മദ്യപാനത്തെ തുടർന്ന് തർക്കം; യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

death murder

ഇടുക്കി: മേരിക്കുളത്ത് മദ്യലഹരിയില്‍ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പുളിക്കമണ്ഡപത്തില്‍ റോബിന്‍ തോമസാണ് മരിച്ചത്.

പ്രതിയെന്ന് സംശയിക്കുന്ന റോബിന്റെ സുഹൃത്ത് സോജനെ ഉപ്പുതറ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡോര്‍ലാന്റ് സ്വദേശിയായ റോബിന്‍ ഇന്നലെ രാത്രിയാണ് കൊല്ലപ്പെട്ടത്. റോബിന്റെ വീടിനടുത്താണ് സോജന്‍ വാടകയ്ക്ക് താമസിക്കുന്നത്.

  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്

ഇരുവരും ചേര്‍ന്ന് ഇന്നലെ മദ്യപിച്ചിരുന്നു. രാത്രിയായതോടെ തമ്മില്‍ തര്‍ക്കവും കയ്യാങ്കളിയുമുണ്ടായി. തര്‍ക്കം മുറുകിയതോടെ സോജന്‍ കല്ലെടുത്ത് റോബിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. പരിക്കേറ്റ റോബിന്‍ നിലത്ത് വീണെങ്കിലും സോജന്‍ ഇത് കാര്യമാക്കാതെ വീട്ടിലേക്ക് പോയി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കനത്ത മഴ തുടരുമ്പോഴും ലഭിക്കുന്നത് 21% കുറവ് മഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts