കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വജ്രം പതിച്ച കിരീടവും സ്വർണ്ണാഭരണങ്ങളും സമ്മാനിച്ച് സംഗീത സംവിധായകൻ ഇളയരാജ

ബെംഗളൂരു : സംഗീത സംവിധായകൻ ഇളയരാജ കൊല്ലൂർ മൂകാംബികയ്ക്ക് വജ്രം പതിച്ച കിരീടവും സ്വർണാഭരണങ്ങളും ബുധനാഴ്ച സമർപ്പിച്ചു.

നേരത്തെ, ഇളയരാജ ദേവിക്ക് വജ്രക്കിരീടവും സ്വർണ്ണാഭരണങ്ങളും, വീരഭദ്രന് വജ്രക്കിരീടവും വെള്ളിവാളും സമർപ്പിച്ചിരുന്നു.

പഞ്ചവാദ്യങ്ങളുടെ അകമ്പടിയോടെ, കിരീടവും ആഭരണങ്ങളും കൊല്ലൂരിലെ ഓലഗ മണ്ഡപത്തിൽ നിന്ന് രഥബീഡിയിലൂടെ പൂർണ്ണകുംഭ ഘോഷയാത്രയായാണ് ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്.

  കിന്‍ഡര്‍ ജോയ്, സഫോല ഓയില്‍, പ്ലക്ക് മാംഗോ ജ്യൂസ് ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

ക്ഷേത്ര പുരോഹിതന്മാർ ചടങ്ങുകൾ നടത്തിയ ശേഷം, കിരീടവും ആഭരണങ്ങളും ദേവന്മാർക്ക് സമർപ്പിച്ചു. ക്ഷേത്ര ഭരണസമിതി ഇളയരാജയെ ചടങ്ങിൽ ആദരിച്ചു.

ഇളയരാജ പറഞ്ഞു, “എനിക്ക് ഒന്നും സ്വന്തമല്ല. എല്ലാം ദിവ്യമാതാവായ മൂകാംബികയുടെ കൃപയും അനുഗ്രഹവും കൊണ്ടാണ്.”

ഇളയരാജയുടെ മകൻ കാർത്തിക് ഇളയരാജ, ചെറുമകൻ യതീഷ് ഇളയരാജ തുടങ്ങിയവർ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ; മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts