അയല്‍ക്കാര്‍ക്ക് വിഷം ചേര്‍ത്ത സാമ്പാര്‍ നല്‍കി; 8 പേര്‍ ആശുപത്രിയില്‍

ബെംഗളൂരു : വിഷം കലർത്തിയ നൽകിയ സാമ്പാർ കഴിച്ചതിനെ തുടർന്ന് ഒരു കുടുംബത്തിലെ എട്ട് പേർ  ചികിത്സയിൽ . അയൽക്കാർ തമ്മിലുള്ള പഴയ ശത്രുതയാണ് സംഭവത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്. ബാഗേപ്പള്ളി താലൂക്കിലെ ദേവറെഡ്ഡിപ്പള്ളി ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം.

ഗ്രാമത്തിൽ മദ്ദിറെഡ്ഡിയുടെയും പാപ്പിറെഡ്ഡിയുടെയും വീടുകൾ പരസ്പരം അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത്.

ഡ്രെയിനേജ് പ്രശ്‌നത്തെച്ചൊല്ലി രണ്ട് കുടുംബങ്ങളും തമ്മിൽ വഴക്കുണ്ടായിരുന്നു. പാപ്പിറെഡ്ഡി തന്റെ അയൽക്കാരനോട് പക പുലർത്തിയിരുന്നു, മദ്ദിറെഡ്ഡിയുടെ വീട്ടിലെ സാമ്പാറിൽ വിഷം കലർത്താൻ ചൗദറെഡ്ഡി എന്നയാളെ പാപ്പിറെഡ്ഡി പ്രേരിപ്പിച്ചു.

  തമിഴ്നാട്ടിൽ സർക്കാർ രൂപവത്കരണ നീക്കങ്ങൾ സജീവം; ഭൂരിപക്ഷം തെളിയിക്കാൻ വിജയ്, 'ശല്യപ്പെടുത്തില്ലെന്ന്' സ്റ്റാലിൻ

കുടിവെള്ളത്തിനെന്ന വ്യാജേന ചൗദറെഡ്ഡി മദ്ദിറെഡ്ഡിയുടെ വീട്ടിലെത്തി സാമ്പാറിൽ വിഷം കലർത്തുകയായിരുന്നു.

സാമ്പാർ കഴിച്ച മദ്ദിറെഡ്ഡിയുടെ കുടുംബത്തിലെ എട്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബാഗേപള്ളിയിലെ സർക്കാർ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം അവരെ ചിക്കബല്ലാപൂരിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ എല്ലാവരും അപകട നില തരണം ചെയ്തു,

ചിക്കബെല്ലാപൂർ പോലീസ് സൂപ്രണ്ട് കുശാൽ ചൗക്സി ഗ്രാമം സന്ദർശിച്ചു. കുറ്റവാളികൾക്കെതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബാഗേപള്ളി പോലീസ് കേസെടുത്തു.

  ബെംഗളൂരുവിൽ വീണ്ടും 'പഞ്ചർ മാഫിയ'; ഈ റോഡിലൂടെ പോകുമ്പോൾ ശ്രദ്ധിക്കുക ആണി വിതറിയട്ടുണ്ട്

സാമ്പാറിൽ വിഷം കലർത്തിയ ചൗദാറെഡ്ഡിയെ അറസ്റ്റ് ചെയ്തു. മുൻകരുതൽ നടപടിയായി ഗ്രാമത്തിൽ കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അധികൃതരുടെ അവഗണന; ജി.ബി.എ ഏറ്റെടുത്തതിന് പിന്നാലെ പുട്ടെനഹള്ളി തടാകം നശിക്കുന്നു, ദുർഗന്ധം മൂലം പൊറുതിമുട്ടി പ്രദേശവാസികൾ
[masterslider id="10"]

Related posts

Click Here to Follow Us