ഭാര്യയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച യുവാവിന് ഉപദേശം നൽകി കൊമേഡിയൻ

ബെംഗളൂരു : ബെൽഗാമിൽ ഭാര്യയ്ക്ക് ഇൻസ്റ്റാഗ്രാമിൽ അശ്ലീല സന്ദേശങ്ങൾ അയച്ചതിന് ഹാസ്യനടൻ സഞ്ജു ബസയ്യ ഒരു യുവാവിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഉപദേശിച്ചതായി റിപ്പോർട്ട് .

വിജയനഗറിൽ നിന്നുള്ള പി.യു.സി വിദ്യാർത്ഥിയായ മനോജ് എന്ന യുവാവ് സഞ്ജു ബസയ്യയുടെ ഭാര്യയും നടിയുമായ പല്ലവി സഞ്ജു ബസയ്യയ്ക്ക് ഇൻസ്റ്റാഗ്രാം വഴി അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നു.

  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി

അശ്ലീല സന്ദേശത്തോടൊപ്പം അശ്ലീല ചിത്രങ്ങളും അയാൾ അയച്ചുവെന്നാണ് ആരോപണം. ഇതോടെ സഞ്ജു ബസയ്യ ബെയ്‌ൽഹോങ്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതി ലഭിച്ചയുടനെ പോലീസ് അശ്ലീല സന്ദേശം അയച്ച യുവാവിനെ വിളിച്ചുവരുത്തി താക്കീത് നൽകി പറഞ്ഞയച്ചു.

ആ ചെറുപ്പക്കാരന്റെ ഭാവി നശിപ്പിക്കരുതെന്ന് പോലീസിൽ സഞ്ജു ബസായ നൽകിയിരുന്നു. ഇതുവഴി സമാനമായ കേസിൽ അറസ്റ്റിലായ നടൻ ദർശന് സഞ്ജു ബസായ ഒരു മാതൃകയായി മാറിയിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ
[masterslider id="10"]

Related posts