പ്രയാഗ്‍രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുത്ത് ഗായിക അമൃത സുരേഷ്. പുണ്യനദിയില്‍ സ്നാനം ചെയ്യുന്ന ചിത്രം പങ്കുവച്ച് കൊണ്ടാണ് താരം ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. മഹാകുംഭമേളയില്‍ നിന്നും മഹാശിവരാത്രി ആശംസകള്‍’ എന്ന ക്യാപ്ഷനോടെയാണ് അമൃത സുരേഷ് ചിത്രം പങ്കുവച്ചത്. 144 വർഷത്തിലൊരിക്കല്‍ നടക്കുന്ന മഹാകുംഭമേളയുടെ അവസാന ദിവസമായ മഹാശിവരാത്രി ദിനത്തിലാണ് അമൃത കുംഭമേളയ്ക്ക് എത്തിയത്. അമൃതയുടെ കൂടെ മറ്റ് ആരെങ്കിലും ഉണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
Read MoreMonth: February 2025
ബിജെപിയിലേക്കില്ല; കേരളത്തിന്റെയും ഭാരതത്തിന്റെയും വികസനമാണ് ഉദ്ദേശ്യം: നയം വ്യക്തമാക്കി ശശി തരൂർ
ഡൽഹി : ശശി തരൂരുമായുള്ള വിവാദ പോഡ്കാസ്റ്റിന്റെ പൂർണ രൂപം പുറത്ത് വന്നു. സങ്കുചിത രാഷ്ട്രീയ ചിന്ത തനിക്കില്ലെന്ന് ശശി തരൂർ പറയുന്നു. എതിരാളികൾ നല്ല കാര്യങ്ങൾ ചെയ്താൽ പിന്തുണ നൽകണം. വിദേശകാര്യനയത്തിലും തന്റെ നിലപാട് കോൺഗ്രസ് പാർട്ടി തേടാറില്ല. തന്നെ പ്രയോജനപ്പെടുത്തണമെന്ന് പാർട്ടിക്ക് തോന്നിയിട്ടില്ലെന്നും അതവർക്ക് തീരുമാനിക്കാമെന്നും ശശി തരൂർ നയം പറയുന്നു. ബിജെപിയിലേക്ക് പോകാൻ ആലോചനയില്ലെന്നും തൻറെ വിശ്വാസങ്ങളോട് ചേർന്ന് നില്ക്കുന്ന പാർട്ടിയല്ലെന്നും തരൂർ വ്യക്തമാക്കി. ആരെയും ഭയമില്ല. കോണ്‍ഗ്രസാണ് തന്നെ രാഷ്ട്രീയത്തിലെത്തിച്ചത്. കേരളത്തിന്റെയും ഭാരതത്തിന്റെയും വികസനമാണ് ഉദ്ദേശ്യം. രാഷ്ട്രീയത്തിന് അതീതമായി…
Read Moreനാലാം ക്ലാസുകാരി ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ
തിരുവനന്തപുരം: നാലാം ക്ലാസുകാരിയെ വീട്ടിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളനാട് കുളക്കോട് സ്വദേശിയായ പെണ്‍കുട്ടിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിത്. ഇളയ കുട്ടിയുമായി കളിക്കുകയായിരുന്നു ഇതിനിടെയാണ് സംഭവം. ശുചി മുറിയില്‍ കയറി കുട്ടി വാതില്‍ അടക്കുകയായിരുന്നു. കുട്ടിയെ വീട്ടുകാർ ഉടന്‍ വെള്ളനാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ആര്യനാട് പോലീസ് കേസെടുത്തു. ഉറിയാക്കോട് വിശ്വദർശിനി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
Read Moreമദ്യം വാങ്ങാൻ പണം നൽകിയില്ല; അജ്ഞാതൻ സ്ത്രീയെ കുത്തി പരിക്കേൽപ്പിച്ചു
ബെംഗളൂരു: മദ്യം വാങ്ങാൻ പണം നൽകിയില്ല, സ്ത്രീയെ അജ്ഞാതൻ കുത്തി പരിക്കേൽപ്പിച്ചു. കൊത്തനൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബിലിഷിവാലെയ്ക്ക് സമീപമാണ് സംഭവം. നാഗലക്ഷ്മിയുടെ ഇടതു ചെവിയിൽ നിന്ന് താടിയിലേക്ക് കത്തി ഉപയോഗിച്ച് ആനന്ദ് കുത്തുകയായിരുന്നു. പ്രതി ആനന്ദിനെ അറസ്റ്റ് ചെയ്തതായി കോത്തനൂർ പോലീസ് പറഞ്ഞു. കെ.ആർ. പുരത്തേക്ക് പോവുകയായിരുന്ന നാഗലക്ഷ്മി തിങ്കളാഴ്ച വൈകുന്നേരം 4 മണിയോടെ ബിലിഷിവാലെ സർക്കിളിന് സമീപം ഇരിക്കുകയായിരുന്നു. അതേ സമയം, ആനന്ദ് നാഗലക്ഷ്മിയുടെ അടുത്ത് വന്ന് പണം നൽകാൻ ആവശ്യപ്പെട്ടു. ആ അജ്ഞാത വ്യക്തിക്ക് നാഗലക്ഷ്മി പണം നൽകിയിരുന്നില്ല. തുടർന്ന്…
Read Moreബെംഗളൂരു -ചെന്നൈ എക്‌സ്പ്രസ് വേയില്‍ ബൈക്കുകള്‍, ഓട്ടോറിക്ഷകള്‍, ട്രാക്ടറുകള്‍ എന്നിവയ്ക്ക് പ്രവേശനമില്ല
ബെംഗളൂരു: അതിവേഗ പാതകളില്‍ ബൈക്കുകള്‍, ഓട്ടോറിക്ഷകള്‍, ട്രാക്ടറുകള്‍ തുടങ്ങിയവയ്ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ബെംഗളൂരു ചെന്നൈ എക്‌സ്പ്രസ് വേയിലും ഇതേ നിയമം തുടരും. എന്നാല്‍ നിലവില്‍ ടോള്‍ പിരിവ് തുടങ്ങുന്നതു വരെ എല്ലാത്തരം വാഹനങ്ങള്‍ക്കും ഇപ്പോള്‍ ഇതുവഴി പോകാം. കര്‍ണ്ണാടകയില്‍ മാത്രം രണ്ട് ടോള്‍ പ്ലാസകള്‍ സ്ഥാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read Moreബെംഗളൂരുവിലേക്ക് എത്താൻ വെറും മൂന്ന് മണിക്കൂർ; ബെംഗളൂരു – ചെന്നൈ എക്‌സ്പ്രസ് വേയുടെ കര്‍ണാടകയിലെ ഭാഗം ഗതാഗതത്തിനായി തുറന്നു
ബെംഗളൂരു ചെന്നൈ എക്‌സ്പ്രസ് വേയുടെ കര്‍ണാടകയിലെ ഭാഗം തുറന്നു, മൂന്നു സംസ്ഥാനങ്ങളിലൂടെ, പരസ്പര സഹകരണവും വളര്‍ച്ചയും ഉറപ്പാക്കുന്ന അതിവേഗ പാത വളരെ വേഗത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ്. ആറു മുതല്‍ ഏഴു മണിക്കൂര്‍ വരെ വേണ്ടിവന്നിരുന്ന യാത്രകള്‍ പാതി സമയത്തിലേക്ക് ചുരുക്കുന്ന ഈ പാത യാത്രക്കാര്‍ക്കും വലിയ അനുഗ്രഹമാണ്. ഇപ്പോഴിതാ, ബെംഗളൂരു ചെന്നൈ എക്‌സ്പ്രസ് വേയില്‍ കര്‍ണ്ണാടകയുടെ ഭാഗമായ 68 കിലോമീറ്റര്‍ ദൂരം അധികൃതര്‍ യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തിരിക്കുകയാണ്. ഹോസ്‌കോട്ടിനും കെജിഎഫിനും (ബേതമംഗല) ഇടയിലുള്ള 68 കിലോമീറ്റര്‍ ഭാഗമാണ് അനൗദ്യോഗികമായി ഗതാഗതത്തിനായി തുറന്നുകൊടുത്തത്. 1,600 മുതല്‍ 2,000…
Read Moreസ്ഥലത്തെച്ചൊല്ലി തർക്കം; യാത്രക്കാരെ വഴിയിൽ ഉപേക്ഷിച്ച് ഓട്ടോറിക്ഷ ഡ്രൈവർ
ബെംഗളൂരു: ഓട്ടോറിക്ഷാ ഡ്രൈവർ യാത്രക്കാരനെ വഴിയിൽ ഉപേക്ഷിച്ചു. പിക്ക് അപ്പ് ലൊക്കേഷനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലാണ് സംഭവം. ഗോവിന്ദരാജ് നഗറിൽ നിന്ന് ശേഷാദ്രിപുരത്തേക്ക് യാത്ര ചെയ്യുന്നതിനായി മഹേഷ് എന്ന യാത്രക്കാരൻ നമ്മ യാത്രി ആപ്പ് വഴി ഓട്ടോറിക്ഷ ഓട്ടം വിളിക്കുകയായിരുന്നു. എന്നാൽ, ഓട്ടോ ഡ്രൈവർ ഫോണിൽ തിരക്കിലായതിനാൽ 20 മിനിറ്റ് കഴിഞ്ഞിട്ടും എത്തിയില്ല. വൈകിയതിനെക്കുറിച്ച് മഹേഷ് ഡ്രൈവറോട് ചോദിച്ചപ്പോൾ, മഹേഷ് ശരിയായ സ്ഥലം നൽകിയില്ലെന്ന് അയാൾ ആരോപിച്ചു. ഇതിനിടെ, മഹേഷ് ശരിയായ സ്ഥലം കാണിക്കാതെ തന്നെ ആശയക്കുഴപ്പത്തിലാക്കുകയാണെന്നും അലോസരപ്പെടുത്തിയെന്നും ഡ്രൈവർ ആരോപിച്ചു. തുടർന്ന് ഇതേ കാരണത്താൽ അവർക്കിടയിൽ…
Read Moreഅറിഞ്ഞോ? നമ്മ ബംഗളുരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവർ ഈ വർഷം തന്നെ ഗതാഗതത്തിനായി തുറക്കും
ബെംഗളൂരു: സിൽക്ക് ബോർഡ് ജംഗ്ഷനെ റാഗിഗുഡ്ഡയുമായി ബന്ധിപ്പിക്കുന്ന ബെംഗളൂരുവിലെ ആദ്യത്തെ ഡബിൾ ഡെക്കർ ഫ്ലൈഓവർ ഈ വർഷം പകുതിയോടെ പൂർണ്ണമായും ഗതാഗതത്തിനായി തുറക്കും. ഡബിൾ ഡെക്കർ ഫ്ലൈഓവറിന്റെ താഴത്തെ നിര വാഹനങ്ങൾക്കുള്ളതാണ്. മുകളിലെ നിര ആർവി റോഡിനെയും ബൊമ്മസാന്ദ്രയെയും ബന്ധിപ്പിക്കുന്ന നമ്മ മെട്രോയുടെ യെല്ലോ ലൈനിന്റെ ഭാഗമായിരിക്കും. ഫ്ലൈഓവറിന്റെ ഒരു ഭാഗം നേരത്തെ തുറന്നിരുന്നെങ്കിലും പൂർണതോതിൽ പ്രവർത്തനക്ഷമമായിരുന്നില്ല. 449 കോടി രൂപ ചെലവിൽ 3.3 കിലോമീറ്റർ ദൂരം വരുന്ന പാത യാത്രക്കാർക്ക് ട്രാഫിക് ബ്ലോക്കിൽ മണിക്കൂറുകളോളം കുടുങ്ങാതെ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ സഹായിക്കുന്നു. ബെംഗളൂരു…
Read Moreജനങ്ങൾ ഞങ്ങളോടൊപ്പം; മൂന്നാം തവണയും എല്‍ഡിഎഫ് ഉറപ്പ്; ആര് മുഖ്യമന്ത്രി ആവണമെന്ന് എന്റെ പാര്‍ട്ടി തീരുമാനിക്കും പിണറായി വിജയൻ
ഡല്‍ഹി: സംസ്ഥാനത്ത് മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്താനുള്ള സാധ്യത ഏറെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീണ്ടും അധികാരത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതില്‍ തങ്ങള്‍ക്ക് യാതൊരു സംശയവുമില്ല. ജനങ്ങള്‍ തങ്ങളോടൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. എക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സിപിഐഎം ഊര്‍ജ്ജസ്വലമാണ്. പശ്ചിമ ബംഗാളിലും നല്ല പ്രകടനം കാഴ്ചവെക്കും. ആര് മുഖ്യമന്ത്രിയാവണമെന്ന് എന്റെ പാര്‍ട്ടി തീരുമാനിക്കും. ഞാനല്ല.’, മുഖ്യമന്ത്രി പറഞ്ഞു. മൂന്നാം തവണയും മുഖ്യമന്ത്രിയാവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ഈ മറുപടി. നിക്ഷേപ ഉച്ചകോടിയ്ക്ക് നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധമില്ല. ഇത് കേരളത്തിന്റെ വികസനത്തില്‍ ഊന്നിയുള്ളതാണെന്നും…
Read Moreവിദേശത്തേക്ക് വ്യാജ റസിഡൻ്റ് പെർമിറ്റ്; മലയാളി അറസ്റ്റിൽ
വിദേശത്തേക്ക് വ്യാജ റസിഡന്റ് പെർമിറ്റ് നൽകി കബളിപ്പിച്ച കേസിൽ മലയാളി അറസ്റ്റിൽ. ഇറ്റലിയിലേക്ക് വ്യാജ റസിഡന്റ് പെർമിറ്റ് നൽകി കബളിപ്പിച്ച കേസിൽ ട്രാവൽ ഏജന്റായ പി.ആർ.രൂപേഷ് എന്നയാളെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു മലയാളിയായ ഡിജോ ഡേവിസ് (25) ആണ് ഇയാളുടെ തട്ടിപ്പിനിരയായത്. ഡിജോയുടെ റസിഡന്റ് പെർമിറ്റ് വ്യാജമാണെന്ന് ഇറ്റലിയിലെ വിമാനത്താവളത്തിൽവച്ച് കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. ഇറ്റലിയിൽ ജോലി വാഗ്ദാനം ചെയ്ത് രൂപേഷ്, 8.20 ലക്ഷം രൂപ വാങ്ങിയതായി ചോദ്യം ചെയ്യലിൽ ഡിജോ വെളിപ്പെടുത്തി. ജനുവരി 25ന് ഡിജോ നാട്ടിലെത്തിയതിനു…
Read More