ട്രംപിന്റെ തീരുവ നയത്തിൽ ഇന്ത്യയ്ക്ക് കൈത്താങ്ങായി റഷ്യ; കൊച്ചിയിലേക്ക് ഈ മാസം രണ്ടു റഷ്യൻ ക്രൂഡ് ഓയിൽ ടാങ്കറുകൾ എത്തും

കൊച്ചി: റഷ്യൻ ക്രൂഡ് ഇറക്കുമതിയുടെ പേരിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘തീരുവ ആക്രമണം’ നേരിടുമ്പോഴും റഷ്യൻ എണ്ണയെ  കൈ വിടാതെ ഇന്ത്യ.

കൊച്ചി ഉൾപ്പെടെയുള്ള വിവിധ ഇന്ത്യൻ തുറമുഖങ്ങളിൽ റഷ്യൻ ക്രൂഡ് ഓയിലുമായി കപ്പലുകൾ എത്തുന്നതു തൽക്കാലത്തേക്കെങ്കിലും തുടരും.

ഈ മാസം തന്നെ രണ്ടു ക്രൂഡ് ഓയിൽ ടാങ്കറുകൾ റഷ്യയിൽ നിന്നു കൊച്ചിയിലെത്തും. റഷ്യയിലെ മുർമാൻസ്ക് തുറമുഖത്തു നിന്നു ക്രൂഡുമായി എത്തുന്നതു ‘മതാരി’യെന്ന ടാങ്കറാണ്; 30 ന്.

  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തൊട്ടടുത്ത ദിവസം തന്നെ വീണ്ടുമൊരു ക്രൂഡ് ടാങ്കറെത്തും. 31 നാണു റഷ്യയിലെ ഊസ്റ്റ് ലൂഗ തുറമുഖത്തു നിന്നു ‘മിനർവ എല്ലീ’ എത്തുന്നത്.

റിഫൈനറികളോടു ചേർന്നുള്ള വിവിധ ഇന്ത്യൻ തുറമുഖങ്ങളിൽ റഷ്യൻ ക്രൂഡ് ഇപ്പോഴും എത്തുന്നുണ്ട്.

അതേസമയം, ക്രൂഡ് വാങ്ങുന്നതു സംബന്ധിച്ച് എണ്ണക്കമ്പനികൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പൊതുമേഖലാ എണ്ണക്കമ്പനികൾക്കു പുറമേ, റിലയൻസും നയാരയും റഷ്യൻ ക്രൂഡ് ഇറക്കുമതി ചെയ്യുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്
[masterslider id="10"]

Related posts