ശബരിമല സ്വര്‍ണപ്പാളി വിവാദം; അധിക സ്വര്‍ണം വിവാഹ ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി; നടത്തിയത് ഗുരുതരമായ തിരിമറികൾ എന്ന് റിപ്പോർട്ട്

കൊച്ചി: ശബരിമല സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. സ്വര്‍ണംപൂശാനെന്നു പറഞ്ഞ് പുറത്തുകൊണ്ടുപോയ സ്വർണപ്പാളിയില്‍ ഗുരുതരമായ തിരിമറികൾ നടത്തിയതായാണ് പുറത്തുവരുന്ന വിവരങ്ങള്‍.

കൊണ്ടുപോയതിലെ ചട്ടലംഘനങ്ങള്‍, സ്വര്‍ണമോ ചെമ്പോ എന്നതിലെ വ്യക്തതയില്ലായ്മ, തൂക്കത്തിലെ വ്യത്യാസം എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ക്ക് ഇനിയും കൃത്യമായ ഉത്തരം കണ്ടെത്താനായിട്ടില്ല. വിഷയം പരിഗണിച്ച ഹൈക്കോടതി പലതരം സംശയങ്ങള്‍ ഉന്നയിച്ചിരുന്നു.

ഒടുവില്‍, ഹൈക്കോടതിതന്നെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി. അതേസമയം 2019 ഡിസംബറില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം പ്രസിഡന്റിന് അയച്ച രണ്ട് ഇ-മെയില്‍ സന്ദേശങ്ങളിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അധിക സ്വര്‍ണം ഒരു പെണ്‍കുട്ടിയുടെ വിവാഹ ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുമതി തേടിയാണ് ഇ മെയില്‍ അയച്ചത്.

  പുതിയ തട്ടിപ്പുസംഘം രം​ഗത്ത്; ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർ ജാഗ്രതൈ, വീഡിയോ വൈറൽ, അന്വേഷണം തുടങ്ങി പൊലീസ്

2019 ഡിസംബറിലാണ് മെയില്‍ അയച്ചിരിക്കുന്നത്. ദേവസ്വം വിജിലന്‍സിന്റേതാണ് കണ്ടെത്തല്‍. 2019 ഡിസംബര്‍ 9 നും 17 നുമായാണ് ഇ മെയില്‍ സന്ദേശങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി മെയില്‍ അയച്ചിരിക്കുന്നത്. സംഭവത്തില്‍ ഹൈക്കോടതി ആശങ്ക അറിയിച്ചു. ഞാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി.

ശബരിമല വാതിലുകളിലെയും ദ്വാരപാലകങ്ങളിലെയും സ്വര്‍ണപ്പണികള്‍ പൂര്‍ത്തിയാക്കിയശേഷവും എന്റെ പക്കല്‍ കുറച്ച് സ്വര്‍ണം അവശേഷിക്കുന്നുണ്ട്.

  ഞായറാഴ്ച ബെംഗളൂരു മെട്രോ പർപ്പിൾ ലൈനിൽ നിയന്ത്രണം; യാത്രക്കാർക്കായി നിർദ്ദേശം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി സഹകരിച്ച്, പിന്തുണ ആവശ്യമുള്ള ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിന് ഇത് ഉപയോഗിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതില്‍ താങ്കളുടെ വിലപ്പെട്ട അഭിപ്രായം അറിയിക്കണമെന്നാണ് 2019 ഡിസംബര്‍ 9ന് അയച്ച ഇ-മെയിലില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ആവശ്യപ്പെടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു എച്ച്.എസ്.ആർ ലേഔട്ടിൽ ജയ്പൂർ സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയർ ജീവനൊടുക്കി
[masterslider id="10"]

Related posts