ദസറ കാഴ്ചകള്‍ കണ്ട് ദമ്പതികളുടെ കുതിരവണ്ടി സവാരി

രാജകീയ വീഥിയില്‍ ദസറ കാഴ്ചകള്‍ കണ്ട ദമ്പതികളുടെ കുതിരവണ്ടി സവാരി. ടൂറിസം വകുപ്പുമായി സഹകരിച്ച് പുരാവസ്തു, മ്യൂസിയം, പൈതൃക വകുപ്പ് സംഘടിപ്പിച്ച ഈ പരിപാടിയില്‍ പാരമ്പര്യവും പൈതൃക പര്യവേഷണവും സമന്വയിപ്പിച്ചുകൊണ്ട് പരമ്പരാഗത വസ്ത്രം ധരിച്ച ദമ്പതികള്‍ പങ്കെടുത്തു. പൈതൃക സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക മാത്രമല്ല, പരമ്പരാഗത വസ്ത്രങ്ങള്‍ ജനപ്രിയമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ ഇരുപത്തിയഞ്ച് ദമ്പതികള്‍ പങ്കെടുത്തു. 1970-കള്‍ വരെ മൈസൂരുവില്‍ കുതിരവണ്ടി സവാരി പേരുകേട്ടതായിരുന്നു, പിന്നീട് ക്രമേണ മോട്ടോര്‍ ഘടിപ്പിച്ച വാഹനങ്ങള്‍ ആ സ്ഥാനം ഏറ്റെടുത്തു. അതുകൊണ്ടാണ് പൈതൃക സവാരിക്ക്…

Read More

പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയുമായി ആദ്യ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ 20 ലക്ഷം രൂപ: ബംഗളുരുവിൽ രണ്ട് പിമ്പുകൾ അറസ്റ്റിൽ!

ബെംഗളൂരു : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വേശ്യാവൃത്തിയിലേക്ക് തള്ളിവിടുന്ന രണ്ട് പ്രതികളെ മൈസൂരു പോലീസ് അറസ്റ്റ് ചെയ്തു . പ്രായപൂർത്തിയായ പെൺകുട്ടികളെ കാണിച്ച് ഉപഭോക്താക്കളെ ആകർഷിക്കുന്ന ശോഭയും തുളസികുമാറും എന്ന രണ്ട് പേരാണ് അറസ്റ്റിലായി. വാട്ട്‌സ്ആപ്പിലെ വീഡിയോകളിലൂടെയാണ് ഇരുവരും പെൺകുട്ടികളെ ഉപഭോക്താക്കൾക്ക് കാണിച്ചുകൊടുത്തിരുന്നത് . പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് 20 ലക്ഷം രൂപയായിരുന്നു ഇയാൾ നിശ്ചയിച്ചിരുന്നത്. വാട്ട്‌സ്ആപ്പ് വീഡിയോകൾ വഴി പെൺകുട്ടിയെ ഉപഭോക്താക്കൾക്ക് കാണിച്ചുകൊടുക്കുകയും അവരെ വശീകരിക്കുകയും ചെയ്യുമായിരുന്നു ഇയാൾ. ഓടനാടി സംഘടനയാണ് ഈ പ്രവൃത്തിയെക്കുറിച്ച് പോലീസിനെ അറിയിച്ചത്. ഈ വിവരത്തിന്റെ…

Read More

ബെംഗളൂരുവിലെ കമ്പനി ഉടമയ്ക്ക് പറ്റിയ അബദ്ധം; മലയാളി യുവാവിന്‍റെ അക്കൗണ്ടിലെത്തിയത് അരക്കോടിയോളം രൂപ

സ്വകാര്യ കമ്പനിക്ക് പറ്റിയ അബദ്ധത്തിന് പിന്നാലെ അടൂരിലെ യുവാവിന്റെ അക്കൗണ്ടിലെത്തിയത് അരക്കോടിയോളം രൂപ. വെള്ളിയാഴ്ച വൈകീട്ടോടെയാണ് അടൂർ സ്വദേശി അരുൺ നിവാസിൽ അരുൺ നെല്ലിമുകളിന്റെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽനിന്നും 53,53,891 രൂപ എത്തിയത്. കമ്പനി ഉടമ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത തുക അരുണിന്റെ അക്കൗണ്ടിലെത്തുകയായിരുന്നു. പണം എത്തിയെന്ന സന്ദേശം ഫോണില്‍ ലഭിച്ചതോടെ, ഈ കമ്പനിയിലെ മുൻ ജീവനക്കാരനായിരുന്ന അരുണ്‍ കമ്പനി അധികൃതരുമായി ബന്ധപ്പെട്ടു. പണം അയച്ചതിൽ പിശക് പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ അരുൺ ആവശ്യപ്പെട്ടതോടെയാണ് കമ്പനി അധികൃതരും ഇക്കാര്യം…

Read More

പിണറായി വിജയനെതിരെ വിമര്‍ശനവുമായി പി വി അൻവർ

പെരിങ്ങത്തൂർ: മൂന്നാം തവണയും ഭരണം ലക്ഷ്യമിടുന്ന പിണറായി വിജയൻ ഭൂരിപക്ഷ പ്രീണനം നടത്തുകയാണെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോഡിനേറ്റർ പി വി അൻവർ. തൃണമൂൽ കോൺഗ്രസ് കൂത്തുപറമ്പ് നിയോജകമണ്ഡലം കമ്മിറ്റി പെരിങ്ങത്തൂർ ടൗണിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പോടെ ന്യൂനപക്ഷങ്ങൾ കൈവിട്ടപ്പോൾ പിണറായി വിജയൻ ഭൂരിപക്ഷ പ്രീണനവുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്നായിരുന്നു അൻവറിന്റെ പ്രസ്താവന. സംസ്ഥാന സർക്കാർ പിന്തുണയോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പമ്പയിൽ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതിന്റെകൂടി പശ്ചാത്തലത്തിലാണ് അൻവറിന്റെ പ്രതികരണം. ഈ പരിപാടിയുടെ ഉദ്ഘാടകൻ മുഖ്യമന്ത്രിയായിരുന്നു.

Read More

ബംഗ്ലാദേശിൽ വീണ്ടും സംഘർഷം

ധാക്ക: ബംഗ്ലാദേശിൽ ഗോത്രമേഖലയായ ഖഗ്രചാരിയിൽ ഉണ്ടായ സംഘർഷത്തിൽ 3 പേർ കൊല്ലപ്പെട്ടു. സൈനികരടക്കം ഇരുപതിലധികം പേർക്ക് പരിക്കേറ്റു. ആദിവാസി വിദ്യാർത്ഥിനി ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ നടന്ന പ്രകടനം അക്രമാസക്തമാകുക ആയിരുന്നു. പ്രദേശത്ത് ഇപ്പോഴും കനത്ത സംഘർഷാവസ്ഥ നിലനിൽക്കുക ആണ്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സൈന്യത്തെയും പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. ഗോത്രവർഗ്ഗത്തിൽ നിന്നുള്ള ഒരു സ്കൂൾ വിദ്യാർത്ഥിനി ബലാത്സംഗത്തിന് ഇരയായെന്ന ആരോപണത്തെത്തുടർന്നാണ് പ്രദേശത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ജുംമു സ്റ്റുഡന്റ്‌സ് എന്ന സംഘടനയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ഒരു ഘട്ടത്തിൽ പ്രതിഷേധം ഗോത്രവർഗ്ഗക്കാരും മറ്റ് വിഭാഗങ്ങളും തമ്മിലുള്ള…

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവും സഹോദരനും ചേര്‍ന്ന് വെടിവെച്ചു കൊന്നു

ഉത്തര്‍പ്രദേശ് ഷാംലിയില്‍ ദുരഭിമാനക്കൊല. പിതാവും സഹോദരനും ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വെടിവെച്ചു കൊന്നു.ഞായാറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പിതാവ് ജുൽഫമും സഹോദരനും ചേര്‍ന്ന് പെണ്‍കുട്ടിയെ വീടിൻ്റെ മുകളിലത്തെ നിലയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് എസ് പി എൻ പി സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. പിന്നാലെ പിതാവിനെയും സഹോദരനുമെതിരെ എഫ്‌ ഐ ആർ രജിസ്റ്റർ ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിനുപയോഗിച്ച് ആയുധം പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Read More

വിജയ്‌യുടെ ചെന്നൈയിലെ വസതിക്ക് ബോംബ് ഭീഷണി

ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യുടെ ചെന്നൈയിലെ വസതിക്ക് ബോംബ് ഭീഷണി. ഡിജിപി ഓഫീസില്‍ ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേ തുടര്‍ന്ന് വിജയ്‌യുടെ വീട്ടില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. കരൂരില്‍ വിജയ് നടത്തിയ റാലിയില്‍ തിക്കിലും തിരക്കിലുംപെട്ട് 41 പേര്‍ മരിച്ചിരുന്നു. ഇതിന്റെ പേരില്‍ വിജയ്‌ക്കെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് വിജയ്‌യുടെ വീടിന് നേരെ ബോംബ് ഭീഷണി.

Read More

സ്വര്‍ണ നിരക്കിൽ നിൽക്കാതെ കുതിപ്പ് : പവന് 85,360 രൂപയായി

വീണ്ടും റെക്കോഡ് ഉയരം കുറിച്ച് സ്വര്‍ണം. തിങ്കളാഴ്ച പവന്റെ വില 680 രൂപ കൂടി 85,360 രൂപയായി. ഗ്രാമിനാകട്ടെ 85 രൂപ വര്‍ധിച്ച് 10,670 രൂപയുമായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 1,15,590 രൂപയുമായി. റെക്കോഡ് ഉയരത്തിലാണ് കമ്മോഡിറ്റി വിപണിയിലും സ്വര്‍ണത്തിന്റെ നിലവാരം. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് 3,828 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടന്നത്. ഡോളറിന്റെ മൂല്യം ഇടിയുന്നതും യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വ് ഈ വര്‍ഷം നിരക്ക് വീണ്ടും കുറച്ചേക്കുമെന്ന സൂചനകളുമാണ്…

Read More

വിവാഹ വാദ്ഗാനം നല്‍കി പീഡിപ്പിച്ച് ഗർഭിണിയായിരിക്കെ ഉപേക്ഷിച്ചെന്ന യുവതിയുടെ പരാതിയില്‍ മലയാളി ക്രിക്കറ്റ് കോച്ച്‌ ബംഗളുരുവിൽ അറസ്റ്റില്‍

ബെംഗളൂരു: വിവാഹ വാദ്ഗാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ മലയാളി ക്രിക്കറ്റ് പരിശീലകൻ ബെംഗളൂരുവില്‍ അറസ്റ്റില്‍. ഗോട്ടിഗരെയിലെ സ്വകാര്യ സ്കൂളിലെ കായിക പരിശീലകനും ക്രിക്കറ്റ് കോച്ചുമായ അഭയ് വി മാത്യുവാണ് അറസ്റ്റിലായത്. നാട്ടിലായിരുന്ന മാത്യു പൊലീസ് കേസെടുത്തതിന് പിന്നാലെ തിരിച്ചെത്തി കീഴടങ്ങുകയായിരുന്നു. മാത്യുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. Pതന്റെ സ്വകാര്യ ദൃശ്യങ്ങള്‍ ഇയാളുടെ പക്കലുണ്ടെന്നും യുവതിയുടെ പരാതിയിലുണ്ട്.നേരത്തേ, യുവതി പരാതി നല്‍കിയതിന് പിന്നാലെയും അഭയ് മാത്യു തന്റെ ഭാഗം വ്യക്തമാക്കി വീഡിയോ പുറത്തുവിട്ടിരുന്നു. വസ്തുതർക്കവുമായി ബന്ധപ്പെട്ടു കേരളത്തിലേക്കു പോയതാണെന്ന് അഭയ്യുടേതായി പൊലീസിനു ലഭിച്ച വിഡിയോ ക്ലിപ്പില്‍ അവകാശപ്പെടുന്നുണ്ട്.…

Read More

പ്രണയ വിവാഹം ചെയ്തതിന്റെ വൈരാഗ്യം; മകളുടെ ഭർത്താവിനെ ലോറിയിടിച്ച്‌ കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ

തിരുവനന്തപുരം : പ്രണയ വിവാഹം ചെയ്തതിന്റെ വൈരാഗ്യത്താൽ മകളുടെ ഭർത്താവിനെ ലോറിയിടിച്ച്‌ കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. വെമ്പായം തേക്കട കുണൂർ സിയോൺകുന്ന് പനച്ചുവിള വീട്ടിൽ ജോൺ(48) ആണ് അറസ്റ്റിലായത്. സംഭവത്തിൽ വെമ്പായം വേറ്റിനാട് കളിവിളാകം സുഭദ്രാ ഭവനിൽ അഖിൽജിത്തി(30)ന് അരയ്ക്കുതാഴെ ഗുരുതരമായി പരിക്കേറ്റു. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ടോടെ കൊപ്പം സിഎസ്ഐ പള്ളിക്ക് സമീപമായിരുന്നു സംഭവം. ഒരുമാസം മുൻപായിരുന്നു പിതാവിന്റെയും കുടുംബത്തിന്റെയും എതിർപ്പ് അവഗണിച്ച് അജീഷ(21) അഖിൽജിത്തിനെ വിവാഹം കഴിച്ചത്. അഖിൽജിത്തിന്റേത് രണ്ടാം വിവാഹമായിരുന്നു. ഇതറിഞ്ഞപ്പോൾ…

Read More
Click Here to Follow Us