ഇന്ദിരാ കാന്റീനുകളിലെ പുതിയ മെനു എന്താണ് എന്നറിയാൻ വായിക്കാം

ബെംഗളൂരു: തുംകൂർ മുനിസിപ്പൽ കോർപ്പറേഷന്റെ അധികാരപരിധിയിൽ പ്രവർത്തിക്കുന്ന ഇന്ദിര കാന്റീനുകളിൽ പുതിയ മെനു തയ്യാറാക്കി. ഈ മെനുവിലെ പ്രഭാതഭക്ഷണത്തിൽ റൈസ് ബാത്ത്, ചിത്രന്ന, ഉപ്പിട്ട്, കേസരി ബാത്ത്, ഇഡ്ഡലി-സാമ്പാർ-ചട്ണി എന്നിവയുൾപ്പെടെയുള്ളവ ഉൾപ്പെടുന്നു; ഉച്ചഭക്ഷണത്തിന് മുദ്ദേ, ചോറ്, സാമ്പാർ, തൈര്, ചപ്പാത്തി എന്നിവയും അത്താഴത്തിന് റൈസ് ബാത്തും തൈരും ഉണ്ടാകും. തുംകൂർ മുനിസിപ്പൽ കോർപ്പറേഷന്റെ അധികാരപരിധിയിൽ ഇതിനകം പ്രവർത്തിക്കുന്ന 4 ഇന്ദിരാ കാന്റീനുകൾക്ക് പുറമേ, തുംകൂർ ജില്ലാ ആശുപത്രിക്കും എപിഎംസി മാർക്കറ്റിനും സമീപം 2 പുതിയ ഇന്ദിരാ കാന്റീനുകൾ ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രിയിൽ ദിവസവും…

Read More

കോമ്പൗണ്ട് കമ്പികൾക്കിടയിൽ കഴുത്ത് കുടുങ്ങി മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തി

ബെംഗളൂരു : കൊല്ലെഗൽ ട്രാൻസ്‌പോർട്ട് ബസ് സ്റ്റേഷനിൽ ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തി, ബസ് സ്റ്റേഷനിലെ കോമ്പൗണ്ട് കമ്പികൾക്കിടയിൽ കഴുത്ത് കുരുങ്ങിയ നിലയിലാണ് കണ്ടെത്തിയത്. കൊല്ലെഗൽ പട്ടണത്തിലെ ബസ് സ്റ്റാൻഡിന് പിന്നിലെ കോമ്പൗണ്ടിൽ സ്ഥാപിച്ചിരുന്ന കമ്പികൾക്കിടയിൽ കഴുത്ത് കുടുങ്ങിയ നിലയിൽ ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇയാളുടെ ഇതുവരെ തിരിച്ചറിഞ്ഞാട്ടില്ലെന്ന് പോലീസ് പറഞ്ഞു. മരിച്ച യുവാവ് മദ്യപിച്ച് ലഹരിയിൽ വീണു കുഴപ്പത്ത് കുടുങ്ങിയോ? അതോ ആരെങ്കിലും അയാളെ വഴിയരികിലേക്ക് തള്ളിയിട്ടതാണോ? എന്നെല്ലാം പോലീസ് അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാവുകയുള്ളു. നിലവിൽ, മരിച്ച യുവാവിനെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ്…

Read More

മലയാളി യുവാവ് ഷോക്കേറ്റ് മരിച്ചു

ബെംഗളൂരു : ജോലിക്കിടെ മലയാളി യുവാവ് ബാംഗ്ലൂരിൽ ഷോക്കേറ്റ് മരിച്ചു. കൊല്ലം പൂയപ്പള്ളി ഓയോർ പയ്യപ്പോട് സ്വദേശി കാക്കോട് പുത്തൻ വീട് റസാഖിന്റെ മകൻ മുഹമ്മദ്‌ റംഷാദ് (28) ആണ് മരിച്ചത്. എട്ട് വർഷത്തോളമായി ബെംഗളൂരുവിൽ അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്ത് വരികയായിരുന്നു. വ്യാഴാഴ്ച്ച രാവിലെ ഒരു സ്വകാര്യ വ്യക്തിയുടെ വീട്ടിൽ ജോലി ചെയ്യവേയാണ് ഷോക്കേറ്റ് മരിച്ചത്. തുടർന്ന് പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം യലഹങ്ക ഗവൺമെന്റ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം ചെയ്ത്  നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ് റസീന. റംസീന, റൈഹാന സഹോദരിമാരാണ്. ഖബറടക്കം…

Read More

ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സ് ഓടയിൽ വീണു

ബെംഗളൂരു: പെരുമ്പാടിക്ക് സമീപം ബിട്ടംഗലിൽ നാഷണൽ സർവിസ് & ലോജിസ്റ്റിക്കിന്റെ ബംഗളുരു – കണ്ണൂർ. ബസ്സ് അപകടത്തിൽ പെട്ടു. നിർത്തിയിട്ട ലോറികൾ മറികടക്കാൻ ശ്രമിക്കുന്നതിനിടെ പുതുതായി ഓവ്‌ചാൽ നിർമ്മിക്കാനെടുത്ത കുഴിയിലേക്ക് ടയർ താഴ്ന്നു പോവുകയായിരുന്നു. തലനാരിഴയ്ക്ക് ഒരു വലിയ അപകടം ഒഴിവാവുകയായിരുന്നു. റോഡ് മോശമായതിനാലും അറ്റക്കുറ്റപ്പണികൾ നടക്കുന്നതിലാനും കൂടുതൽ ബസ്സുകളും വിരാജ് പേട്ട വഴി മാത്രമാണ് യാത്ര ചെയ്യുന്നത് പരമാവധി വലിയ വാഹനങ്ങൾ ഈ റോഡ് ഒഴിവാക്കിയാണ് യാത്ര ചെയ്യുന്നത്പുലർച്ചെ 4 മണിക്കായിരുന്നു അപകടം, 5:45 ആയപ്പോളേക്കും ക്രൈൻ എത്തുകയും കുഴിയിൽ നിന്നും വലിച്ചു…

Read More

നഗരത്തിൽ ഓട്ടോ ഡ്രൈവറെ യുവതി ചെരുപ്പ് കൊണ്ട് അടിച്ചു.

ബെംഗളൂരു: ബെംഗളൂരുവിലെ ബെല്ലന്ദൂർ സർക്കിളിൽ ഇതര സംസ്ഥാനക്കാരിയായ ഒരു യുവതി ഓട്ടോ ഡ്രൈവറെ ചെരുപ്പ് കൊണ്ട് ഇടിച്ചു. ഒരു ഓട്ടോ ഡ്രൈവറും ഒരു യുവതിയും തമ്മിൽ സ്കൂട്ടിയിൽ മുട്ടിയതിനെ ചൊല്ലിയാണ് തർക്കമുണ്ടായത്. തർക്കം രൂക്ഷമായതോടെ യുവതി ഓട്ടോ ഡ്രൈവറെ ചെരുപ്പ് കൊണ്ട് അടിക്കുകയായിരുന്നു. യുവതി അടിക്കുന്നതിന്റെ വീഡിയോ ഓട്ടോ ഡ്രൈവറുടെ മൊബൈൽ ഫോണിൽ പതിഞ്ഞിരുന്നു. ഓട്ടോ ഡ്രൈവറും യുവതിയും പോലീസ് സ്റ്റേഷനിൽ ഹാജരായി.

Read More

ജോലിവിട്ട് സ്വന്തം സ്ഥാപനം തുടങ്ങി; യെലഹങ്കയില്‍ മുൻ ജോലിക്കാരനെ സ്ത്രീയുടെ നേതൃത്വത്തില്‍ സംഘംചേര്‍ന്ന് മര്‍ദിച്ചു

ബെംഗളൂരു: ബിസിനസ് വൈരത്തെത്തുടര്‍ന്ന് 40-കാരനെ സ്ത്രീയുടെ നേതൃത്വത്തില്‍ സംഘംചേര്‍ന്ന് മര്‍ദിച്ചു. ബെംഗളൂരു ഭുവനേശ്വരിനഗര്‍ മെയിന്‍ റോഡിലെ ‘റോയല്‍ ചോയ്‌സ് സലൂണ്‍’ ഉടമ പി.ബി. സഞ്ജു(40)വിനാണ് ക്രൂരമര്‍ദനമേറ്റത്. സംഭവത്തില്‍ നിഷ എന്ന സ്മിത, കാവ്യ, മുഹമ്മദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ ഉള്‍പ്പെട്ട ബാക്കി രണ്ട് പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. വ്യാഴാഴ്ചയാണ് സഞ്ജുവിന്റെ സലൂണില്‍ അതിക്രമിച്ചുകയറിയ സംഘം ഇദ്ദേഹത്തെ ക്രൂരമായി മര്‍ദിച്ചത്. തുടര്‍ന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി യാത്രയിലുടനീളം മര്‍ദനം തുടര്‍ന്നു. ജീവനോടെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒടുവില്‍ പോലീസ് അന്വേഷണം ആരംഭിച്ചതോടെ…

Read More

എക്സ്പ്രസ് വേയിൽ കവർച്ച സംഘം; മനഃപൂർവം അപകടം സൃഷ്ടിക്കും ശേഷം കവർച്ച; നടപടി ആവശ്യപ്പെട്ട് അഭിഭാഷകന്റെ കത്ത്

ബെംഗളൂരു: ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയിൽ അപകടമുണ്ടാക്കിയതിന് ശേഷം നടന്ന ഒരു കവർച്ചയുടെ പേടിപ്പെടുത്തുന്ന സംഭവം പുറത്തുവന്നു. എക്സ്പ്രസ് ഹൈവേയിലെ കെജിഎഫ് സ്ട്രെച്ചിന് സമീപം കല്ലുകളും ഇരുമ്പ് ദണ്ഡുകളും സ്ഥാപിച്ച് അക്രമികൾ മനഃപൂർവ്വം അപകടങ്ങൾ സൃഷ്ടിക്കുകയും പിന്നീട് കവർച്ച നടത്തുകയും ചെയ്യുന്നതായാണ് അഭിഭാഷകൻ വെളിപ്പെടുത്തുന്നത്. അക്രമികളുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട അഭിഭാഷകൻ ഹുസൈൻ ഒവൈസ്, അടിയന്തര ശ്രദ്ധ ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് ഡയറക്ടർ ജനറൽ, ദേശീയപാത അതോറിറ്റി ചീഫ് എഞ്ചിനീയർ, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവർക്ക് കത്തെഴുതി. അഭിഭാഷകന്റെ കത്തിൽ പറയുന്നത്: കല്ലുകളും…

Read More
Click Here to Follow Us