വൈദ്യുതി പോസ്റ്റിൽ പൊട്ടിത്തെറി ; നൂറോളം വീടുകൾ കത്തി നശിച്ചു 

ബെംഗളൂരു: യാദ്ഗിര്‍ ജില്ലയിലെ ജാലിബെഞ്ചി ഗ്രാമത്തില്‍ വൈദ്യുതി പോസ്റ്റുകളില്‍ പൊട്ടിത്തെറി. ഇന്നലെ രാത്രിയുണ്ടായ സംഭവത്തില്‍ നൂറോളം വീടുകള്‍ കത്തിനശിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. കാറ്റു വീശിയതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങളുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. വളരെ പഴക്കമുള്ള കമ്പികളാണ് പോസ്റ്റുകളില്‍ ഉള്ളതെന്ന് നാട്ടുകാര്‍ ആരോപിച്ചു. പ്രദേശത്ത് വൈദ്യുതി വിതരണം ചെയ്യുന്ന സ്വകാര്യ കമ്പനിയായ ഗുല്‍ബര്‍ഗ ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനിയുടെ ഉദ്യോഗസ്ഥരും പരിശോധനകള്‍ നടത്തിയിട്ടുണ്ട്.

Read More

അയക്കുന്ന ചിത്രങ്ങളും വിഡിയോകളും സേവ് ചെയ്യാൻ ആകില്ല; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

വാട്‌സാപ്പിന്റെ ഐഒഎസ് വേര്‍ഷനിലെ ചാറ്റുകളുടെ സ്വകാര്യത ശക്തിപ്പെടുത്താന്‍ പുതിയ ഫീച്ചര്‍ ഒരുങ്ങുന്നു. ‘അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി’ എന്ന് പേര് നല്‍കിയിരിക്കുന്ന ഈ ഫീച്ചര്‍, നിങ്ങള്‍ അയക്കുന്ന മീഡിയ ഫയലുകള്‍ സ്വീകര്‍ത്താവിന്റെ ഫോണില്‍ സേവ് ആകുന്നത് തടയുന്നതടക്കമുള്ള സുരക്ഷാ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഈ ഫീച്ചര്‍ സജീവമാക്കിയാല്‍, നിങ്ങളുമായുള്ള ചാറ്റ് ഹിസ്റ്ററി മറ്റാര്‍ക്കും എക്സ്പോര്‍ട്ട് ചെയ്‌തെടുക്കാനും കഴിയില്ല. വാട്സാപ്പിന്റെ ഫീച്ചര്‍ ട്രാക്കിങ് വെബ്സൈറ്റായ വാബീറ്റാ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം, ഐഒഎസിന്റെ അടുത്ത അപ്ഡേറ്റുകളിലൊന്നില്‍ ഈ ഫീച്ചര്‍ ലഭ്യമാകും. വാട്സാപ്പ് ഐഒഎസ് ബീറ്റാ പതിപ്പ് 25.10.10.70-ലാണ് ഈ ഫീച്ചര്‍…

Read More

ബന്ദിപ്പുരിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി സംസ്ഥാന വനംവകുപ്പ്

മൈസൂരു : ബന്ദിപ്പുർ വന്യജീവി സങ്കേതമേഖലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി കർണാടക വനംവകുപ്പ്. വനഭൂമികൈയേറ്റം തടയാനാണിത്. ഇനിമുതൽ വന്യജീവി സങ്കേതത്തിനരികെ റിസോർട്ട്, ഹോട്ടൽ, ഹോംസ്റ്റേ എന്നിവ ആരംഭിക്കാൻ സംസ്ഥാന സർക്കാരിന്റേതിനുപുറമേ വനംവകുപ്പിന്റെ അനുമതിയും വാങ്ങണം. കൂടാതെ, ഇത്തരം നിർമാണപ്രവർത്തനങ്ങൾ ടൂറിസം, വനംവകുപ്പുകളുടെ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കണം. മേഖലയിൽ വിനോദസഞ്ചാരത്തിനും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ആലോചനയിലാണ് വകുപ്പ്. കടുവാ സംരക്ഷണകേന്ദ്രത്തിനുള്ളിൽ നിലവിലുള്ള സർക്കാർ ഗസ്റ്റ് ഹൗസുകൾ ഘട്ടംഘട്ടമായി അടയ്ക്കും. കടുവാ സംരക്ഷണ കേന്ദ്രത്തിനുള്ളിൽ താമസം അനുവദിക്കരുതെന്ന് ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ (എൻടിസിഎ) മാർഗനിർദേശമുണ്ടെന്ന് ബന്ദിപ്പുർ ടൈഗർ…

Read More

മംഗളൂരു ദേശീയപാതയിൽ അപകടം; ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മലയാളി വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ദേശീയപാത 66-ല്‍ ബൈക്ക് ഡിവൈഡറിലിടിച്ചുമറിഞ്ഞ് മലയാളികളായ കോളേജ് വിദ്യാർഥികള്‍ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ 2.50-ന് മംഗളൂരു എസ്.കെ.എസ്.ജങ്ഷനിലാണ് അപകടം. പിണറായി പാറപ്രം കീർത്തനയില്‍ ടി.എം. സങ്കീർത്ത് (23), കയ്യൂർ പലോത്ത് കൈപ്പക്കുളത്തില്‍ സി. ധനുർവേദ് (20) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തിരുവനന്തപുരം ആറാളിമൂട് പത്താംകല്ല് ഉപാസനയില്‍ സിബി സാം കഴുത്തിനു പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച പുലർച്ചെ ലോഹിത് നഗറിലെ താമസസ്ഥലത്തുനിന്ന് പമ്പുവെല്ലില്‍ ചായകുടിക്കാൻ പോകുമ്പോഴായിരുന്നു അപകടം. മൂവരും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച്‌ മറിയുകയായിരുന്നു. തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ…

Read More

റോഡിലൂടെ നടന്നുപോയ യുവതിക്കെതിരെ അക്രമം: പ്രതിയെ തിരിച്ചറിയാൻ 300 ലധികം സിസിടിവി ദൃശ്യങ്ങൾ വിശകലനം ചെയ്ത് പോലീസ്

ബെംഗളൂരു: യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ആളെ കണ്ടെത്താൻ പോലീസ് ഊർജിത ശ്രമം തുടരുകയാണ്. പ്രദേശത്തെ 300-ലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെന്ന് കമ്മിഷണർ പറഞ്ഞു. കൂടുതൽ ദൃശ്യങ്ങൾ പരിശോധിക്കും. ബെംഗളൂരു സൗത്ത് ഡിസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നതെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും കമ്മിഷണർ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് ഇടുങ്ങിയ വഴിയിലൂടെ നടന്നുപോയ യുവതിക്കു നേരെ ലൈംഗികാതിക്രമം ഉണ്ടായത്. രണ്ട് യുവതികൾ ഒന്നിച്ചു നടക്കുന്നതിനിടെ പിന്നിലൂടെയെത്തിയ യുവാവ് ഒരാളെ കയറിപ്പിടിക്കുകയായിരുന്നു. ഇതിന് ശേഷം ഇയാൾ ഓടിരക്ഷപ്പെട്ടു. സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെങ്കിലും സിസിടിവി ദൃശ്യത്തിന്റെ…

Read More

ബെംഗളൂരു നിവാസികൾ സൂക്ഷിക്കുക: അവധിക്കാലത്ത് കുടുംബത്തോടൊപ്പം യാത്ര പോകുന്നതിന് മുമ്പ്, പോലീസിന്റെ ഈ ഉപദേശം ശ്രദ്ധിക്കുക.

ബെംഗളൂരു: വേനൽക്കാല അവധിക്കാലത്ത് വീടിന്റെ സുരക്ഷയെക്കുറിച്ച് ബെംഗളൂരു നിവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ബെംഗളൂരു പോലീസ് കമ്മീഷണർ ബി ദയാനന്ദ് നിർദ്ദേശിച്ചു . നഗരത്തിലെ സമീപകാല കുറ്റകൃത്യങ്ങളെയും മോഷണങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹം ഒരു പത്രസമ്മേളനത്തിലൂടെ നൽകുകയും പൊതുജനങ്ങൾ സ്വീകരിക്കേണ്ട സുരക്ഷാ നടപടികളെക്കുറിച്ച് ഉപദേശിക്കുകയും ചെയ്തു. ബെംഗളൂരു നിവാസികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു, പ്രത്യേകിച്ച് വീട്ടിൽ നിന്ന് നേരത്തെ ഇറങ്ങി വീട്ടിലേക്ക് പോകുന്നതിനോ യാത്ര ചെയ്യുന്നതിനോ മുമ്പ്. ദീർഘയാത്ര പോകുമ്പോൾ പെട്ടെന്ന് വിലമതിപ്പുള്ള വസ്തുക്കൾ വീട്ടിൽ സൂക്ഷിക്കരുത്. അവ ബാങ്കിലോ ലോക്കറിലോ…

Read More

ബെംഗളൂരു എയർപോർട്ട് റോഡിൽ വാഹനാപകടം; ഇൻഡിഗോ എയർലൈൻസ് ജീവനക്കാരി മരിച്ചു.

ബെംഗളൂരു: റോഡരികിൽ നിർത്തിയിട്ടിരുന്ന ബസിൽ കാർ ഇടിച്ച് ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ 4:45 ഓടെ യെലഹങ്കയിലെ ചിക്കജാലയ്ക്ക് സമീപമുള്ള ഐടിസി ഫാക്ടറി ജംഗ്ഷനിൽ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന കാർ ആണ് അപകടത്തിൽ പെട്ടത്. ഇൻഡിഗോ എയർലൈൻസിലെ ജീവനക്കാരിയായ സ്നേഹ (24) ആണ് അപകടത്തിൽ മരിച്ചത്. അതേസമയം, സഹപ്രവർത്തകൻ കൗസറും ഡ്രൈവർ വിനയും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ചികിത്സയിലിരിക്കെയാണ് സ്നേഹ മരിച്ചതെന്ന് പോലീസ് പറഞ്ഞു. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്. സ്നേഹ…

Read More

ബൈക്കിൽ ലോറി ഇടിച്ച് മലയാളി യുവാവ് മരിച്ചു

ബെംഗളൂരു : ചരക്ക് ലോറി ബൈക്കിലിടിച്ച് മലയാളി ബൈക്ക് യാത്രികൻ മരിച്ചു. മലപ്പുറം തിരൂർ കാവഞ്ചേരിമംഗലം സ്വദേശി കല്ലിങ്ങലകത്ത് കടകശ്ശേരി മുജീബ് റഹ്‌മാന്റെ മകൻ അബൂബക്കർ സയ്യാൻ (23) ആണ് മരിച്ചത്. തിങ്കളാഴ്ച അർധരാത്രി മാറത്തള്ളി വർത്തൂർ റോഡ് പോലീസ് സ്റ്റേഷന് സമീപത്തായിരുന്നു അപകടം. സുഹൃത്തിനെ താമസസ്ഥലത്തേക്ക് കൊണ്ടുപോയി തിരിച്ചുവരുന്നതിനിടെ ലോറി ബൈക്കിലിടിച്ച് തെറിച്ച് വീഴുകയായിരുന്നു. രണ്ട് മാസത്തോളമായി ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനുശേഷം കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ ബെംഗളൂരു ശിഹാബ് തങ്ങൾ സെന്ററിൽ അന്ത്യകർമങ്ങൾ ചെയ്ത് നാട്ടിലേക്ക്…

Read More

8000-ത്തിലധികം ശസ്ത്രക്രിയകൾ നടത്തിയാട്ടുള്ള അസ്ഥിരോഗ വിദഗ്ധൻ ഡോ. തോമസ് ചാണ്ടി അന്തരിച്ചു

ബെംഗളൂരു : പ്രശസ്ത അസ്ഥിരോഗ വിദഗ്ധനും ബെംഗളൂരു ഹൊസ്മാറ്റ് ആശുപത്രി മാനേജിങ് ഡയറക്ടറുമായ ഡോ. തോമസ് ചാണ്ടി (75) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 11-നായിരുന്നു അന്ത്യം. ആലപ്പുഴ പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. ഇന്ത്യയിലെ സന്ധിമാറ്റിവെക്കൽ ശസ്ത്രക്രിയാ വിദഗ്ധരിൽ ഒരാളായ തോമസ് ചാണ്ടി 8000-ത്തിലധികം ശസ്ത്രക്രിയകൾ നടത്തി. സംഗീതത്തിലും കഴിവുതെളിയിച്ച അദ്ദേഹം സാക്സോഫോണിസ്റ്റ് കൂടിയായിരുന്നു. ബെംഗളൂരുവിൽ ജനിച്ച തോമസ് ചാണ്ടി സെയ്ന്റ് ജോൺസ് മെഡിക്കൽ കോളേജിൽനിന്നാണ് എംബിബിഎസ് നേടിയത്. ഉപരിപഠനത്തിനായി ന്യൂയോർക്കിലെത്തി. ഇക്കാലയളവിൽ സംഗീതവും അഭ്യസിച്ചു. യുഎസിൽ 18 വർഷം ക്ലിനിക്കൽ പ്രാക്ടീസിലും അധ്യാപനത്തിലും ചെലവഴിച്ചു. 1980-കളുടെ…

Read More

ബെംഗളൂരുവിൽ ഇന്നും നാളെയും ഈ റോഡിൽ ഗതാഗത നിയന്ത്രണം: ബദൽ പാതയുടെ വിശദാംശങ്ങൾ ഇതാ

ബെംഗളൂരു: പുലികേശി നഗർ ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിൽ സെപ്പിംഗ്സ് റോഡിലുള്ള മുത്യാലമ്മ ദേവി ക്ഷേത്രത്തിൽ മുത്യാലമ്മ ഉത്സവവും ദേവിയുടെ പാലക്കി ഉത്സവവും സംഘടിപ്പിക്കുന്നതിനാൽ പൊതുജനങ്ങളുടെയും വാഹന ഉടമകളുടെയും താൽപ്പര്യാർത്ഥം ഗതാഗതത്തിൽ ചില മാറ്റങ്ങൾ വരുത്തിയതായി ബെംഗളൂരു ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ( ട്രാഫിക് ഈസ്റ്റ് ) അറിയിച്ചു. ട്വീറ്റിലൂടെയാണ് അദ്ദേഹം ഇത് സംബന്ധിച്ച വിശദാംശങ്ങൾ പങ്കുവെച്ചത്. ഇന്ന് (ഏപ്രിൽ 9) രാവിലെ 11 മണി മുതൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണി വരെ ഗതാഗത നിയന്ത്രണം പ്രാബല്യത്തിൽ ഉണ്ടാകും. ഏതൊക്കെ റോഡുകളാണ് ഗതാഗതത്തിന്…

Read More
Click Here to Follow Us