കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ വൈറലായതും ചർച്ചയായതുമായ ഒരു വീഡിയോയായിരുന്നു മാളിലൂടെ നടന്നുപോകുന്നതിനിടെ തന്റെ വീഡിയോ മൊബൈലിൽ പകർത്തിയ ചെറുപ്പക്കാരന്റെ ഫോൺ നടൻ ഉണ്ണി മുകുന്ദൻ പിടിച്ച് വാങ്ങുന്ന ദൃശ്യങ്ങൾ. ഗെറ്റ് സെറ്റ് ബേബിയുടെ പ്രമോഷന്റെ ഭാഗമായി തിയേറ്റർ വിസിറ്റിന് പോകുന്നതിനിടയിലായിരുന്നു സംഭവം. ഒരു ഓൺലൈൻ മീഡിയയ്ക്ക് വേണ്ടിയാണ് യുവാവ് നടന്റെ വീഡിയോ പകർത്തിയത്. സ്വകാര്യത മാനിക്കാതെ ഉണ്ണിയുടെ മുഖത്തോട് ഫോൺ അടുപ്പിച്ച് വീഡിയോ പകർത്തിയപ്പോഴാണ് നടൻ പ്രതികരിച്ചത്. വീഡിയോ വൈറലായതോടെ ഉണ്ണി മുകുന്ദനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ പ്രത്യക്ഷപ്പെട്ടു. പ്രൈവസി…
Read MoreMonth: February 2025
അധ്യാപകകോഴ്‌സുകൾ പരിഷ്കരിച്ചു; ഇനി മൂന്നുതരം ബി.എഡ്., പ്രവേശന പരീക്ഷയും!
ന്യൂഡെൽഹി: ദേശീയ അധ്യാപക വിദ്യാഭ്യാസ കൗൺസിൽ (എൻ.സി.ടി.ഇ.) ദേശീയ വിദ്യാഭ്യാസനയത്തിന് അനുസൃതമായി അധ്യാപകകോഴ്‌സുകൾ പരിഷ്കരിച്ചു. മൂന്നുതരം ബി.എഡ്. കോഴ്‌സുകൾക്കാണ് നിർദേശം. ഹയർ സെക്കൻഡറി പാസായവർക്കായി നാലുവർഷ ബി.എഡ്., ഡിഗ്രി കഴിഞ്ഞവർക്കായി രണ്ടുവർഷ ബി.എഡ്., പി.ജി. പാസായവർക്കായി ഒരുവർഷ ബി.എഡ്., എന്നിങ്ങനെയാണ് കോഴ്‌സുകൾ. ബി.എഡ്. കോഴ്‌സുകൾക്ക് ചേരുന്നവർ ഇനി ദേശീയതലത്തിലുള്ള അഭിരുചിപരീക്ഷ എഴുതണം. നാഷണൽ ടെസ്റ്റിങ് ഏജൻസിക്കായിരിക്കും ഇതിന്റെ ചുമതല. മാതൃകാപാഠ്യപദ്ധതി എൻ.സി.ടി.ഇ. തയ്യാറാക്കിനൽകും. ഇതിൽ 30 ശതമാനം ഉള്ളടക്കം പ്രാദേശികസാഹചര്യമനുസരിച്ച് മാറ്റംവരുത്താനാവും. നാലുവർഷബിരുദവുമായി സംയോജിപ്പിച്ച് ബി.എ.-ബി.എഡ്., ബി.എസ്‌സി.-ബി.എഡ്., ബി.കോം.-ബി.എഡ്. എന്നിങ്ങനെയാണ് കോഴ്‌സുകൾ. ഇതൊരു ഇരട്ടഡിഗ്രിയായിരിക്കും.…
Read Moreകൊല്ലപ്പെട്ട രേണുകസ്വാമിയുടെ കുഞ്ഞിന്റെ പേരിടൽ ചടങ്ങ് നടത്തി; പേര് അറിയാൻ വായിക്കാം
ബെംഗളൂരു: രേണുകസ്വാമിയുടെ മകന്റെ നാമകരണ ചടങ്ങ് നടന്നു. കുഞ്ഞിന് ശശിധർ സ്വാമി എന്നാണ് പേരിട്ടിട്ടുള്ളത്. രേണുകസ്വാമിയുടെ സഹോദരി സുചേത, കുട്ടിയുടെ ചെവിയിൽ പേര് മന്ത്രിച്ചുകൊണ്ടാണ് പരമ്പരാഗത നാമകരണ ചടങ്ങ് നടത്തിയത് ഞായറാഴ്ച രേണുകസ്വാമിയുടെ മാതാപിതാക്കളായ ശിവനഗൗഡ്രു, രത്നപ്രഭ എന്നിവരുടെയും മറ്റ് കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. രേണുകസ്വാമി കൊല്ലപ്പെടുന്ന സമയത്ത് അദ്ദേഹത്തിന്റെ ഭാര്യ സഹന ഗർഭിണിയായിരുന്നു. നടൻ ദർശൻ, പവിത്ര ഗൗഡ, തുടങ്ങി നിരവധി പേരെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിച്ച കേസ് ദേശീയ തലത്തിൽ വാർത്തകളിൽ ഇടം നേടി. പ്രതികൾ പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി.
Read Moreപാർക്ക് ചെയ്തിരുന്ന വാഹനത്തിനുള്ളിൽ മൃതദേഹം കണ്ടെത്തി
ബെംഗളൂരു, ബെംഗളൂരുവിലെ ബ്രൂക്ക്ഫീൽഡിലെ ഐടിപിഎൽ റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഹൃദയാഘാതത്തെ തുടർന്ന് ഐടി ജീവനക്കാരനായ സന്തോഷ് പ്രസാദ് (34 ) മരിച്ചു. സന്തോഷ് പ്രസാദ് കുടുംബത്തോടൊപ്പം ഇന്ദിരാനഗറിലാണ് താമസിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ പതിവുപോലെ കാറിൽ ഓഫീസിലേക്ക് പോയി. ഐടിപിഎൽ റോഡിലെ ദേശി മസാല ഹോട്ടലിനടുത്തെത്തിയപ്പോൾ പെട്ടെന്ന് ഒരു മരത്തിനരികിൽ തന്റെ കാർ നിർത്തി. പിന്നീട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. എന്നിരുന്നാലും, വൈകുന്നേരം വരെ അയാൾ കാറിൽ നിന്ന് പുറത്തിറങ്ങിയില്ല. കാർ പാർക്ക് ചെയ്തിരുന്ന സ്ഥലത്തിന് തൊട്ടടുത്ത് ഉണ്ടായിരുന്ന ബീഡക്കട ഉടമയ്ക്ക് സംശയം തോന്നി…
Read Moreപാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ
ദുബായ്: പാകിസ്ഥാനെതിരായ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ ഇന്ത്യക്ക് ഉജ്ജ്വല ജയം. പാകിസ്ഥാന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 42.3 ഓവറില്‍ ഇന്ത്യ 244 റണ്‍സെടുത്താണ് ജയമുറപ്പിച്ചത്.ഇന്ത്യ ആറ് വിക്കറ്റ് ജയമാണ് ആഘോഷിച്ചത്. ജയത്തോടെ ഇന്ത്യ സെമി ഏതാണ്ട് ഉറപ്പിച്ചു. പാകിസ്ഥാന്റെ ടൂര്‍ണമെന്റിലെ നിലനല്‍പ്പ് പരിതാകാരവുമായി. ഇന്ത്യക്കായി വിരാട് കോഹ്‌ലി കിടിലന്‍ സെഞ്ച്വറി നേടി. ശ്രേയസ് അയ്യര്‍ അര്‍ധ സെഞ്ച്വറിയും നേടി.
Read Moreനമ്മ മെട്രോ യെല്ലോ ലൈൻ കോച്ചുകളുടെ പരീക്ഷണ ഓട്ടം ഇന്ന്
മെട്രോ കോച്ച് ഡെലിവറി മുടങ്ങിയതിനാൽ നിരവധി കാലതാമസങ്ങൾ നേരിട്ട , ഏറെക്കാലമായി കാത്തിരുന്ന നമ്മ മെട്രോയുടെ യെല്ലോ ലൈൻ പരീക്ഷണ ഓട്ടത്തിന്വി തയ്യാർ എടുക്കുന്നു . ചൈനയിൽ നിന്ന് എത്തിയ ആദ്യത്തെ ഡ്രൈവറില്ലാ ട്രെയിൻ ഫെബ്രുവരി 24 ന് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണർ (സിഎംആർഎസ്) പരിശോധിക്കും. 2024 ഫെബ്രുവരി 14 ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് (ബിഎംആർസിഎൽ) ചൈനയിൽ നിന്ന് ആറ് ട്രെയിൻ കോച്ചുകളുടെ ആദ്യ ബാച്ച് ലഭിച്ചു. ഇവ ഹെബ്ബഗോഡി മെട്രോ ഡിപ്പോയിൽ എത്തിച്ചു. ഡ്രൈവറില്ലാ ട്രെയിൻ ഇപ്പോൾ…
Read Moreഹോട്ടലിൽ കയറി അതിക്രമം; നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിക്കെതിരെ പൊലീസ് കേസെടുത്തു
കൊച്ചി : ഹോട്ടലിൽ കയറി അതിക്രമം നടത്തിയ നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിക്കെതിരെ പൊലീസ് കേസെടുത്തു എറണാകുളം രായമംഗലത്ത് ഹോട്ടിൽ കയറി ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനും തെറി വിളിച്ചതിനും കുറുപ്പുംപടി പൊലീസാണ് കേസെടുത്തത്. ഭക്ഷണം വൈകിയതിനാണ് ഹോട്ടലിലെ ചില്ല് ഗ്ലാസുകൾ സുനി തകർത്തെന്നും എഫ്ഐആറിലുണ്ട്. നടിയെ ആക്രമിച്ച കേസിൽ കർശന ജാമ്യ വ്യവസ്ഥകളോടെ ജയിലിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയാണ് സുനി വീണ്ടും കേസിൽ പ്രതിയാകുന്നത്.
Read Moreസർക്കാരിന്റെ സൗജന്യ പാഠപുസ്തകങ്ങൾ പാഴാക്കി; പ്രധാനാധ്യാപകനെ സസ്പെൻഡ് ചെയ്തു
ബെംഗളൂരു: സർക്കാർ ഗേൾസ് ഹൈസ്കൂളിൽ സൗജന്യ പാഠപുസ്തകങ്ങൾ റോഡിൽ വലിച്ചെറിഞ്ഞ് സർക്കാരിനോട് അനാദരവ് കാണിച്ചതിന് പ്രധാനാധ്യാപകനെ സസ്പെൻഡ് ചെയ്തു. റിപ്പോർട്ട് ലഭിച്ച് 12 മണിക്കൂറിനുള്ളിൽ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പബ്ലിക് ഇൻസ്ട്രക്ഷൻ (ഡിഡിപിഐ) ടിഎസ് കോളാർ പ്രധാനാധ്യാപകനെ സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിട്ടു. അശ്രദ്ധയും കൃത്യവിലോപവുമാണ് പ്രധാനാധ്യാപകനെ സസ്‌പെൻഡ് ചെയ്തതിന് കാരണമെന്ന് സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു. . വിജയപുര താലൂക്കിലെ ഗ്രാമത്തിലുള്ള ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിൽ 100-ലധികം കുട്ടികളാണ് പഠിക്കുന്നത്. ഈ സ്കൂളിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ സൗജന്യ പാഠപുസ്തകങ്ങൾ നൽകിയിരുന്നു. അതിൽ ചില…
Read Moreറാപ്പിഡോ ആപ്പ് അൺഇൻസ്റ്റാൾ ചെയ്യിക്കാൻ ക്യാമ്പയിൻ ആരംഭിച്ച് ഓട്ടോ ഡ്രൈവർമാർ
ബെംഗളൂരു: കർണാടകയിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർ റാപ്പിഡോ സർവീസിനെതിരെ നേരിട്ടുള്ള പ്രതിഷേധത്തിന് ഇറങ്ങി. ആപ്പ് വഴി യാത്രക്കാരെ ആകർഷിച്ചുകൊണ്ടിരുന്ന ഓട്ടോ ഡ്രൈവർമാർ ഇപ്പോൾ ബൈക്ക് ടാക്സി ആപ്പ് അൺഇൻസ്റ്റാൾ ചെയ്യിക്കാനുള്ള പ്രചാരണം ആരംഭിക്കുകയാണ്. അനധികൃത ബൈക്ക് ടാക്സികൾ നിരോധിക്കണമെന്ന് ഡ്രൈവർമാർ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്, ഇത് അവരുടെ വരുമാനത്തെ ബാധിക്കുന്നുണ്ടെന്ന് അവർ അവകാശപ്പെടുന്നു. സർക്കാരിനോട് നിരവധി തവണ അഭ്യർത്ഥിച്ചിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല, ഇതോടെയാണ് . ബെംഗളൂരുവിൽ മാത്രം 1,00,000-ത്തിലധികം ഓട്ടോ ഡ്രൈവർമാർ Rapido ആപ്പ് അൺഇൻസ്റ്റാൾ ചെയ്തതോടെ ഈ കാമ്പെയ്‌ൻ ശക്തി പ്രാപിച്ചു. ഉപജീവനത്തിനായി ഡ്രൈവർമാർ ഓല,…
Read Moreനടന്‍ അജിത്തിന്റെ കാര്‍ വീണ്ടും അപകടത്തില്‍പ്പെട്ടു; തലകീഴായി മറിഞ്ഞു: വീഡിയോ കാണാം
ചെന്നൈ: തമിഴ് സൂപ്പര്‍താരം അജിത്തിന്റെ കാര്‍ വീണ്ടും അപകടത്തില്‍പ്പെട്ടു. സ്‌പെയിനിലെ വലന്‍സിയയില്‍ നടന്ന മത്സരത്തിനിടെയാണ് അജിത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. ഒരു മാസം മുമ്പും റേസിനിടെ അജിത്ത് അപകടത്തില്‍പ്പെട്ടിരുന്നു. താരത്തിന് അപകടത്തില്‍ കാര്യമായ പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അപകടദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പോര്‍ഷെ സ്പ്രിന്റ് ചലഞ്ച് ടൂര്‍ണമെന്റില്‍ അജിത്തിന്റെ കാറിനെ മറ്റൊരു വാഹനം മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഫെബ്രുവരിയിലും അജിത് കുമാറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. പോര്‍ച്ചുഗലിലെ എസ്‌റ്റോറിലായിരുന്നു അന്ന് അപകടമുണ്ടായത്. https://x.com/MotorVikatan/status/1893367488588464286?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1893367488588464286%7Ctwgr%5Ea5e52787ce8b5371d26da110284802a6d5c2abd2%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fchalachithram-film%2F2025%2FFeb%2F23%2Fajith-kumars-car-crashes-twice-in-spain-race-actor-remains-unscathed അന്നും പരിക്കേല്‍ക്കാതെ അജിത് രക്ഷപ്പെട്ടിരുന്നു. പരിശീലന സെഷനിടെയാണ് അന്ന് അപകടമുണ്ടായത്. മുമ്പ് ദുബൈയിലെ…
Read More