ഡിജിപി ഓംപ്രകാശും ഭാര്യ പല്ലവിയും തമ്മില്‍ സ്വത്ത് തര്‍ക്കത്തെ ചൊല്ലി കലഹിച്ചിരുന്നു. പലവട്ടം പല്ലവി ഓംപ്രകാശിന് എതിരെ പൊലിസില്‍ പരാതിപ്പെട്ടിരുന്നു. തന്നെ വെടി വച്ചുകൊല്ലുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയെന്നും തന്നെ ആക്രമിച്ചുവെന്നും അവര്‍ ആരോപിച്ചിരുന്നു. തന്റെ വീടിന് പുറത്ത് തന്നെ നിയമനടപടി ആവശ്യപ്പെട്ട് പ്രതിഷേധവും നടത്തിയിരുന്നു.തന്റെ മകനും സഹോദരങ്ങള്‍ക്കുമാണ് വിവിധ സ്വത്തുക്കള്‍ ഓംപ്രകാശ് എഴുതി വച്ചിരുന്നത്. ഇതിനെ ചൊല്ലിയാണ് ഭാര്യ വഴക്കുകൂടിയത്. ആ പകയില്‍ എട്ടുമുതല്‍ 10 തവണ വരെയാണ് നെഞ്ചിനും വയറ്റിലും കൈകളിലുമായി ഓംപ്രകാശിനെ ക്രൂരമായി കുത്തിയത്. ചോര വാര്‍ന്ന് 10 മിനിറ്റോളം ഹാളില്‍…
Read MoreMonth: April 2025
പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷത്തിന് ഇന്ന് കാസര്‍കോട് തുടക്കമാവും.,മുഖ്യമന്ത്രിയുടെ മുഖമുള്ള 500 പരസ്യബോര്‍ഡുകൾക്ക് 15 കോടി
പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷത്തിന് ഇന്ന് കാസര്‍കോട് തുടക്കമാവും. രാവിലെ പത്തിന് കാസര്‍കോട് കാലിക്കടവ് മൈതാനത്താണ് ഉദ്ഘാടന പരിപാടി. മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും പങ്കെടുക്കും. രാവിലെ പതിനൊന്നിന് പടന്നക്കാട് ബേക്കൽ ക്ലബില്‍ ക്ഷണിക്കപ്പെട്ട പ്രതിനിധികളുമായി മുഖ്യമന്ത്രിയുടെ സംവാദവും ഉണ്ട്. അഞ്ഞൂറോളം പേര്‍ക്കാണ് ക്ഷണം. മൂന്നാം പിണറായി സർക്കാർ എന്ന ലക്ഷ്യമിട്ടാണ് വിപുലമായ പ്രചാരണപരിപാടികൾ. വിഴിഞ്ഞവും ദേശീയപാത വികസനവും നേട്ടമായി ഉയര്‍ത്തിക്കാട്ടുമ്പോൾ സമരങ്ങളോടുള്ള എതിർപ്പും മാസപ്പടി കേസുമെല്ലാം സർക്കാർ നേരിടുന്ന വെല്ലുവിളികളാണ്. നാലാം വാര്‍ഷിക ആഘോഷത്തിന്‍റെ ഭാഗമായി കോടികളാണ് ചെലവാക്കുന്നത്. മുഖ്യമന്ത്രിയുടെ മുഖമുള്ള പരസ്യബോര്‍ഡ്…
Read Moreനഗരത്തിൽ കനത്ത മഴ; വഴിയിൽ കുടുങ്ങി വാഹനങ്ങൾ
ബെംഗളൂരു: ബെംഗളൂരുവിൽ ഞായറാഴ്ച പെയ്ത ശക്തമായ മഴയിൽ പല ഭാഗങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. മണിക്കൂറുകളോളം വാഹനങ്ങൾ റോഡിൽ കുടുങ്ങി. വീരസാന്ദ്ര ജംഗ്ഷനിൽ നിന്ന് ഹൊസൂർ റോഡിലേക്കും ഹൊസൂർ റോഡിൽ വെള്ളക്കെട്ട് മൂലം ഗതാഗതം മന്ദഗതിയിലായി. വെള്ളക്കെട്ട് കാരണം വർത്തൂർ മെയിൻ റോഡിന്റെ ഇരുവശത്തും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ബിടിഎം ലേഔട്ട്, മാധവര, ദേവനഹള്ളി പ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചിരുന്നു. നിരവധി പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി വീണു. ചാമരാജ്പേട്ട്, കുമാരസ്വാമി ലേഔട്ട്, കമല നഗർ, സിവി രാമൻ നഗർ എന്നിവിടങ്ങളിൽ മരങ്ങൾ കടപുഴകി വീണതായി ബിബിഎംപി കൺട്രോൾ…
Read More‘ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാംതവണയും ഞാന്‍ മരിച്ചു; ‘ഇനി ഉടനെയൊന്നും മരിക്കാൻ ഉദ്ദേശിക്കുന്നില്ല; ജി വേണുഗോപാൽ
താൻ അസുഖബാധിതനായി മരണപ്പെട്ടു എന്ന വ്യാജവാർത്തയെ പരിഹസിച്ച് കുറിപ്പ് പങ്കുവച്ച് ഗായകൻ ജി വേണുഗോപാൽ. നിര്യാതനായി എന്ന വ്യാജവാർത്തയുടെ സ്ക്രീൻഷോട്ട് കുറിപ്പിനൊപ്പം വേണുഗോപാൽ ചേർത്തു. ഇങ്ങനെയുള്ള ചില കാര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണമെന്നു പറഞ്ഞു സഹായിക്കണേ എന്ന് തമാശരൂപേണ ചോദിച്ചാണ് വേണുഗോപാൽ കുറിപ്പ് അവസാനിപ്പിച്ചത്. തന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന വ്യാജ മരണവാർത്തകളിൽ ഏത് രണ്ടാം തവണയാണ് ഗായകൻ ജി വേണുഗോപാൽ നേരിടുന്നത്. ഒരു വർഷത്തിനുള്ളിൽ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ വ്യക്തിയായി താൻ മാറി. ഇനി ഉടനെയൊന്നും താൻ മരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നൊരു…
Read More40 ശതമാനം വരെ ഫീസ് വർധന; നഗരത്തിലെ സ്കൂളുകൾക്ക് നോട്ടീസയച്ച് ബാലാവകാശ കമ്മിഷൻ
ബെംഗളൂരു : ഭീമവും അന്യായവുമായ ഫീസ് വർധനയെത്തുടർന്ന് നഗരത്തിലെ സ്കൂളുകൾക്ക് നോട്ടീസയച്ച് ബാലാവകാശ കമ്മിഷൻ. മുൻനിര സ്വകാര്യ അൺഎയ്ഡഡ് സ്‌കൂളുകൾക്കെതിരേ രക്ഷിതാക്കളിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് നിരവധി പരാതികളാണ് ലഭിച്ചത്. അന്യായമായ ഫീസ് വർദ്ധന, പാഠപുസ്തകങ്ങൾ, ഷൂസ്, ബാഗുകൾ, മറ്റ് വസ്തുക്കൾ എന്നിവ പ്രത്യേക വിൽപ്പനക്കാരിൽനിന്ന് വാങ്ങണമെന്ന് നിർബന്ധം പിടിക്കൽ എന്നിവയുമായി ബന്ധപ്പെട്ടതാണ് പരാതികളിൽ ഭൂരിഭാഗവും. പരാതികളിൽ കമ്മിഷൻ ചില സ്കൂളുകൾക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഈ വർഷം 300-ലധികം പരാതികൾ ഞങ്ങൾക്ക് ലഭിച്ചുവെന്ന് കമ്മിഷൻ അധ്യക്ഷൻ കെ. നാഗണ്ണ ഗൗഡ അറിയിച്ചു. ബുധനാഴ്ച…
Read Moreനാളുകള്‍ക്ക് ശേഷം വിശ്വാസികൾക്ക് അരികെ; ഈസ്റ്റര്‍ സന്ദേശത്തില്‍ ഗാസയില്‍ ഉടന്‍ തന്നെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: ഗാസയില്‍ ഉടന്‍ തന്നെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഫ്രാന്‍സിസ് മാര്‍പാപ്പ. ഈസ്റ്റര്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വിശ്വാസികളെ കണ്ട മാര്‍പാപ്പ ഈസ്റ്റര്‍ സന്ദേശത്തിലാണ് വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യപ്പെട്ടത്. പലസ്തീനിലും ഇസ്രയേലിലും കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവര്‍ക്കൊപ്പമാണ് തന്റെ മനസെന്നും പട്ടിണി കിടക്കുന്ന ഒരു ജനതയെ സഹായിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ഈസ്റ്റര്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു. ശ്വാസകോശ അണുബാധക്കുള്ള ചികിത്സക്ക് ശേഷം വിശ്രമത്തില്‍ കഴിയുന്ന മാര്‍പാപ്പ അല്‍പനേരമാണ് സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ ബാല്‍ക്കണിയില്‍ വിശ്വാസികള്‍ക്ക് ദര്‍ശനം നല്‍കിയത്. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ തടിച്ചുകൂടിയ ആയിരങ്ങള്‍ക്ക് നേരെ…
Read More50 കോടി രൂപ വിലയുള്ള നായയുടെ പിറന്നാളിന് നടി സഞ്ജന ഗൽറാണി ഉൾപ്പെടെയുള്ള സെലിബ്രിറ്റികളെ ക്ഷണിച്ച് ബ്രീഡർ സതീഷ്
ബെംഗളൂരു: 50 കോടി രൂപ വിലയുണ്ടെന്ന് അവകാശവാദം ഉന്നയിക്കുന്ന സതീഷ് പബ്ബിൽ നായയ്ക്ക് വേണ്ടി ഒരു വലിയ ജന്മദിന പാർട്ടി നടത്തി., നിരവധി സെലിബ്രിറ്റികളെയും അദ്ദേഹം ക്ഷണിച്ചു. നായയ്ക്ക് 50 കോടി രൂപ വിലയുണ്ടെന്ന് സതീഷ് അവരെ ബോധ്യപ്പെടുത്തി. ബെംഗളൂരുവിലെ ഒരു പബ്ബിൽ വെച്ചാണ് പിറന്നാൾ ആഘോഷിച്ചത്. നടൻ അനിരുദ്ധ്, ബാമ ഹരീഷ്, നടി സഞ്ജന ഗൽറാണി എന്നിവരുൾപ്പെടെ നിരവധി സെലിബ്രിറ്റികൾ പാർട്ടിയിൽ പങ്കെടുത്തു. വ്യത്യസ്ത ഇനം നായ്ക്കളെ സൗജന്യമായി സമ്മാനമായി നൽകുകയും ചെയ്തുകൊണ്ട് സതീഷ് സെലിബ്രിറ്റി സർക്കിളിൽ വളരെ പ്രശസ്തനായിരുന്നു. വിദേശ രാജ്യങ്ങളിൽ…
Read Moreതർക്കത്തെ തുടർന്ന് ഭാര്യ യുടെ തലവെട്ടി സൈക്കിളിന്‍റെ കുട്ടയിലിട്ടു പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി ഭര്‍ത്താവ്
അസമിലെ ചിരാങ് ജില്ലയിൽ ഭാര്യയുടെ തലവെട്ടി സൈക്കിളിന്‍റെ മുന്നിലെ കുട്ടയിലിട്ടു പൊലീസ് സ്റ്റേഷനിലെത്തിയ ഭര്‍ത്താവ് അറസ്റ്റിൽ. ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടായ തർക്കമാണ് ക്രൂര കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തിൽ ബിതിഷ് ഹജോങ് എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. ബിതിഷ് ഹജോങ് എന്നയാളും ഭാര്യ ബജന്തിയുമായി ചില കാര്യങ്ങളെച്ചൊല്ലി തർക്കമുണ്ടാവുകയും പിന്നാലെ മൂര്‍ച്ചയേറിയ ആയുധംകൊണ്ട് ഭാര്യയുടെ തല ബിതിഷ് ഹജോങ് അറക്കുകയുമായിരുന്നു. രക്തം വാര്‍ന്നൊഴുകുന്ന തലയെടുത്ത് ബിതിഷ് സൈക്കിളിന്‍റെ മുന്നിലുള്ള കുട്ടയിലിട്ട ശേഷം ഇതുമായി നേരെ ബല്ലംഗുരി ഔട്ട്പോസ്റ്റിലുള്ള പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ദിവസക്കൂലിക്ക്…
Read Moreവിരമിച്ച പോലീസ് ഡയറക്ടർ ജനറൽ ഓം പ്രകാശിനെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി;
ബെംഗളൂരു: വിരമിച്ച സംസ്ഥാന പോലീസ് ഡയറക്ടർ ജനറൽ ഓം പ്രകാശിനെ കൊലപ്പെടുത്തി, നഗരത്തിലെ എച്ച്എസ്ആർ ലേഔട്ടിലുള്ള വീട്ടിൽ രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. കുത്തേറ്റു മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അദ്ദേഹത്തിന്റെ ഭാര്യയാണ് പോലീസിനെ വിളിച്ച് ഇക്കാര്യം അറിയിച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തിവരികയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സെന്റ് ജോൺസ് ആശുപത്രിയിലേക്ക് അയച്ചു. മകന്റെ പരാതിയെ തുടർന്ന് എഫ്‌ഐആർ ഫയൽ ചെയ്തു., “വൈകുന്നേരം 4:30 ഓടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, പോലീസ് എത്തി നിരീക്ഷിച്ചപ്പോഴാണ് കൊലപാതകത്തെക്കുറിച്ച് അറിഞ്ഞത്.” ആയുധം…
Read Moreതിരുവനന്തപുരത്ത് ഷവര്‍മ കഴിച്ച് 20 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു
തിരുവനന്തപുരം മണക്കാട് ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ച 20 പേർക്ക് ഭക്ഷ്യവിഷബാധ. വെള്ളിയാഴ്ച വൈകുന്നേരം ഇസ്താംബുൾ ഗ്രിൽസ് ആൻഡ് റോൾസിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ശനിയാഴ്ച രാവിലെയോടെ ഓക്കാനം, ഛർദ്ദി, വയറിളക്കം, വയറുവേദന, പനി തുടങ്ങിയ വിവിധ ലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവർ ചികിത്സ തേടിയത്. ആരുടെയും നില ഗുരുതരമല്ല. സംഭവത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ച ശേഷം ഭക്ഷണശാല അടച്ചുപൂട്ടി.
Read More