രാത്രിയിൽ മൂന്ന് നില കെട്ടിടം ചരിഞ്ഞു; പരിഭ്രാന്തരായി പ്രദേശവാസികൾ

ബെംഗളൂരു: ഒരു രാത്രി കൊണ്ട് മൂന്ന് നില കെട്ടിടത്തിൽ ഉണ്ടായ വിള്ളലൈൻ തുടർന്ന് ചരിഞ്ഞു. നെലമംഗലയ്ക്കടുത്തുള്ള മഡവാര ഗ്രാമത്തിത്തിലാണ് സംഭവം . മദനായകനഹള്ളിയിലെ ഗാരെ സീനപ്പയുടെ ഉടമസ്ഥതയിലുള്ള കെട്ടിട മാണ് ചരിഞ്ഞത്. രണ്ട് വർഷം മുമ്പാണ് വീട് നിർമ്മിച്ചത്. സംഭവത്തെത്തുടർന്ന് വാടകക്കാർ അത് ഒഴിഞ്ഞു. കെട്ടിടത്തിന്റെ ചരിവ് പ്രദേശവാസികളിൽ പരിഭ്രാന്തി സൃഷ്ടിച്ചു.

Read More

ധര്‍മസ്ഥല വെളിപ്പെടുത്തല്‍ ഭീഷണിക്ക് വഴങ്ങിയെന്ന് മജിസ്‌ട്രേറ്റിന് മൊഴി നൽകി ചിന്നയ്യ

ബെംഗളൂരു: ധര്‍മസ്ഥലയില്‍ മൃതദേഹങ്ങള്‍ മറവ് ചെയ്‌തെന്ന പരാതിക്കൊപ്പം കോടതിയില്‍ സമര്‍പ്പിച്ച തലയോട്ടി 2012ല്‍ കൊല്ലപ്പെട്ട സൗജന്യയുടെ മാതൃസഹോദരന്‍ വിറ്റല്‍ ഗൗഡയാണ് തനിക്ക് കൈമാറിയതെന്ന് മുന്‍ ശുചീകരണത്തൊഴിലാളി സി.എന്‍.ചിന്നയ്യ. ബല്‍ത്തങ്ങാടി മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കി. ചിലരുടെ ഭീഷണിക്ക് വഴങ്ങിയാണ് വെളിപ്പെടുത്തല്‍ നടന്നതെന്നും മെഴി നല്‍കി. ശിവമൊഗ്ഗ ജയിലില്‍ കഴിയുന്ന ദിവസമാണ് ബല്‍ത്തങ്ങാടിയിലെത്തിച്ചത്. ഈ വര്‍ഷം ജൂലൈ 11ന് നല്‍കിയ പരാതിക്കൊപ്പം സ്ത്രീയുടെതെന്ന് അവകാശപ്പെട്ട് തെഴിലാളി ഹാജരാക്കിയ തലയോട്ടി പു രുഷന്റേതാണെന്ന് തെളിയിക്കുകയും മൊഴിയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തുകയും ചെയ്തതോടെ ഇയാള്‍ അറസ്റ്റഇലായത്,

Read More

ജ്യൂസിൽ വിഷം കലർത്തി കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവം; കമിതാക്കളിൽ ഒരാൾ മരിച്ചു

തിരുവനനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ ജ്യൂസില്‍ എലിവിഷം കലര്‍ത്തി കുടിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കമിതാക്കളില്‍ ഒരാള്‍ മരിച്ചു. യുവാവാണ് മരിച്ചത്. പതിനഞ്ചുകാരിയായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. എരിച്ചല്ലൂര്‍ മാറാടി വിജയവിലാസത്തില്‍ വിഷ്ണു (23), പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി എന്നിവരാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ ഇരുവരേയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് വിഷ്ണുവിന്റെ മരണം.

Read More

അധ്യക്ഷ നിയമനം: യൂത്ത് കോണ്‍ഗ്രസില്‍ ഭിന്നത പുകയുന്നു

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട് സംഘടനയ്ക്കുളളില്‍ ഭിന്നത പുകയുന്നു. ബിനു ചുളളിയിലിനെ അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കരുതെന്നാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം. സംഘടനാ തെരഞ്ഞെടുപ്പില്‍ രണ്ടാമത് എത്തിയ അബിന്‍ വര്‍ക്കിയെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാക്കണമെന്നാണ് ഐ ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. അബിന്‍ വര്‍ക്കിയെ പിന്തുണച്ച് സംസ്ഥാന സെക്രട്ടരിമാരായ ടി എം മനേഷ്, ഷഹനാസ് സലാം, എം പി സുബ്രമണ്യന്‍ എന്നിവര്‍ രംഗത്തെത്തി. അബിന്‍ വര്‍ക്കിക്കു പുറമേ ഒ ജെ ജനീഷ്, കെ എം അഭിജിത്, ബിനു ചുളളിയില്‍ എന്നിവരെയാണ് സംഘടനാ അധ്യക്ഷസ്ഥാനത്തേക്ക്…

Read More

ഔട്ടര്‍ റിംഗ് റോഡ് കുരുക്ക് പരിഹരിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍; കാര്‍ പൂളിങ് സാധ്യത; ഫാസ്ടാഗ് മാനേജ്‌മെന്റ് സംവിധാനം എന്നിവ പിശോധിക്കും; വിദഗ്ധ സമിതിയെ നിയോഗിച്ചു

ഔട്ടര്‍ റിംഗ് റോഡ് കുരുക്ക് പരിഹരിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ബെംഗളൂരു: ഒട്ടേറെ ഐടി ഹബ്ബുകള്‍ സ്ഥിതി ചെയ്യുന്ന ഔട്ടര്‍ റിംഗ് റോഡിലെ (ഒആര്‍ആര്‍) ഗതാഗതക്കുരുക്ക് നഗരത്തിന്റെ പ്രതിഛായായെ ബാധിക്കുന്ന വിധം ചര്‍ച്ചയായതോടെ പരിഹാരം ലക്ഷ്യമിട്ട്  സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി മേധാവിയും ബി – സ്‌മൈല്‍ ടെക്‌നിക്കല്‍ ഡയറക്ടറുമായ ബി.എസ്. പ്രഹ്ലാദിന്റെ നേതൃത്വത്തിലാണ് സമിതി. ഗതാഗത പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനുളള മാര്‍ഗങ്ങളെ കുറിച്ച് പഠിച്ച് വിശദ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കണം. ഗതാഗത പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഡിയുഎല്‍ടിയുടെ നിലവിലുളള…

Read More

20 രൂപയ്ക്ക് ഷർട്ടുകൾ നൽകി ഓഫർ സെയിൽ; വാങ്ങാൻ പാഞ്ഞെത്തി ആളുകൾ; ലാത്തിവീശി പോലീസ്

ബെംഗളൂരു: നഗരത്തിലെ ഒരു വസ്ത്രശാലയിൽ നടന്ന വാഗ്ദാനത്തിൽ ആകൃഷ്ടരായ ആയിരക്കണക്കിന് ആളുകൾ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയത്. എന്തെങ്കിലും ഓഫർ ലഭിച്ചാൽ, ജീവൻ പണയപ്പെടുത്തിയാലും ആളുകൾ അത് വാങ്ങും. ഇതിന് ഉദാഹരണമായി, ഓഫർ ഷർട്ട് 50 രൂപയ്ക്ക് വിറ്റുതീർത്ത ഒരു സംഭവം ഇവിടെ നടന്നു. വലിയ തിക്കിലും തിരക്കിലും പെട്ടതോടെ പോലീസ് ലാത്തി ചാർജ് നടത്തി. ഹസ്സനിലെ ഉദയഗിരി പ്രദേശത്തെ അരുൺ മെൻസ്‌വെയറിലാണ് സംഭവം. 1,000 രൂപയ്ക്ക് 20 ഷർട്ടുകൾ വാങ്ങാമെന്ന വർത്തകേട്ട് ഓടിയെത്തിയ ജനങ്ങളെ കണ്ട കടക്കാർ പോലും ഞെട്ടി. ആളുകൾ ഒരു തുണിക്കടയ്ക്ക് സമീപം…

Read More

കരൂര്‍ ദുരന്തത്തിൽ മരണം 41 ആയി, വിജയ്ക്ക് ഇന്ന് നിര്‍ണായകം; ടിവികെക്കെതിരേ മദ്രാസ് ഹൈക്കോടതിയില്‍ രണ്ടുഹര്‍ജികള്‍

തമിഴ്‌നാട്ടിലെ കരൂരില്‍ ടിവികെ റാലിക്കിടെയുണ്ടായ ആള്‍ക്കൂട്ട അപകടത്തിൽ മരണസംഖ്യ 41 ആയി. ചികിത്സയിലിരുന്ന 65കാരി സുഗുണ ആണ് മരിച്ചത്. വിജയക്കെതിരെ തിടുക്കപ്പെട്ട് നടപടി വേണ്ടെന്നാണ് സർക്കാർ നിലപാട്. വിജയ്‍യുടെ ചെന്നൈ നീലാങ്കരയിലെ വസതിയിൽ പൊലീസ് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. കരൂർ ദുരന്തത്തിൽ ഗൂഢാലോചന അന്വേഷണിക്കണമെന്ന് ആവശ്യപ്പെട്ട് ടി.വി.കെ നൽകിയ ഹരജി ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും. ദുരന്തം സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്നാണ് ടിവികെയുടെ ആവശ്യം. സിസിടിവി ദൃശ്യങ്ങൾ നൽകണമെന്നുമാണ് ഹരജിയിലെ ആവശ്യം. അതേസമയം, കല്ലേറും ലാത്തിചാർജും ഉണ്ടായെന്ന ടിവികെയുടെ വാദം എഡിജിപി തള്ളി. കരൂര്‍ ദുരന്തത്തിന്റെ…

Read More

ഏഷ്യ കപ്പ് ഫൈനലില്‍ പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യക്ക് കിരീടം

ദുബായ്: ഏഷ്യാ കപ്പ് കലാശക്കളിക്കൊടുക്കം ഇന്ത്യക്ക് കിരീടമുത്തം. ഇന്ത്യയുടെ ഒന്‍പതാം ഏഷ്യാകപ്പ് കിരീടമാണിത്. ടൂര്‍ണമെന്റിന്റെ 41 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഇരുരാജ്യങ്ങളും കലാശക്കളിയില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍, കിരീടസൗഭാഗ്യം പാകിസ്താനെ കനിഞ്ഞില്ല. ടൂര്‍ണമെന്റില്‍ ഒരു തോല്‍വി പോലുമില്ലാതെയാണ് ഇന്ത്യയുടെ കിരീടനേട്ടം. പാകിസ്താന്‍ തോറ്റ മൂന്നേ മൂന്ന് മത്സരങ്ങളാവട്ടെ, ഇന്ത്യയോടും. ഫൈനലിൽ അവേശപ്പോരാട്ടത്തിൽ പാകിസ്താനെ കീഴടക്കി കിരീടം നേടിയെങ്കിലും ജേതാക്കൾക്കുള്ള ട്രോഫി ഇന്ത്യ ഏറ്റുവാങ്ങിയില്ല. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ തലവൻ എന്ന നിലയിൽ പിസിബി ചെയർമാൻ കൂടിയായ മുഹസിൻ നഖ്‌വിയാണ് കപ്പ് കൈമാറേണ്ടിയിരുന്നത്. ഇതൊഴിവാക്കാനാണ് വിതരണ ചടങ്ങിൽനിന്ന്…

Read More

നാട്ടിലേക്കുള്ള പൂജ അവധി യാത്ര തിക്കിലും തിരക്കിലും ആവില്ല; വീണ്ടും സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു;

ബെംഗളൂരു: പൂജ അവധിയോടനുബന്ധിച്ച് യാത്രാതിരക്ക് കണക്കിലെടുത്ത് ബെംഗളൂരുലില്‍ നിന്ന് എറണാകുളത്തേക്കും തിരിച്ചും സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. ഇന്നും ഔക്ടോബര്‍ 6നുമാണ് ബെംഗളൂരുവില്‍ നിന്നുളള സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ്. രാത്രി 10.10ന് പുറപ്പെടുന്ന് ബെംഗളൂരു കന്റോണ്‍മെന്റ്- എറണാകുളം സ്‌പെഷ്യല്‍ ട്രെയിന്‍ (06148) പിറ്റേദിവസം രാവിലെ എറണാകുളം ജംഗ്ഷനില്‍ എത്തും. എറണാകുളത്ത് നിന്നും ബെംഗളൂരുവിലേക്കുളള ആദ്യ സ്‌പെഷ്യല്‍ ഇന്നലെ ആയിരുന്നു. ഒക്ടോബര്‍ 5നാണ് രണ്ടാമത്തെ സ്‌പെഷ്യല്‍. വൈകിട്ട് 4.5ന് പുറപ്പെടുന്ന എറണാകുളം ജംഗ്ഷന്‍ – ബെംഗളൂരു കന്റോണ്‍മെന്റ് എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിന്‍ (06147) പിറ്റേന്ന് രാവിലെ 8.15ന്…

Read More

എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസിൽ 28-കാരന് വധശിക്ഷവിധിച്ച് കോടതി

ബെംഗളൂരു : എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസിൽ 28-കാരന് വധശിക്ഷവിധിച്ച് ബെളഗാവി കോടതി. റായിബാഗ് താലൂക്കിലെ പരമാനന്ദവാഡി സ്വദേശിയായ ഭരതേഷ് രവാസാബ് മിർജിയെയാണ് ബെളഗാവി ജില്ലാ പോക്സോ കോടതി ജഡ്ജി സി.എം. പുഷ്പലത വധശിക്ഷയ്ക്കുവിധിച്ചത്. 2019-ലായിരുന്നു കേസിനാസ്പദമായ സംഭവം. ചോക്‌ലെറ്റുവാങ്ങാൻ കടയിൽപ്പോയി മടങ്ങിവരുകയായിരുന്ന പെൺകുട്ടിയെ പ്രതി പ്രലോഭിപ്പിച്ച് തന്റെ വീട്ടിൽക്കൊണ്ടുപോയി ബലാത്സംഗംചെയ്ത്‌ തുടർന്ന് കഴുത്തുഞെരിച്ചുകൊന്ന് മൃതദേഹം ഒരു കിണറ്റിൽ ഉപേക്ഷിച്ചെന്നുമാണ് പ്രോസിക്യൂഷൻ കേസ്. ബലാത്സംഗം, കൊലപാതകം, തെളിവുനശിപ്പിക്കൽ എന്നിവയുൾപ്പെടെയുള്ള കുറ്റങ്ങൾ സംശയാതീതമായി തെളിഞ്ഞെന്ന്‌ വ്യക്തമാക്കിയാണ് കോടതി പ്രതിക്ക് പരമാവധി ശിക്ഷവിധിച്ചത്.

Read More
Click Here to Follow Us