യ​സ​മീ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യി​ല​ട​ക്കം അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ർ​ന്ന​ത്.

Read More
Click Here to Follow Us