ബെംഗളൂരു: മെട്രോ ടിക്കറ്റ് നിരക്ക് വർധനയെ തുടർന്നുള്ള യാത്രക്കാരുടെ എതിർപ്പു നിലനിൽക്കുന്നതിനിടെ നിരക്കു നിർണയ സമിതിയുടെ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം ശക്തമാകുന്നു. നിരക്ക് കുത്തനെ കൂട്ടിയതിൽ സുതാര്യത കൊണ്ടുവരാൻ സർക്കാരിനും ബെംഗളൂരു മെട്രോ റെയിൽ കോർപറേഷനും (ബിഎംആർസി) സാധിച്ചില്ലെന്നാണ് ആരോപണം. നിരക്കു വർധനയെ കുറിച്ച് പഠിക്കാൻ സമിതി അംഗങ്ങൾ വിദേശത്തു പോയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ 45% വരെ വർധിപ്പിച്ചെന്നാണ് ബിഎംആർസി പറയുന്നതെങ്കിലും ചില ഭാഗങ്ങളിൽ നിരക്ക് ഇതിൽ കൂടുതലാകുന്നുവെന്ന് യാത്രക്കാർ പറയുന്നു. ടിക്കറ്റ് തുക ഏറിയതോടെ യാത്രക്കാരുടെ എണ്ണത്തിൽ കുറവു വന്നിട്ടുണ്ട്. അതേസമയം, നിരക്ക്…
Read MoreMonth: July 2025
ബിദാർ ജില്ലയിൽ രണ്ട് വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 132 കർഷകർ
ബെംഗളൂരു: ബിദാർ ജില്ലയിൽ കർഷക ആത്മഹത്യകളുടെ എണ്ണം കുറയുന്നില്ല. ബിദാർ ഒരു കാർഷിക ജില്ലയാണ്. കരിമ്പ്, ഉഴുന്ന്, ചെറുപയർ, സോയാബീൻ, ഇഞ്ചി തുടങ്ങിയ നിരവധി വിളകൾ കൃഷി ചെയ്യുന്നുണ്ട്. ജില്ലയിലെ ചില ഭാഗങ്ങളിൽ ജലസേചന സൗകര്യങ്ങളും ലഭ്യമാണ്. എന്നിരുന്നാലും, ജില്ലയിലെ കർഷക ആത്മഹത്യകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ബിദാർ ജില്ലയിൽ മാത്രം രണ്ടര വർഷത്തിനിടെ 132 കർഷകർ ആത്മഹത്യ ചെയ്തു. മിക്ക കർഷക ആത്മഹത്യകൾക്കും കാരണം ബാങ്ക്, സ്വകാര്യ വായ്പകളാണെന്ന് ആണ് റിപ്പോർട്ടുകൾ. വരൾച്ച, കടം തുടങ്ങിയ കാരണങ്ങളാൽ കടം കയറുന്ന കർഷകർ ആത്മഹത്യ ചെയ്യുന്നു.…
Read Moreഭാര്യയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച യുവാവിന് ഉപദേശം നൽകി കൊമേഡിയൻ
ബെംഗളൂരു : ബെൽഗാമിൽ ഭാര്യയ്ക്ക് ഇൻസ്റ്റാഗ്രാമിൽ അശ്ലീല സന്ദേശങ്ങൾ അയച്ചതിന് ഹാസ്യനടൻ സഞ്ജു ബസയ്യ ഒരു യുവാവിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഉപദേശിച്ചതായി റിപ്പോർട്ട് . വിജയനഗറിൽ നിന്നുള്ള പി.യു.സി വിദ്യാർത്ഥിയായ മനോജ് എന്ന യുവാവ് സഞ്ജു ബസയ്യയുടെ ഭാര്യയും നടിയുമായ പല്ലവി സഞ്ജു ബസയ്യയ്ക്ക് ഇൻസ്റ്റാഗ്രാം വഴി അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നു. അശ്ലീല സന്ദേശത്തോടൊപ്പം അശ്ലീല ചിത്രങ്ങളും അയാൾ അയച്ചുവെന്നാണ് ആരോപണം. ഇതോടെ സഞ്ജു ബസയ്യ ബെയ്‌ൽഹോങ്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതി ലഭിച്ചയുടനെ പോലീസ് അശ്ലീല സന്ദേശം അയച്ച യുവാവിനെ…
Read Moreഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കത്തിൽ പൊലിഞ്ഞത് കുരുന്ന് ജീവൻ
പൂനെ: ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കത്തിൽ പൊലിഞ്ഞത് കുരുന്ന് ജീവൻ. പൂനെയിലെ വഖാരി ഗ്രാമത്തിലാണ് സംഭവം. വീട്ടിൽ സൂക്ഷിച്ചിരുന്ന ത്രിശൂലം ഉപയോഗിച്ച് സ്ത്രീ ഭർത്താവിനെ ആക്രമിക്കാൻ ശ്രമിക്കുമ്പോൾ അബദ്ധത്തിൽ മറ്റൊരു യുവതിയുടെ കയ്യിലിരുന്ന കുട്ടിയുടെ ദേഹത്ത് തറയ്ക്കുകയും ജീവൻ നഷ്ടമാവുകയുമായിരുന്നു. പല്ലവി മെൻഗാവാഡെയും ഭർത്താവ് നിതിൻ മെൻഗാവാഡെയും തമ്മിലാണ് തർക്കമുണ്ടായത്. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ പല്ലവി വീട്ടിലെ പൂജാമുറിയിൽ നിന്ന് ത്രിശൂലം എടുത്ത് ഭർത്താവിന് നേരെ വീശി. എന്നാൽ നിതിന്റെ സഹോദരഭാര്യയുടെ കയ്യിലിരുന്ന 11 മാസം പ്രായമുള്ള കുഞ്ഞിന്റെ വയറിൽ അബദ്ധത്തിൽ തറയ്ക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ കുഞ്ഞ്…
Read Moreഅഞ്ചുവർഷം മുഖ്യമന്ത്രിസ്ഥാനത്ത് തികയ്ക്കുമെന്ന് മാധ്യമങ്ങളോട് സിദ്ധരാമയ്യ
ബെംഗളൂരു : കർണാടക മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് തന്നെ നീക്കാൻപോകുന്നെന്ന അഭ്യൂഹങ്ങളെ തള്ളി സിദ്ധരാമയ്യ. മുഖ്യമന്ത്രിസ്ഥാനത്ത് നിലവിൽ ഒഴിവില്ലല്ലോയെന്നും താൻ അഞ്ചുവർഷത്തെ കാലാവധിയും തികയ്ക്കുമെന്നും അദ്ദേഹം വ്യാഴാഴ്ച ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നേതൃമാറ്റചർച്ചകളും അഭ്യൂഹങ്ങളും വ്യാപകമാകുന്നതിനിടെ പാർട്ടി ദേശീയനേതാക്കളെ നേരിൽ കാണുന്നതിനുൾപ്പെടെ ഡൽഹിയിലെത്തിയതായിരുന്നു സിദ്ധരാമയ്യ.
Read Moreനവജാതശിശുവിനെ 50,000 രൂപയ്ക്ക് വിറ്റ അമ്മ ഉൾപ്പെടെയുള്ള മൂന്നുപേർ അറസ്റ്റിൽ
ചെന്നൈ : നവജാതശിശുവിനെ 50,000 രൂപയ്ക്കു വിറ്റ സംഭവത്തിൽ അമ്മ ഉൾപ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. തിരുവാരൂർ ജില്ലയിലെ തിരുതുറൈപൂണ്ടിയിലാണ് സംഭവം. കുഞ്ഞിന്റെ അമ്മയായ തിരുനെൽവേലി സ്വദേശി പ്രിയാലക്ഷ്മി (22), സാരോ, ശരവണൻ എന്നിവരാണ് അറസ്റ്റിലായത്. 2023 നവംബർ 13-നാണ് പ്രിയാലക്ഷ്മി തിരുതുറൈപൂണ്ടിയിലെ സ്വകാര്യആശുപത്രിയിൽ പെൺകുഞ്ഞിനെ പ്രസവിച്ചത്. ഏതാനും മാസങ്ങൾക്കുശേഷം കുഞ്ഞിനെ വീട്ടിൽ കാണാതായപ്പോൾ അയൽവാസികൾ നാഗപട്ടണം ജില്ലാ ശിശുസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. അവർ നടത്തിയ അന്വേഷണത്തിൽ കുഞ്ഞിനെ ഈറോഡ് സ്വദേശികളായ സാരോയ്ക്കും ശരവണനും 50,000 രൂപയ്ക്ക് വിറ്റതായി കണ്ടെത്തി. മൂന്നു പേരെയും…
Read Moreഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ ദുരന്തം: കണ്ടെത്തിയത് ഗുരുതര ഉദ്യോഗസ്ഥ അനാസ്ഥ
ഗുജറാത്ത് : വഡോദരയില്‍ പാലം തകര്‍ന്നുണ്ടായ ദുരന്തത്തിന് കാരണം ഉദ്യോഗസ്ഥരുടെ ഗുരുതര അനാസ്ഥയെന്ന് കണ്ടെത്തൽ. ഉന്നത സമിതി സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തില്‍ നാല് എന്‍ജിനീയര്‍മാരെയാണ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. പാലത്തിൻ്റെ ബല പരിശോധന, അറ്റകുറ്റപ്പണികള്‍ എന്നിവ പരിശോധിച്ച ശേഷമാണ് ഉന്നത സമിതി അപാകത ചൂണ്ടികാണിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഉദ്യോഗസ്ഥര്‍ ആവശ്യമായ നടപടി കൃത്യസമയത്ത് സ്വീകരിച്ചില്ല എന്നാണ് അന്വേഷണത്തിലെ പ്രധാന കണ്ടെത്തൽ. നിലവിൽ തകർന്നത് ഒരു പാലമാണെങ്കിലും സംസ്ഥാനത്തെ മറ്റു പാലങ്ങളുടെ അവസ്ഥയെക്കുറിച്ചും വിശദമായി പരിശോധിക്കാന്‍ മുഖ്യമന്ത്രി നിർദേശിച്ചിരിക്കുകായണ്. അതെസമയം പാലം നിർമാണത്തിൽ അനാസ്ഥ കാട്ടിയ…
Read Moreസ്വകാര്യ എൻജിനീയറിങ് കോളജ് സീറ്റ് ഫീസ് വർധന; സർക്കാർ ക്വോട്ടയിൽ 7.5 ശതമാനം
ബെംഗളൂരു : കർണാടകയിൽ 2025-26 അധ്യയന വര്‍ഷത്തെ എൻജിനീയറിങ് കോഴ്സുകളിലെ സർക്കാർ ക്വോട്ട സീറ്റുകള്‍ക്ക് 7.5 ശതമാനം ഫീസ് വര്‍ധനക്ക് അനുമതി. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. എം.സി. സുധാകർ, സ്വകാര്യ പ്രഫഷനല്‍ കോളജ് മാനേജ്മെന്റുകള്‍, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഫീസ വർധനവിൽ ധാരണയായത്. കര്‍ണാടക യുനൈഡഡ് പ്രൈവറ്റ് എൻജിനീയറിങ് കോളജ് അസോസിയേഷന് ഭാരവാഹികള്‍ ഫീസ് വർധനവ് സംബന്ധിച്ച കാര്യം മുഖ്യമന്ത്രിയെ കണ്ട് ധരിപ്പിച്ചിരുന്നു. പിന്നാലെയാണ് 7.5 ശതമാനം ഫീസ് വര്‍ധന ആവശ്യം അംഗീകരിച്ചത്. അധ്യാപകരുടെ…
Read Moreമുഡ ഭൂമി കേസ്; സിദ്ധരാമയ്യയുടെ ഭാര്യയ്ക്ക് ഹാജരാകാൻ കർണാടക ഹൈകോടതി നോട്ടീസ്
ബെംഗളൂരു : മൈസൂരു നഗര വികസന അതോറിറ്റി (മുഡ) ഭൂമി ഇടപാട് കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിക്ക് ഹാജരാകാൻ കർണാടക ഹൈകോടതിയുടെ നോട്ടീസ്. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ സ്നേഹമയി കൃഷ്ണ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് നോട്ടീസ് അയക്കാൻ നിർദേശിച്ചത്. ബി.എം. പാർവതിക്ക് പുറമെ, മുഖ്യമന്ത്രി സിദ്ധരാമയ്യ, പാർവതിയുടെ സഹോദരൻ, പഴയ ഭൂവുടമ എന്നിവരും എതിർ കക്ഷികളാണ്. കേസിൽ സിദ്ധരാമയ്യ ഒന്നാം പ്രതി, ഭാര്യ പാർവതി രണ്ടാം പ്രതി എന്നിങ്ങനെയാണ്. ഹരജിയുമായി ബന്ധപ്പെട്ട് മുന്നേ നോട്ടീസിന് ഹൈകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ…
Read Moreസ്വത്ത് തർക്കം; പിതാവിനെയും,സഹോദരനെയും കൊലപ്പെടുത്തി : പ്രതി പിടിയിൽ
ബെംഗളൂരു : സ്വത്ത് തർക്കത്തിന് പിന്നാലെ പിതാവിനെയും, സഹോദരനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്‌ത് പൊലീസ്. ഹോളേനരസിപുര സ്വദേശി ദേവഗൗഡ (70), മകൻ മഞ്ജുനാഥ് ഗൗഡ (50) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ദേവഗൗഡയുടെ മകൻ മോഹൻ ഗൗഡയെ (45) പൊലീസ് അറസ്റ്റ് ചെയ്തു. ഇടക്കാലത്ത് ദേവഗൗഡ തൻ്റെ സ്വത്ത് വിറ്റിരുന്നു. എന്നാൽ തനിക്കും കൂടെ അവകാശപ്പെട്ട സ്വത്ത് പിതാവ് വിറ്റതിൽ മകൻ അസ്വസ്ഥനായിരുന്നു. ഈ കാരണം പറഞ്ഞ് മദ്യപിച്ച് വീട്ടിലെത്തിയ മോഹൻ പിതാവിനെയും മൂത്ത സഹോദരനെയും ആയുധം ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. മാതാവ്…
Read More