ഫോട്ടോ എടുക്കാൻ നോക്കിയ ആരാധകന്റെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി പോക്കറ്റിൽ ഇട്ട് ഉണ്ണിമുകുന്ദൻ .

കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ വൈറലായതും ചർച്ചയായതുമായ ഒരു വീഡിയോയായിരുന്നു മാളിലൂടെ നടന്നുപോകുന്നതിനിടെ തന്റെ വീഡിയോ മൊബൈലിൽ പകർത്തിയ ചെറുപ്പക്കാരന്റെ ഫോൺ നടൻ ഉണ്ണി മുകുന്ദൻ പിടിച്ച് വാങ്ങുന്ന ദൃശ്യങ്ങൾ. ​

ഗെറ്റ് സെറ്റ് ബേബിയുടെ പ്രമോഷന്റെ ഭാ​ഗമായി തിയേറ്റർ വിസിറ്റിന് പോകുന്നതിനിടയിലായിരുന്നു സംഭവം. ഒരു ഓൺലൈൻ മീഡിയയ്ക്ക് വേണ്ടിയാണ് യുവാവ് നടന്റെ വീഡിയോ പകർത്തിയത്.

  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം

സ്വകാര്യത മാനിക്കാതെ ഉണ്ണിയുടെ മുഖത്തോട് ഫോൺ അടുപ്പിച്ച് വീഡിയോ പകർത്തിയപ്പോഴാണ് നടൻ പ്രതികരിച്ചത്.

വീഡിയോ വൈറലായതോടെ ഉണ്ണി മുകുന്ദനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ പ്രത്യക്ഷപ്പെട്ടു.

പ്രൈവസി മാനിച്ചില്ലെങ്കിൽ ഇങ്ങനെയുള്ള പ്രതികരണങ്ങൾ പ്രതീക്ഷിച്ചാൽ മതിയെന്ന് ഒരു വിഭാ​ഗം അഭിപ്രായപ്പെട്ടപ്പോൾ മാർക്കോയുടെ വിജയത്തോടെ നടൻ അഹങ്കാരിയായി എന്നായിരുന്നു മറ്റ് ചിലരുടെ കമന്റുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts