വിവാഹ വാദ്ഗാനം നല്‍കി പീഡിപ്പിച്ച് ഗർഭിണിയായിരിക്കെ ഉപേക്ഷിച്ചെന്ന യുവതിയുടെ പരാതിയില്‍ മലയാളി ക്രിക്കറ്റ് കോച്ച്‌ ബംഗളുരുവിൽ അറസ്റ്റില്‍

ബെംഗളൂരു: വിവാഹ വാദ്ഗാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ മലയാളി ക്രിക്കറ്റ് പരിശീലകൻ ബെംഗളൂരുവില്‍ അറസ്റ്റില്‍. ഗോട്ടിഗരെയിലെ സ്വകാര്യ സ്കൂളിലെ കായിക പരിശീലകനും ക്രിക്കറ്റ് കോച്ചുമായ അഭയ് വി മാത്യുവാണ് അറസ്റ്റിലായത്.

നാട്ടിലായിരുന്ന മാത്യു പൊലീസ് കേസെടുത്തതിന് പിന്നാലെ തിരിച്ചെത്തി കീഴടങ്ങുകയായിരുന്നു. മാത്യുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

Pതന്റെ സ്വകാര്യ ദൃശ്യങ്ങള്‍ ഇയാളുടെ പക്കലുണ്ടെന്നും യുവതിയുടെ പരാതിയിലുണ്ട്.നേരത്തേ, യുവതി പരാതി നല്‍കിയതിന് പിന്നാലെയും അഭയ് മാത്യു തന്റെ ഭാഗം വ്യക്തമാക്കി വീഡിയോ പുറത്തുവിട്ടിരുന്നു.

  കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; നിരവധി പേർക്ക് പരുക്ക്, സർവീസുകൾ നിർത്തിവെച്ചു

വസ്തുതർക്കവുമായി ബന്ധപ്പെട്ടു കേരളത്തിലേക്കു പോയതാണെന്ന് അഭയ്യുടേതായി പൊലീസിനു ലഭിച്ച വിഡിയോ ക്ലിപ്പില്‍ അവകാശപ്പെടുന്നുണ്ട്.

വിവാഹമോചിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയുടെ പരാതിയിലാണ് അഭയ് വി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

പത്തു വയസുള്ള മകള്‍ക്ക് ക്രിക്കറ്റ് പരിശീലനത്തിനെത്തിയ അഭയ് മാത്യു തന്നോട് അടുപ്പം സ്ഥാപിക്കുകയും വിവാഹ വാഗ്ദാനം നല്‍കി ലൈംഗികബന്ധത്തിലേർപ്പെടുകയുമായിരുന്നു എന്നാണ് യുവതിയുടെ പരാതി.

താൻ ഗർഭിണിയായതോടെ ഇയാള്‍ തന്നെ ഉപേക്ഷിച്ച്‌ മുങ്ങിയെന്നും യുവതി പരാതിയില്‍ ആരോപിച്ചിരുന്നു.

മകള്‍ക്ക് ബാറ്റ് വാങ്ങാൻ 2000 രൂപ നല്‍കി സഹായിച്ചാണ് അഭയ് ബന്ധം സ്ഥാപിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഭർത്താവുമായുള്ള അകല്‍ച്ച അറിഞ്ഞ് വിവാഹമോചനത്തിന് സഹായിക്കുകയും പിന്നീട് വാടകവീട് തരപ്പെടുത്തി നല്‍കുകയും ചെയ്തു.

  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!

വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത അഭയ്ക്ക് ഒപ്പമായിരുന്നു രണ്ട് വർഷത്തോളമായി യുവതി കഴിഞ്ഞിരുന്നത്. ഇതിനിടെ ഗർഭിണി ആയെന്നും വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തി കടന്നുകളയുക ആയിരുന്നു എന്നുമാണ് യുവതിയുടെ പരാതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്
[masterslider id="10"]

Related posts