വെല്ലൂരില്‍ എത്തിയശേഷം ഞങ്ങള്‍ക്കുറപ്പാണ് രാജേഷ് എല്ലാം അറിയുന്നുണ്ട്; കുറിപ്പുമായി സുഹൃത്ത്

ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യ വിവരം പുറത്ത് വിട്ട് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി.

ചെറിയ രീതിയിലുള്ള റെസ്‌പോണ്‍സ് പോലും രാജേഷിന്റെ ചികിത്സാരീതികളില്‍ വളരെ പ്രധാനമാണ് എന്ന് ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു.

ഞങ്ങള്‍ക്കുറപ്പാണ് രാജേഷ് എല്ലാം അറിയുന്നുണ്ട്. ഞങ്ങള്‍ എല്ലാം അറിയിക്കുന്നുമുണ്ട്.

വെല്ലുര്‍ സിഎംസി ആശുപത്രിയിലാണ് രാജേഷ് കേശവ് ചികിത്സയില്‍ കഴിയുന്നത്. വെല്ലൂര്‍ വന്നതിന് ശേഷമുള്ള വാര്‍ത്തകള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നാണ് പ്രതാപ് ജയലക്ഷ്മി പറയുന്നത്.

  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം

കുറഞ്ഞത് 2-3 മാസമെങ്കിലും ഇവിടെ തുടരേണ്ടി വന്നേക്കാം. ന്യൂറോ, കാര്‍ഡിയോ, ജനറല്‍ മെഡിസിന്‍, എമര്‍ജന്‍സി മെഡിസിന്‍, ഒക്കുപെഷണല്‍ തെറാപ്പി, സ്പീച് തെറാപ്പി, ഫിസിയോ തുടങ്ങി വിദഗ്ധ മെഡിക്കല്‍ ടീം ആണ് കാര്യങ്ങള്‍ ഏകോപിക്കുന്നതെന്നും പ്രതാപ് ജയലക്ഷ്മി പറയുന്നുണ്ട്.

ഇഷ്ടമുള്ള കാര്യങ്ങള്‍ തുടര്‍ച്ചയായി കേള്‍പ്പിക്കുവാന്‍ ഡോക്ടര്‍മാര്‍ ഞങ്ങളോട് പറഞ്ഞതിന്റെ ഭാഗമായി, അവന്റെ പ്രിയപ്പെട്ട പാട്ടുകള്‍ പ്രതേകിച്ചു എസ്ആര്‍കെ പാട്ടുകള്‍, ലാലേട്ടനും, സുരേഷേട്ടനും, ജയറാമേട്ടനും,പ്രിയ സുഹൃത്തുക്കളും അയച്ചു തരുന്ന വോയിസ് നോട്ട്‌സ്, (ഗോകുലം കൃഷ്ണ മൂര്‍ത്തിയ്ക്കു പ്രത്യേക നന്ദി) അവന്‍ ചെയ്ത സ്റ്റേജ് പ്രോഗ്രാമുകള്‍ ഒക്കെ കാണിക്കുകയും, കേള്‍പ്പിക്കുകയും ചെയ്യുന്നുണ്ട്.

  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം

കൂടുതല്‍ ശുഭ വാര്‍ത്തകള്‍ക്കായി കാത്തിരിക്കുക എന്നും ജയലക്ഷ്മി കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ
[masterslider id="10"]

Related posts