ബെംഗളൂരു : കരമ്പിന് ടണ്ണിന് 3500 രൂപ താങ്ങുവില പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കർണാടകത്തിൽ കർഷകർ സമരത്തിൽ. ബെലഗാവിയിലെ കരിമ്പുകർഷകരാണ് സമരം ശക്തമാക്കി രംഗത്തുള്ളത്.
സമീപജില്ലകളിലെ ചിലയിടങ്ങളിലും കർഷകർ സമരത്തിനിറങ്ങിയിട്ടുണ്ട്. കർണാടക രാജ്യ റെയ്ത്ത സംഘ, ഹസിരുസേനെ, കർണാടക കരിമ്പുകർഷക അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിലാണ് സമരം.
സമരത്തിന്റെ ഭാഗമായി ജില്ലയിലെ ചിലയിടങ്ങളിൽ ചൊവ്വാഴ്ച ബന്ദാചരിച്ചു. ഗതാഗതം തടസ്സപ്പെടുത്തി.
ബെലഗാവിയിലെ ഗുർലാപുരയിൽ തിങ്കളാഴ്ച നടന്ന സമരത്തിനിടെ ഒരു കർഷകൻ കീടനാശിനി കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സിയിലാണ്.
ബിജെപി എംപി ജഗദീഷ് ഷെട്ടാർ സമരത്തിൽ പങ്കെടക്കാനെത്തിയപ്പോഴായിരുന്നു സംഭവം. റായ്ബാഗ് താലൂക്കിലെ ആലഖനൂർ സ്വദേശിയാണ് കീടനാശിനി കഴിച്ചത്. ഉടൻ ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
അതിനിടെ, കർഷകർക്ക് ഐക്യദാർഢ്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര എംഎൽഎ ബെലഗാവിയിലെ സമരസ്ഥലത്തെത്തി. കർഷകരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]