ഔട്ടര്‍ റിംഗ് റോഡ് കുരുക്ക് പരിഹരിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍; കാര്‍ പൂളിങ് സാധ്യത; ഫാസ്ടാഗ് മാനേജ്‌മെന്റ് സംവിധാനം എന്നിവ പിശോധിക്കും; വിദഗ്ധ സമിതിയെ നിയോഗിച്ചു

ഔട്ടര്‍ റിംഗ് റോഡ് കുരുക്ക് പരിഹരിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: ഒട്ടേറെ ഐടി ഹബ്ബുകള്‍ സ്ഥിതി ചെയ്യുന്ന ഔട്ടര്‍ റിംഗ് റോഡിലെ (ഒആര്‍ആര്‍) ഗതാഗതക്കുരുക്ക് നഗരത്തിന്റെ പ്രതിഛായായെ ബാധിക്കുന്ന വിധം ചര്‍ച്ചയായതോടെ പരിഹാരം ലക്ഷ്യമിട്ട്  സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു.

ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി മേധാവിയും ബി – സ്‌മൈല്‍ ടെക്‌നിക്കല്‍ ഡയറക്ടറുമായ ബി.എസ്. പ്രഹ്ലാദിന്റെ നേതൃത്വത്തിലാണ് സമിതി.

ഗതാഗത പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനുളള മാര്‍ഗങ്ങളെ കുറിച്ച് പഠിച്ച് വിശദ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കണം.

  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ

ഗതാഗത പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഡിയുഎല്‍ടിയുടെ നിലവിലുളള പഠനങ്ങളും സമിതി വിലയിരുത്തും. റോഡ് വികസനത്തിന് തടസമാകുന്ന കാര്യങ്ങള്‍ വിലയിരുത്തുകയും കാര്‍ പൂളിങ് സാധ്യതയും ഫാസ്ടാഗ് മാനേജ്‌മെന്റ് സംവിധാനവും പിശോധിക്കുകയും ചെയ്യും.

ഇത് വഴി ഐടി കമ്പനികളിലേക്ക് പോകാനുളള വാഹനങ്ങള്‍ സുരക്ഷാ പരിശോധനയ്ക്കായി ഒട്ടേറെ സമയം കാത്ത് കിടകികുന്നത് ഒഴിവാകുമെന്നാണ് വിലയിരുത്തല്‍. അനധികൃത വാഹന പാര്‍ക്കിങ് തടയുന്നതിന് കൂടുതല്‍ റോഡുകള്‍ നോ പാര്‍ക്കിങ് സോണ്‍ ആയി മാര്‍ക്ക് ചെയ്യുന്നതും നിയന്ത്രിത പാര്‍ക്കിങ് മേഖലകള്‍ സ്യഷ്ടിക്കുന്നതും സമിതി പരിഗണിക്കും

  പാരാമെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി

നഗരഗതാഗത വിദഗ്ധരായ ആര്‍.കെ. മീര, നരേഷ് നരസിംഹന്‍ എന്നിവരും സമതിയിലുണ്ട്. ഔട്ടര്‍ റിംഗ് റോഡിലെ ഗതാഗത പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറി ഡോ. ശാലിനി രജനീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് യോഗത്തിലാണ് വിദഗ്ധ സമിതി രൂപീകരിച്ചത്. ഡയറക്ടറേറ്റ് ഓഫ് അര്‍ബന്‍ ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടുമായി ചേര്‍ന്ന് സമിതി ഔട്ടര്‍ റിംഗ് റോഡിലെ വിവിധ പ്രശ്‌നങ്ങള്‍ പരിശോധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം
[masterslider id="10"]

Related posts