നഗരത്തിൽ മാംസ വില്പന നിരോധിച്ചു

മഹാശിവരാത്രി ദിനത്തില്‍ മൃഗങ്ങളെ കൊല്ലുന്നതും മാംസം വില്‍ക്കുന്നതും ബെംഗളൂരു മുനിസിപ്പാലിറ്റി നിരോധിച്ചു. മഹാ ശിവരാത്രിയോടനുബന്ധിച്ച്‌ ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ ( ബിബിഎംപി ) തങ്ങളുടെ അധികാരപരിധിയില്‍ മൃഗങ്ങളെ കൊല്ലുന്നതും മാംസം വില്‍ക്കുന്നതും പൂര്‍ണ്ണമായി നിരോധിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മഹാശിവരാത്രി ദിനമായ ഫെബ്രുവരി 26 ബുധനാഴ്ച മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരുമെന്ന് പൗരസമിതി അറിയിച്ചു. ബെംഗളൂരുവിലെ എല്ലാ അറവുശാലകളും മാംസക്കടകളും ആ ദിവസം അടച്ചിരിക്കും. മഹാ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച്‌, 2025 ഫെബ്രുവരി 26 ബുധനാഴ്ച, കശാപ്പുശാലകളില്‍ മൃഗങ്ങളെ കൊല്ലുന്നതും ബിബിഎംപിയുടെ അധികാരപരിധിയിലുള്ള വില്‍പ്പനശാലകളില്‍ മാംസം…

Read More

പി സി ജോർജിനെ കസ്റ്റഡിയിൽ വിട്ടു

കോട്ടയം: മത വിദ്വേഷ പരാമരർശത്തിൽ പി സി ജോ‍ർജിനെ കസ്റ്റഡിയിൽ വിട്ടു. ഇരിങ്ങാലക്കുല മജിസ്ട്രേറ്റ് കോടതിയാണ് പി സി ജോർജിനെ കസ്റ്റഡിയിൽ വിട്ടത്. വൈകുന്നേരം ആറ് മണിവരെയാണ് പൊലീസിന് വാശദമായി ചോദ്യം ചെയ്യാനായി പി സി ജോർജിനെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. പി സി ജോ‍ർജിനെ കസ്റ്റഡയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഹൈക്കോടതി മുൻകൂ‍ർ ജാമ്യാപേക്ഷ തള്ളിയതോടെ പി സി ജോർജിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം നടത്തിയിരുന്നു. ഈ നീക്കം മറികടന്നായിരുന്നു പി സി ജോർജ് ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയത്.

Read More

ധർമ്മസ്ഥലയിലേക്ക് കാൽനടയാത്ര പോയവരുടെ മേൽ ബസ് ഇടിച്ചുകയറി രണ്ട് പേർ മരിച്ചു

ബെംഗളൂരു : ഹാസൻ താലൂക്കിലെ കെഞ്ചട്ടഹള്ളിക്ക് സമീപം ധർമ്മസ്ഥലയിലേക്ക് കാൽനടയായി പോകുകയായിരുന്ന രണ്ട് പേർക്ക് നേരെ സ്വകാര്യ ബസ് ഇടിച്ചുകയറി മരിച്ചു . മണ്ഡ്യ ജില്ലയിലെ കെ.ആർ.പേട്ട് താലൂക്കിലെ അനഗോളു ഗ്രാമത്തിൽ നിന്നുള്ള സുരേഷ് (60), കുമാർ (55) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ദിനേശിനെ ഹാസൻ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവരും കാൽനടയായി ധർമ്മസ്ഥലയിലേക്ക് പോവുകയായിരുന്നു. ഇതിനിടെയാണ് കാൽനടയാത്രക്കാരുടെ ഇടയിലേക്ക് ഒരു സ്വകാര്യ ബസ് ഇടിച്ചു കയറിയത്. ശാന്തിഗ്രാമ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസ് നടന്നത്.

Read More

കോൺഗ്രസ് നേതാവ് ഹൈദർ അലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്; തലയോട്ടി ഒടിഞ്ഞതും ചെവി മുറിഞ്ഞതും ഉൾപ്പെടെ കണ്ടെത്തിയത് 56 വെട്ടുകൊണ്ട പാടുകൾ

ബെംഗളൂരു: നഗരത്തിലെ അശോക് നഗറിലെ ഗരുഡ മാളിന് സമീപം കോൺഗ്രസ് നേതാവ് ഹൈദർ അലിയെ അജ്ഞാതർ വെട്ടിക്കൊന്നു. തലയോട്ടി ഒടിഞ്ഞതും ചെവി മുറിഞ്ഞതും ഉൾപ്പെടെ 56 മുറിവുകളാണ് വടിവാളുകൊണ്ട് അലിക്ക് ഉണ്ടായിരുന്നതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. ബൗറിംഗ്, ലേഡി കഴ്‌സൺ ആശുപത്രികളിലാണ് ഡോക്ടർ ദിലീപിന്റെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടത്തിയത്. അക്രമികൾ അദ്ദേഹത്തിന്റെ തലയോട്ടി തകർക്കുകയും ചെവി മുറിക്കുകയും ചെയ്തു. ശരീരത്തിൽ തന്നെ 10 വെട്ടുകത്തിയുടെ പാടുകൾ കണ്ടെത്തിയതായും കാലിലെ പേശികൾ കീറിപ്പോയതായും മുഖം തിരിച്ചറിയാൻ കഴിയാത്ത നിലയിലാണെന്നും ഡോക്ടർമാർ പറഞ്ഞു. ഞായറാഴ്ച പുലർച്ചെ ഒരു…

Read More

ഇൻസ്റ്റഗ്രാംവഴി യുവതിയുടെ ലക്ഷങ്ങൾ തട്ടി; മലപ്പുറം സ്വദേശി അറസ്റ്റിൽ

ചെന്നൈ : ഇൻസ്റ്റഗ്രാംവഴി ഹരിയാണയിലെ യുവതിയുമായി പരിചയപ്പെട്ട് ലക്ഷങ്ങൾ തട്ടിയെടുത്ത മലയാളി യുവാവിനെ പോലീസ് ചെന്നൈ വിമാനത്താവളത്തിൽ അറസ്റ്റുചെയ്തു. ചെന്നൈയിൽനിന്ന് ദുബായിലേക്ക് ശ്രമിക്കുകയായിരുന്ന മലപ്പുറം സ്വദേശി അഹമ്മദ് റിഷാം(25) ആണ് ഹരിയാണ പോലീസിന്റെ പിടിയിലായത്. ഇൻസ്റ്റഗ്രാംവഴി പരിചയപ്പെട്ടശേഷം തന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായി യുവതി അറിയിച്ചു  

Read More

ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജ് കീഴടങ്ങി

കോട്ടയം: മതവിദ്വേഷ പരാമര്‍ശക്കേസില്‍ അറസ്റ്റ് ചെയ്യാന്‍ വീട്ടിലെത്തിയ പൊലീസിനെ കബളിപ്പിച്ച് ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജ് കോടതിയില്‍ കീഴടങ്ങി. ഈരാറ്റുപേട്ട കോടതിയിലാണ് പിസി ജോര്‍ജ് കീഴടങ്ങിയത്. ഹൈക്കോടതി മൂന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ പൊലീസ് പിസി ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്ന് സ്റ്റേഷനില്‍ ഹാജരാകാമെന്നാണ് ജോര്‍ജ് അറിയിച്ചിരുന്നത്. ജോര്‍ജ് എത്താതായതോടെ പൊലീസ് സംഘം പത്തുമണിയോടെ വീട്ടിലെത്തി. എന്നാല്‍ ജോര്‍ജ് സ്ഥലത്ത് ഇല്ലെന്നാണ് വീട്ടുകാര്‍ അറിയിച്ചത്.

Read More

ശശി തരൂരിന് വഴങ്ങേണ്ട; കോൺഗ്രസ് ഹൈക്കമാൻഡ്

തിരുവനന്തപുരം: ശശി തരൂരിന് വഴങ്ങേണ്ടതില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡിൻ്റെ തീരുമാനം. തരൂരിനെ പരമാവധി അ​വ​ഗണിക്കുന്ന സമീപനം സ്വീകരിക്കാനാണ് കോൺ​ഗ്രസ് ദേശീയ നേതൃത്വത്തിൽ ഉണ്ടായിരിക്കുന്ന ധാരണ. തരൂരിന്റെ നിലപാട് സമ്മർദ്ദ തന്ത്രമെന്നും ഹൈക്കമാൻഡിൻ്റെ വിലയിരുത്തൽ. ശശി തരൂരിന്റെ പരസ്യ നിലപാടിൽ കടുത്ത അമർഷത്തിലാണ് ഒരുവിഭാ​ഗം നേതാക്കൾ. തരൂർ പാർട്ടിയെ വെല്ലുവിളിക്കുന്നതായാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. ശശി തരൂർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ചത് പൊറുക്കാൻ ആകില്ലെന്നാണ് ഇവരുടെ നിലപാട്.

Read More

നഗരത്തിലെ ബേക്കറികൾക്കും ചായക്കടകൾക്കും മുന്നിൽ സിസിടിവി ക്യാമറകൾ നിർബന്ധം: കമ്മീഷണർ

ബെംഗളൂരു: നഗരത്തിലെ എല്ലാ ബേക്കറികളുടെയും ചായക്കടകളുടെയും മുന്നിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത് നിർബന്ധമാണെന്ന് സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ് പറഞ്ഞു. ജ്ഞാനഭാരതി കാമ്പസിലെ എച്ച്.എൻ. ഓഡിറ്റോറിയത്തിൽ ശനിയാഴ്ച സംഘടിപ്പിച്ച പ്രതിമാസ ജനസമ്പർക്ക ദിവസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബേക്കറികൾക്കും ചായക്കടകൾക്കും മുന്നിൽ നിൽക്കുന്ന യുവാക്കൾ മറ്റുള്ളവരെ ശല്യപ്പെടുത്തുകയും ബഹളം വയ്ക്കുകയും ചെയ്യുന്നതായി പരിപാടിയിൽ പങ്കെടുത്ത നാട്ടുകാർ പരാതിപ്പെട്ടു. പൊതുജനങ്ങൾ പതിവായി ഒത്തുകൂടുന്ന സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പോലീസ് കമ്മീഷണർ ബി. ദയാനന്ദ് ഇതിന് മറുപടി നൽകി. അതിൽ ബേക്കറി,…

Read More

കൂപ്പുകുത്തി സെന്‍സെക്‌സ്!! ഓഹരി വിപണിയില്‍ കനത്ത ഇടിവ്

മുംബൈ: ഇന്ന് ഓഹരി വിപണിയില്‍ കനത്ത ഇടിവ്, 800ലധികം പോയിന്റ് ഇടിഞ്ഞു. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. ഇരു വിപണികളും 2024 സെപ്റ്റംബര്‍ അവസാനം രേഖപ്പെടുത്തിയ റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് ഇതുവരെ 13 ശതമാനമാണ് ഇടിഞ്ഞത്. ബാങ്ക്, ഐടി ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. സെന്‍സെക്‌സ് 75000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്. ഓഹരി വിപണിയില്‍ വിദേശനിക്ഷേകര്‍ സ്‌റ്റോക്ക് വിറ്റഴിക്കുന്നത് തുടരുകയാണ്. ഏഷ്യന്‍ വിപണികള്‍ ഇടിഞ്ഞതിന് പിന്നാലെയാണ് ഇന്ത്യന്‍ വിപണിയും താഴ്ന്നത്. ഇതിന് പുറമേ കമ്പനികളുടെ മോശം മൂന്നാം പാദ ഫലങ്ങളും വിപണിയെ സ്വാധീനിക്കുന്നുണ്ട്.എച്ച്ഡിഎഫ്‌സി…

Read More

വൈറൽ വീഡിയോ: കുംഭമേളയിൽ പങ്കെടുക്കാൻ ആകാത്തവർക്ക് 1100 രൂപയ്ക്ക് ‘ഡിജിറ്റൽ ബാത്ത്’ ഓഫർ;

ലഖ്‌നൗ: മഹാകുംഭമേളയിൽ നിരവധി വ്യാപാരികൾ വ്യത്യസ്ത കച്ചവടങ്ങളുമായാണ് പണം സമ്പാദിക്കുന്നത്. പക്ഷേ ഇപ്പോള്‍ ഡിജിറ്റല്‍ ബാത്തിന്റെ പേരില്‍ അവിടെ പുതിയൊരു വ്യവസായമാണ് ആരംഭിച്ചിരിക്കുന്നത്. 1100 രൂപയ്ക്ക് ഭക്തർക്ക് ഡിജിറ്റൽ കുളി അനുഭവം വാഗ്ദാനം ചെയ്യുന്ന ഒരാളുടെ വീഡിയോ എപ്പോ വൈറലാകുകയാണ്. അതെ, കുംഭമേളയിൽ പങ്കെടുക്കാൻ കഴിയാത്ത ഭക്തർ അവരുടെ ഫോട്ടോകൾ വാട്ട്‌സ്ആപ്പ് വഴി അയച്ചാൽ, 24 മണിക്കൂറിനുള്ളിൽ അവ പ്രിന്റ് ചെയ്ത് ത്രിവേണി സംഗമത്തിൽ മുക്കി കുളിപ്പിക്കുന്നതാണ്. ഈ ഡിജിറ്റൽ ബാത്തിന് 1100 രൂപയാണ് വില. ദീപക് ഗോയൽ എന്നയാൾ ഇത് അവരുടെ പ്രവർത്തിക്കുള്ള…

Read More
Click Here to Follow Us