ബെംഗളൂരു : ഗോകർണയിലെ രാമതീർത്ഥ കുന്നിലെ ഗുഹയിൽ താമസിച്ചിരുന്ന റഷ്യൻ സ്ത്രീയെയും അവരുടെ രണ്ട് കൊച്ചുകുട്ടികളെയും പോലീസ് രക്ഷപ്പെടുത്തി. ഇവരെ അപകടകരമായ സാഹചര്യത്തിൽ കണ്ടെത്തിയതിനെ തുടർന്ന് രക്ഷപെടുത്തി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. 40 വയസ്സുള്ള റഷ്യൻ വനിത നീന കുട്ടിന എന്ന മോഹി 6 വയസ്സുള്ള മകൾ പ്രേയ, 4 വയസ്സുള്ള മകൾ അമ എന്നിവരോടൊപ്പമാണ് ഗുഹയിൽ താമസിക്കുന്നതായി കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരം ഗോകർണ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ശ്രീധർ എസ്.ആർ.-ഉം സംഘവും രാമതീർത്ഥ കുന്നിലെ വനപ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനിടെ ഗുഹയ്ക്ക് പുറത്ത് വസ്ത്രങ്ങൾ…
Read MoreMonth: July 2025
വിഷവാതകം ശ്വസിച്ച് മലയാളി യുവാവ് ഉൾപ്പെടെ രണ്ടു പേർ മരിച്ചു
ബെംഗളൂരു: വിഷവാതകം ശ്വസിച്ച് കോഴിക്കോട് സ്വദേശിയടക്കം രണ്ടുപേർ മരിച്ചു. ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. മംഗളൂരു റിഫൈനറി ആന്റ് പെട്രോകെമിക്കല്‍സ് ലിമിറ്റഡിലാണ് (എംആർപിഎല്‍) സംഭവം. കോഴിക്കോട് സ്വദേശി ബിജില്‍ പ്രസാദ് (33), ഉത്തർപ്രദേശ് പ്രയാഗ്‌രാജ് സ്വദേശിയായ ദീപ് ചന്ദ്ര (33) എന്നിവരാണ് മരിച്ചത്. റിഫൈനറിയിലെ ടാങ്കിലെ തകരാർ പരിശോധിക്കാൻ കയറിയതാണ് ബിജില്‍ പ്രസാദും ദീപ് ചന്ദ്രയും. പിന്നീട് ഇവരെ ബോധരഹിതരായി കണ്ടെത്തി. ഇവർക്ക് പ്രാഥമിക ചികിത്സ നല്‍കി ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സ്ഥിരീകരിച്ചു. ഇവർ ബോധരഹിതരായത് കണ്ട് രക്ഷിക്കാൻ ടാങ്കിലിറങ്ങിയ ഗഡഗ് സ്വദേശി വിനായക് മഗേരിയും ബോധരഹിതനായി.…
Read Moreസെല്‍ഫി എടുക്കാൻ നിബന്ധിച്ച് പാലത്തിൽ നിന്നും ഭർത്താവിനെ തള്ളിയിട്ട് നവവധു
ബെംഗളൂരു : സെല്‍ഫി എടുക്കുന്നതിനിടെ ഭർത്താവിനെ പാലത്തില്‍ നിന്നും തള്ളിയിട്ട് ഭാര്യ. കർണാടകയിലെ യാദ്ഗിറിലെ ഗുർജാപൂർ പാലത്തിന് സമീപം ആണ് സംഭവം. നവവധു തള്ളിയിട്ട ഇയാളെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ദമ്പതികള്‍ കൃഷ്ണ നദിക്കു കുറുകെയുളള ഗുര്‍ജാപൂര്‍ പാലത്തില്‍ ബൈക്ക് നിർത്തി സെല്‍ഫി എടുക്കുകയായിരുന്നു. ഇതിനിടെ ആണ് യുവതി ഭർത്താവിനെ തള്ളി നദിയിലേക്കിട്ടത്. പാലത്തില്‍ നിന്നും താഴെ നദിയിലേക്ക് വീണ യുവാവ് ഒഴുകി സമീപത്തുളള പാറയില്‍ പിടിച്ചു നിന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കയർ പാറയിലേക്ക് ഇട്ടുകൊടുത്ത് യുവാവിനെ മുകളിലേക്ക് കയറ്റുകയായിരുന്നു. അബദ്ധത്തില്‍…
Read Moreലോൺ തിരിച്ചടവിനെ ചൊല്ലി തർക്കം; യുവാവ് ഭാര്യയുടെ മൂക്ക് കടിച്ച് മുറിച്ചു
ബെംഗളൂരു: ലോണ്‍ തിരിച്ചടയ്ക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവില്‍ ഭാര്യയുടെ മൂക്ക് കടിച്ചു മുറിച്ച് യുവാവ്. പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെംഗളൂരുവിലെ വിദ്യ എന്ന യുവതിയെയാണ് ഭർത്താവ് വിജയ് പരുക്കേല്‍പ്പിച്ചത്. വിജയ്ക്കു വേണ്ടി വിദ്യയാണ് ലോണ്‍ എടുത്തിരുന്നത്. തിരിച്ചടവ് മുടങ്ങിയതോടെ ലോണ്‍ നല്‍കിയവർ പണം ആവശ്യപ്പെടാൻ തുടങ്ങി. മൂക്കിന് മുറിവേറ്റ് വിദ്യ കരഞ്ഞതോടെ പരിസരവാസികള്‍ ഓടിയെത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവാവിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
Read Moreകാർ പൊട്ടിത്തെറിച്ച് അപകടം; പൊള്ളലേറ്റ കുട്ടികൾ മരിച്ചു
പാലക്കാട്: പൊല്‍പ്പുള്ളി കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍ പൊള്ളലേറ്റ രണ്ട് കുട്ടികള്‍ മരിച്ചു. നാല് വയസുകാരി എമിലീനയും ആറ് വയസുകാരൻ ആല്‍ഫ്രഡുമാണ് മരിച്ചത്. അപകടത്തില്‍ പൊള്ളലേറ്റ അവരുടെ അമ്മ എല്‍സി മാര്‍ട്ടിന്‍, സഹോദരി അലീന (10) യും ചികിത്സയില്‍ തുടരുകയാണ്. അമ്മ എല്‍സിയുടെ നില ഗുരുതരമാണ്. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായ എല്‍സിയുടെ ഭര്‍ത്താവ് കാൻസര്‍ ബാധിച്ച് 55 ദിവസം മുമ്പാണ് മരിച്ചത്. മൂന്ന് മക്കള്‍ക്കൊപ്പം പൊല്‍പ്പുള്ളി പൂളക്കാടുള്ള വീട്ടില്‍ കഴിയുന്നതിനിടെ അസുഖം ബാധിച്ച് ശസ്ത്രക്രിയ നടത്തിയ എല്‍സി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ജോലിയില്‍…
Read Moreതെരുവ് നായകൾക്ക് ഇനി ഇറച്ചിയും ചോറും; പുതിയ പദ്ധതിയുമായി കോർപ്പറേഷൻ
ബെംഗളൂരു: നഗരത്തിലെ തെരുവുനായകള്‍ക്ക് ഇനി സർക്കാർ വക ചോറും കോഴിയിറച്ചിയും നൽകാൻ പദ്ധതി. നഗരത്തിലെ 5000 തെരുവുനായകള്‍ക്ക് ദിവസവും ഒരുനേരം കോഴിയിറച്ചിയും ചോറുമടങ്ങിയ ഭക്ഷണം നല്‍കാനാണ് കോർപ്പറേഷന്റെ പുതിയ തീരുമാനം. 150 ഗ്രാം കോഴിയിറച്ചി, 100 ഗ്രാം ചോറ്, 100 ഗ്രാം പച്ചക്കറി, 10 ഗ്രാം ഓയില്‍. ഇതെല്ലാം ഈ അളവില്‍ ഓരോ നായകളുടേയും ഭക്ഷണത്തില്‍ അടങ്ങിയിരിക്കണമെന്നാണ് നിർദേശം. ഒരു നായക്ക് ഇങ്ങനെ ഭക്ഷണം നല്‍കാൻ 23 രൂപയോളമാണ് ചെലവ് കണക്കാക്കുന്നത്. പദ്ധതിക്കായി ഒരുവർഷത്തേക്ക് കോർപ്പറേഷൻ നീക്കിവെച്ച തുകയാകട്ടെ 2.9 കോടി രൂപയാണ്. അതേസമയം…
Read Moreസ്ത്രീകളുടെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍
ബെംഗളൂരു: പൊതുവിടങ്ങളില്‍നിന്ന് സ്ത്രീകളുടെ സമ്മതമില്ലാതെ വീഡിയോകള്‍ ചിത്രീകരിച്ച് ഇന്‍സ്റ്റഗ്രാമില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. ഇന്‍സ്റ്റഗ്രാമിലൂടെ യുവതി ആശങ്ക ഉന്നയിച്ചതിന് പിന്നാലെയാണ് ബെംഗളൂരു പോലീസിന്റെ നടപടി. ബെംഗളൂരു ചര്‍ച്ച് സ്ട്രീറ്റില്‍ നിന്നുള്ള വീഡിയോ ക്ലിപ്പുകളെ ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി ഉന്നയിച്ചിരുന്നത്. ഇത്തരത്തില്‍ തന്റെ അറിവില്ലാതെ ചിത്രീകരിച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളിലെത്തിയതിന് പിന്നാലെ അപരിചിതരില്‍ നിന്ന് അശ്ലീല സന്ദേശങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയതായും യുവതി പറയുന്നു. യുവതിയുടെ പ്രതികരണം വൈറലായിരുന്നു. സംഭവത്തിന് പിന്നാലെ പോലീസ് സ്വമേധയാ എടുത്ത കേസില്‍ 26-കാരനായ ഗുര്‍ദീപ് സിങ് എന്ന യുവാവാണ് ബെംഗളൂരു…
Read Moreയുവതിയെ കൂട്ടബലാത്സംഗത്തിനിരയായ നാലുപേർ അറസ്റ്റിൽ
ബെംഗളൂരു : ബെംഗളുരുവിൽ 34-കാരി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി. സംഭവത്തിൽ നാലുപേരെ പരപ്പന അഗ്രഹാര പോലീസ് അറസ്റ്റുചെയ്തു. കൂട്ടബലാത്സംഗത്തിന് കേസെടുത്ത പോലീസ് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. രഘു എന്ന അപ്പു (23), കെഞ്ചെഗൗഡ (26), മാദേഷ (27), ശശികുമാർ (24)എന്നിവരാണ് അറസ്റ്റിലായത്. സായി ലേ ഔട്ടിലുള്ള നാഗേഷ് എന്ന സുഹൃത്തിന്റെ വീട്ടിലാണ് അതിക്രമത്തിനിരയായതെന്ന് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. യുവതിയെ പരിചയപ്പെടുത്താനായി നാഗേഷ് രഘുവിനെ വിളിച്ചുവരുത്തുകയായിരുന്നു. പക്ഷേ, രഘുവും സംഘവുമെത്തി വീടിനകത്ത് അതിക്രമിച്ചുകയറുകയായിരുന്നു. സംഘത്തിലെ രണ്ടുപേർ യുവതിയെ…
Read Moreആശുപത്രിയിലെ പ്രസവവാർഡിൽ സ്ത്രീവേഷത്തിലെത്തി നവജാതശിശുവിനെ മോഷ്ടിക്കാൻ ശ്രമം; ഒരാൾ അറസ്റ്റിൽ
ബെംഗളൂരു : കർണാടകത്തിലെ രായ്ചൂർ ഗവ. ആശുപത്രിയിലെ പ്രസവവാർഡിൽ സ്ത്രീവേഷത്തിൽ കയറി നവജാതശിശുവിനെ മോഷ്ടിക്കാൻ ശ്രമിച്ച സംഘത്തിലെ ഒരാൾ പിടിയിൽ. രണ്ടുപേർ രക്ഷപ്പെട്ടു. പിടിയിലായ ആളുടെ പേരുവിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ബുധനാഴ്ച പുലർച്ചെ രോഗികളും കൂട്ടിരിപ്പുകാരും ഉറങ്ങുന്ന സമയത്താണ് സംഭവമെന്ന് പോലീസ് പറഞ്ഞു. സ്ത്രീയാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ സാരിയുടുത്തായിരുന്നു എത്തിയത്. ഉറങ്ങിക്കിടന്നവർക്കിടയിൽനിന്ന് നവജാതശിശുവിനെ എടുത്തയാളാണ് പിടിയിലായത്. സമീപത്തുണ്ടായിരുന്ന കൂട്ടിരിപ്പുകാരിലൊരാൾക്ക് സംശയം തോന്നുകയും ബഹളമുണ്ടാക്കുകയുമായിരുന്നു. തുടർന്ന് ഇയാളെ പിടികൂടി രായ്ചൂർ മാർക്കറ്റ് പോലീസിന് കൈമാറി. അപ്പോഴേക്കും ഇയാളുടെ കൂടെയുണ്ടായിരുന്ന രണ്ടുപേരും രക്ഷപ്പെട്ടു.
Read More14 വയസുകാരി വീടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു
ബെംഗളൂരു : ബെംഗളൂരുവിനടുത്ത് തവരെകെരെയിൽ 14 വയസുകാരി വീടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ റായ്ചൂരു സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. നിർമാണത്തൊഴിലാളിയായ യെല്ലപ്പ(25)യെയാണ് തവരകെരെ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച വൈകീട്ടാണ് പെൺകുട്ടിയെ വീടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കോലാറിലെ നിർമാണത്തൊഴിലാളികളായ ദമ്പതിമാരുടെ മകളാണ് കൊലചെയ്യപ്പെട്ടത്. പെൺകുട്ടിയുടെ വീട് യെല്ലപ്പക്ക് പരിചയമുണ്ടായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ബൈക്കിനാണ് ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തിയത്. പെൺകുട്ടി ഒറ്റയ്ക്കാണെന്ന് മനസിലാക്കിയ ഇയാൾ വീട്ടിൽ അതിക്രമിച്ചു…
Read More