പണി പാളി; സ്കൂട്ടറിൽ ഫ്ലൈഓവർ സന്ദർശനം; ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഓടിച്ച ഇരുചക്ര വാഹനത്തിന് 18,500 രൂപ പിഴ ചുമത്തി

ബെംഗളൂരു: ഒന്നിലധികം നിയമലംഘനങ്ങൾ നടത്തിയതായി ചൂണ്ടിക്കാട്ടി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഓടിച്ച ഇരുചക്ര വാഹനത്തിനെതിരെ 34 ഗതാഗത നിയമലംഘന കേസുകളും 18,500 രൂപ പിഴയും ചുമത്തി.

ബെംഗളൂരു ട്രാഫിക് പോലീസ് ആണ് വെബ്‌സൈറ്റിലൂടെ വിവരം പുറത്തുവിട്ടത്. ഹെബ്ബാള്‍ ഫ്ലൈഓവറിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തുകയായിരുന്നു ഡി.കെ. ശിവകുമാറും മന്ത്രി ബൈരതിയും കൂടി വണ്ടിയോടിച്ചുപോകുന്ന ദൃശ്യം സാമൂഹിക മാധ്യമമങ്ങളിൽ പോസ്റ്റ്യ ചെയ്തത്. ശിവകുമാര്‍ തന്നെയാണ് ദൃശ്യം എക്‌സില്‍ പങ്കുവെച്ചിരുന്നു.

  എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

യാത്രയില്‍ ഹാഫ് ഹെൽമെറ്റ് ഉപയോഗിക്കുക, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, നിരോധിത മേഖലകളിലോ വൺവേ മേഖലകളിലോ പ്രവേശിക്കുക തുടങ്ങി ഒന്നിലധികം നിയമലംഘനങ്ങൾക്കാണ് വാഹനത്തിനെതിരെ കേസെടുത്തത്.

മെച്ചപ്പെട്ട ബെംഗളൂരു കെട്ടിപ്പടുക്കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമായി ഹെബ്ബാള്‍ മേല്‍പ്പാലം ലൂപ്പ് തുറക്കാന്‍ തയ്യാറായിക്കഴിഞ്ഞു എന്ന് വീഡിയോക്കൊപ്പം കുറിച്ചിരുന്നു.

ഇത് ഗതാഗതക്കുരുക്ക് കുറയ്ക്കുകയും സുഗമവും വേഗമേറിയതുമായ യാത്ര ഉറപ്പാക്കുകയും ചെയ്യുമെന്നും പോസ്റ്റില്‍ ശിവകുമാര്‍ പറഞ്ഞു. എപ്പോൾ അതിന് ഉള്ള പണിയും കിട്ടി.

  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു

അതേസമയം, വാഹനം ഡി.കെ. ശിവകുമാറിന്റേതല്ലെന്നും പരിശോധനക്കിടെ അദ്ദേഹം വാഹനമോടിക്കുക മാത്രമായിരുന്നുവെന്നും കോൺഗ്രസ് വൃത്തങ്ങൾ അവകാശപ്പെട്ടു.

വാഹനത്തിന്റെ രജിസ്റ്റർ ചെയ്ത ഉടമക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ട്രാഫിക് പോലീസ് ഇതുവരെ മറുപടി നൽകിയിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത
[masterslider id="10"]

Related posts