ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒക്ടോബർ 10 വരെ കനത്ത മഴയ്ക്ക് മുന്നറിയിപ്പ്; വിശദാംശങ്ങൾ

ബെംഗളൂരു: സിലിക്കൺ സിറ്റി ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഞായറാഴ്ച കനത്ത മഴ പെയ്തു. അതുപോലെ, അടുത്ത നാല് ദിവസത്തേക്ക് (ഒക്ടോബർ 10 വരെ) സംസ്ഥാനത്തെ പല ജില്ലകൾക്കും കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..

ബെംഗളൂരുവിലും പരിസര പ്രദേശങ്ങളിലും അടുത്ത 48 മണിക്കൂർ പൊതുവെ മേഘാവൃതമായ കാലാവസ്ഥയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, നേരിയതോ മിതമായതോ ആയ മഴ/ഇടിമിന്നലോടെയുള്ള മഴയ്ക്കും സാധ്യത. പരമാവധി താപനിലയും കുറഞ്ഞ താപനിലയും യഥാക്രമം 29°C ഉം 20°C ഉം ആയിരിക്കും.

  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!

ഒക്‌ടോബർ 7-ന് തീരദേശ ജില്ലകളിൽ നേരിയതോ അല്ലെങ്കിൽ മിതമായതോ ആയ മഴയ്‌ക്ക് സാധ്യതയുണ്ട്. വടക്കൻ ഇൻ്റീരിയറിലെ ബിദാർ, കലബുറഗി, വിജയപുര, റായ്‌ച്ചൂർ, കൊപ്പൽ, ഗദഗ്, ഹവേരി, യാദ്ഗിരി ജില്ലകളിൽ മിതമായ മഴ/ഇടിമിന്നലിന് സാധ്യതയുണ്ട്.

സൗത്ത് ഇൻ്റീരിയറിലെ ബെല്ലാരി, ബാംഗ്ലൂർ, ചാമരാജനഗർ, ചിക്കബെല്ലാപൂർ, ചിക്കമംഗളൂരു, ചിത്രദുർഗ, ദാവൻഗെരെ, ഹാസൻ, കുടക്, കോലാർ, മാണ്ഡ്യ, മൈസൂർ, രാമനഗര, ശിവമോഗ, തുംകൂർ, വിജയനഗർ ജില്ലകളിലാണ് മിതമായ മഴ/ഇടിമിന്നലിനുള്ള സാധ്യത.

ഒക്‌ടോബർ എട്ടിന് തീരദേശ ജില്ലകളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. വടക്കൻ ഉൾപ്രദേശങ്ങളായ ബാഗൽകോട്ട്, ബെൽഗാം, ബിദാർ, ധാർവാഡ്, ഗദഗ്, ഹാവേരി, കലബുറഗി, കോപ്പൽ, തെക്കൻ ഉൾപ്രദേശങ്ങളായ ബെല്ലാരി, വിജയനഗർ, ശിവമൊഗ, ചിക്കമഗളൂർ,എന്നിവിടങ്ങളിൽ ശക്തമായ മഴയോ ഇടിമിന്നലോ ഉണ്ടാകാൻസാധ്യതയുണ്ട്. ബാംഗ്ലൂർ, ചാമരാജനഗർ, ചിക്കബെല്ലാപൂർ, കോലാർ തുടങ്ങി വിവിധ ജില്ലകളിൽ മിതമായ മഴ/ഇടിമഴയ്ക്ക് സാധ്യതയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാറിനുള്ളിൽ രക്തക്കറ, പുറത്ത് സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസിൽ തിരക്കോട് തിരക്ക്, പക്ഷെ എല്ലാവരും ടിക്കറ്റെടുക്കുന്നുണ്ടോ? കെ.എസ്.ആർ.ടി.സിയെ ഞെട്ടിച്ച് കണക്കുകൾ
[masterslider id="10"]

Related posts