ബെംഗളൂരു: മാർക്കറ്റില്‍ നിന്നും മീൻ മോഷ്ടിച്ചെന്നാരോപിച്ച് സ്ത്രീക്ക് ക്രൂരമർദനം. ഉഡുപ്പിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് മർദിച്ച കേസില്‍ മൂന്ന് പേരെ പോലീസ് പിടികൂടി. കർണാടക ഉഡുപ്പിയിലെ മാല്‍പേയില്‍ സംഭവം. വിജയനഗര സ്വദേശിയായ ലക്ഷ്മി ബായ്‍ക്ക് ആണ് ക്രൂരമർദനം ഏറ്റത്. മാല്‍പേ സ്വദേശികളായ സുന്ദർ, ശില്‍പ, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടുതല്‍ പേർക്ക് എതിരെ കേസെടുക്കുമെന്നും സ്ത്രീയെ ആക്രമിച്ചവർ ആരൊക്കെയെന്ന് ദൃശ്യങ്ങള്‍ നോക്കി തിരിച്ചറിയാൻ ശ്രമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. മാല്‍പേയിലെ മത്സ്യമാർക്കറ്റിലാണ് ആക്രമണമുണ്ടായത്. മീൻ മോഷ്ടിച്ചുവെന്നാരോപിച്ച് ലക്ഷ്മിയെ മാർക്കറ്റിന്…
Read MoreDay: 20 March 2025
എമ്പുരാനിലെ ട്വിസ്റ്റ് പുറത്ത്???? ചർച്ചയായി ടൊവിനോയുടെ ജതിൻ രാംദാസ്
ലൂസിഫറിലെ ഫ്‌ളാഷ്ബാക്ക് രംഗങ്ങള്‍ അടക്കം എമ്പുരാനില്‍ എത്തുന്നുണ്ട് എന്ന സൂചനകളാണ് ട്രെയ്‌ലര്‍ നല്‍കുന്നുണ്ട്. സിനിമയിലെത്തുന്ന മിക്ക കഥാപാത്രങ്ങളും ട്രെയ്‌ലറില്‍ വന്നു പോകുന്നുണ്ടെങ്കിലും പിന്നില്‍ ചുവന്ന ഡ്രാഗണിന്റെ ചിഹ്നമുള്ള കഥാപാത്രം ആരാണ് എന്ന് വ്യക്തമാക്കിയിട്ടില്ല. ഈ കഥാപാത്രമാണ് സിനിമയിലെ മെയിന്‍ വില്ലന്‍ എന്ന ചര്‍ച്ചകള്‍ നേരത്തെ എത്തിയിരുന്നു. എന്നാല്‍ ട്രെയ്‌ലര്‍ എത്തിയതോടെ ടൊവിനോ അവതരിപ്പിക്കുന്ന ജതിന്‍ രാംദാസ് ആണ് വില്ലന്‍ എന്ന ചര്‍ച്ചകളാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ‘ദൈവപുത്രന്‍ തന്നെ തെറ്റ് ചെയ്യുമ്പോള്‍ ചെകുത്താനെ അല്ലാതെ വേറെ ആരെയാ ആശ്രയിക്കുക’ എന്ന് ട്രെയ്‌റില്‍ മോഹന്‍ലാല്‍ പറയുന്നുണ്ട്. നേരത്തെ…
Read Moreഫോട്ടോഷൂട്ടിനിടെ കളര്‍ ബോംബ് പൊട്ടിത്തെറിച്ചു; നവവധുവിന് പരിക്ക്
ബെംഗളൂരു: വിവാഹ ഫോട്ടോഷൂട്ടിനിടെ കളര്‍ ബോംബ് പൊട്ടിത്തെറിച്ച് നവവധുവിന് സാരമായ പരിക്ക്. ഫോട്ടോഷൂട്ടില്‍ പശ്ചാത്തലത്തില്‍ പൊട്ടിത്തെറിക്കേണ്ട കളര്‍ബോംബ്, ദമ്പതികളുടെ അടുത്തേക്ക് പാഞ്ഞെത്തുകയായിരുന്നു. വരന്‍ വധുവിനെ എടുത്തുയര്‍ത്തിയപ്പോഴാണ് കളര്‍ ബോംബ് പൊട്ടിത്തെറിച്ചത്. യുവതിയുടെ പിന്‍ഭാഗത്ത് സാരമായ പരിക്കേറ്റു. കാനഡയില്‍ താമസമാക്കിയ ഇന്ത്യന്‍ വംശജരായ വിക്കിയും പിയയുമാണ് ബെംഗളൂരുവില്‍വെച്ച് വിവാഹിതരായത്. വിവാഹത്തിന് ശേഷം നടന്ന ഫോട്ടോഷൂട്ടിനിടെയായിരുന്നു അനിഷ്ടസംഭവം.
Read Moreകണ്ണൂരിൽ ഓട്ടോ ഡ്രൈവർ വെടിയേറ്റ് മരിച്ചു
കണ്ണൂർ: ഓട്ടോ ഡ്രൈവർ വെടിയേറ്റ് മരിച്ചു. കണ്ണൂർ കൈതപ്രത്താണ് സംഭവം. രാധാകൃഷ്ണൻ (49) എന്നയാളാണ് മരിച്ചത്. നിർമാണത്തിലിരിക്കുന്ന രാധാകൃഷ്ണന്‍റെ വീട്ടിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണ് എന്നാണ് സംശയം. സ്ഥലത്തുനിന്ന് പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇയാള്‍ക്ക് നാടൻ തോക്ക് ഉള്‍പ്പെടെ ഉപയോഗിക്കാൻ ലൈസൻസ് ഉണ്ട് എന്നാണ് സൂചന.
Read Moreഅപൂർവ നായ ഇനത്തിനായി ബെംഗളൂരു സ്വദേശി ചെലവാക്കിയത് 50 കോടി രൂപ
ബെംഗളൂരു: അപൂർവ സങ്കരയിനം നായയ്ക്കായി 50 കോടി രൂപ ചെലവാക്കി ബെംഗളൂരു സ്വദേശി. കാഡബോംബ് ഒകാമി എന്ന് പേരിട്ടിരിക്കുന്ന ഈ നായ ഇത്തരത്തിലുള്ള ലോകത്തിലെ ആദ്യ നായയാണ്. ലോകത്തിലെതന്നെ വിലയേറിയ ഒന്നും. ബെംഗളൂരുവിലെ അറിയപ്പെടുന്ന ഡോഗ് ബ്രീഡറായ 51-കാരൻ എസ്. സതീഷാണ് ഒകാമിയുടെ ഉടമ. 150-ഓളം ഇനം വ്യത്യസ്ത നായ ഇനങ്ങള്‍ സതീഷിന്റെ പക്കലുണ്ട്. പത്തുവർഷങ്ങള്‍ക്കു മുമ്പ് തന്നെ ഡോഗ് ബ്രീഡിങ് നിർത്തിയ ഇദ്ദേഹം അപ്പോള്‍ അപൂർവ വളർത്തുമൃഗങ്ങളെ വിവിധ പരിപാടികളില്‍ പ്രദർശിപ്പിച്ചാണ് പണം സമ്പാദിക്കുന്നത്. ഇദ്ദേഹത്തിന്റെ ശേഖരത്തിലെ ഏറ്റവും പുതിയ അതിഥിയാണ് ചെന്നായയും…
Read Moreപാന്റിന്റെ പോക്കറ്റിലെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്
ഭോപ്പാൽ :മോട്ടോർ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ പാന്റിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ സാരംഗ്പൂരിലായിരുന്നു സംഭവം. പോലീസ് പറയുന്നതനുസരിച്ച്, വഴിയോരക്കച്ചവടക്കാരനായ 19 വയസ്സുള്ള യുവാവ് പച്ചക്കറികള്‍ വാങ്ങി മാർക്കറ്റില്‍ നിന്ന് മോട്ടോർ സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുമ്പോളായിരുന്നു സംഭവം. നൈൻവാഡ ഗ്രാമത്തിന് സമീപമുള്ള ടോള്‍ ടാക്സിന് സമീപം നൈൻവാഡ സ്വദേശി അരവിന്ദിന്റെ (19) പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍, വ്യക്തിയുടെ സ്വകാര്യ ഭാഗങ്ങള്‍ക്കും പൊള്ളലേറ്റു. ഇതേതുടർന്ന് യുവാവ് ഓടിക്കൊണ്ടിരിക്കുന്ന ബൈക്കില്‍ നിന്ന് താഴേക്ക്…
Read Moreഅഞ്ചുവർഷംമുൻപ് ബസ്സപകടത്തിൽ കൈ നഷ്ടപ്പെട്ടു; യാത്രക്കാരന് 1.39 കോടി നഷ്ടപരിഹാരം
ബെംഗളൂരു: അഞ്ചുവർഷംമുൻപ് സ്വകാര്യബസ് ഡ്രൈവറുടെ അശ്രദ്ധമൂലം യാത്രക്കാരന്റെ ഒരു കൈ നഷ്ടപ്പെടാനിടയായ സംഭവത്തിൽ ഒരുകോടി 39 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ഉല്ലാസ്‌നഗറിൽ താമസക്കാരനായ മഹേഷ് മാഖീജ എന്നയാൾക്കാണ് നഷ്ടപരിഹാരം നൽകാൻ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ(എംഎസിടി) അധ്യക്ഷൻ എസ്.ബി. അഗ്രവാൾ ഉത്തരവിട്ടത്. 2019 ഡിസംബറിൽ മഹേഷ് മാഖീജ സ്വകാര്യ ലക്ഷ്വറിബസിൽ കല്യാണിൽനിന്ന് അഹല്യാനഗറിലേക്ക് യാത്രചെയ്യുമ്പോഴാണ് സംഭവം. അർധരാത്രി മുർബാദിലെ ടോക്കാവഡെക്കടുത്തുള്ള സർവണേ ഗ്രാമത്തിൽവെച്ച് നിയന്ത്രണംവിട്ട ബസ് ഒരു ഹോട്ടലിൽ ഇടിച്ചു. അപകടത്തിൽ മാഖീജയുടെ ഇടതുകൈ ചുമലിൽവെച്ച് അറ്റുപോയി. സംഭവത്തിനുശേഷം തൊഴിൽചെയ്യാൻ കഴിയാതായ…
Read Moreമാണ്ഡ്യയിലെ ഭക്ഷ്യവിഷബാധയേറ്റ് ഒരു വിദ്യാർഥികൂടി മരിച്ചു; മരണം രണ്ടായി; 19 വിദ്യാർഥികൾ ചികിത്സയിൽ
ബെംഗളൂരു : മാണ്ഡ്യ മലവള്ളി താലൂക്കിലെ സ്‌കൂൾഹോസ്റ്റലിൽനിന്ന് ഭക്ഷണം കഴിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലുള്ള കുട്ടികളിൽ ഒരാൾക്കൂടി മരിച്ചു. മേഘാലയയിൽനിന്നുള്ള നാമി ബന്തായിയാണ് (12) ചൊവ്വാഴ്ച മരിച്ചത്. ഇതോടെ മരിച്ച വിദ്യാർഥികളുടെ എണ്ണം രണ്ടായി. മേഘാലയയിൽനിന്നുള്ള കെർകാങ് (13) ഞായറാഴ്ച മരിച്ചിരുന്നു. 40 വിദ്യാർഥികളാണ് ഛർദിയും അതിസാരവുംമൂലം മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സതേടിയത്. ഇതിൽ ഗുരുതരാവസ്ഥയിലായ നാമി ബന്തായിയെ തിങ്കളാഴ്ച ഉച്ചയോടെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ, ആരോഗ്യനില കൂടുതൽ വഷളായി ചൊവ്വാഴ്ച രാവിലെയോടെ മരിച്ചു. നിലവിൽ 19 വിദ്യാർഥികൾ ആശുപത്രിയിൽ…
Read Moreഹൈപ്പർലൂപ്പ് പദ്ധതി വിജയത്തിലേക്ക്; ചെന്നൈ-ബംഗളൂരു പാതയും പരിഗണനയിൽ
മദ്രാസ് ഐഐടി കാംപസിലെ ഹൈപ്പർലൂപ്പ് പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയായതായി റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. 422 മീറ്റർ നീളത്തിലാണ് ഇവിടെ ഹൈപ്പർലൂപ്പ് പാത പരീക്ഷണാർഥം നിർമിച്ചിരിക്കുന്നത്. ഇത് ഏഷ്യയിലെ ഏറ്റവും വലിയ ഹൈപ്പർലൂപ്പ് പാതയാണെന്നും 40 മീറ്റർ കൂടി കൂട്ടിച്ചേർക്കുന്നതോടെ ലോകത്തെ ഏറ്റവും വലിയ പാതയാകുമെന്നും അദ്ദേഹം പറഞ്ഞു. ഐഐടി മദ്രാസ് ആണ് പദ്ധതി വികസിപ്പിച്ചെടുത്തത്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയാണ് ഇതിന് വേണ്ട ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നിർമിച്ചത്. പദ്ധതി വിജയകരമായതോടെ 50 കിലോമീറ്റർ ദൈർഘ്യത്തിൽ പുതിയ ഹൈപ്പർലൂപ്പ് പാത പണിയാനുള്ള…
Read Moreമദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടിക്കാനുള്ള പരിശോധനായെന്ന പേരിൽ ആളുകളിൽ നിന്നും പണം തട്ടി ട്രാഫിക് പോലീസ്
ബെംഗളൂരു: വാഹന പരിശോധനയുടെ പേരിൽ ട്രാഫിക് പോലീസ് പണം പിരിക്കുന്നതായി ആരോപണം ഉയരുന്നത് പുതിയ കാര്യമല്ല. പ്രത്യേകിച്ച് വാരാന്ത്യങ്ങളിൽ പുറത്തിറങ്ങുന്ന വാഹനമോടിക്കുന്നവരെ പോലീസ് പിടികൂടി പിഴ ചുമത്താറുണ്ടെങ്കിലും, പിഴയ്ക്ക് പകരം, കുറഞ്ഞ പണത്തിന് പോലീസ് ബിസിനസ്സിലേക്ക് കടക്കുമെന്ന് മുൻകാലങ്ങളിൽ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഇപ്പോള്‍, മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ പരിശോധനയുടെ പേരില്‍ ട്രാഫിക് പോലീസ് ആളുകളില്‍ നിന്ന് പണം തട്ടുന്നുണ്ടെന്ന ഗുരുതരമായ ആരോപണങ്ങള്‍ വീണ്ടും ഉയര്‍ന്നിട്ടുണ്ട്. രാത്രിയിൽ മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ പരിശോധനയ്ക്കിടെ വാഹനമോടിക്കുന്നവരിൽ നിന്ന് പോലീസ് പണം സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങൾ നാട്ടുകാർ മൊബൈൽ ഫോണുകളിൽ പകർത്തി. പോലീസിന്റെ…
Read More