ഒൻപതാം ക്ലാസ് വിദ്യാർഥി വന്ദേ ഭാരത് ട്രെയിൻ തട്ടി മരിച്ചു. തെക്കേക്കര വാത്തിക്കുളം സ്വദേശി ശ്രീലക്ഷ്മി (15) ആണ് മരിച്ചത് കായംകുളം ഹോളി മേരി സ്കൂളിന് സമീപമുള്ള ലെവൽ ക്രോസിൽ വെച്ച് ശ്രീലക്ഷ്മിയെ വന്ദേ ഭാരത് ട്രെയിൻ ഇടിക്കുകയായിരുന്നു. കുട്ടി ട്രാക്കിലൂടെ ഫോണിൽ സംസാരിച്ച് നടക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. കായംകുളം പൊലീസ് എത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
Read MoreMonth: February 2025
മലയാളി വിദ്യാർഥിനിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ
മലയാളി വിദ്യാർത്ഥിനിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി ചക്കിട്ടപാറ പേഴത്തുങ്കൽ ദേവസ്യയുടെയും മോളിയുടെയും മകൾ ഡോണയാണ് മരിച്ചത്. ജർമ്മനിയിലെ ന്യൂറംബർഗിലുള്ള താമസ സ്ഥലത്താണ് ഇരുപത്തഞ്ചുകാരിയായ ഡോണയെ മരിച്ചനിലയിൽ കണ്ടെത്തിയത്. വൈഡൻ യൂണിവേഴ്സിറ്റിയിൽ ഇന്റർനാഷനൽ മാനേജ്മെന്റ് വിഷയത്തിൽ മാസ്റ്റർ ബിരുദ വിദ്യാർത്ഥിനിയായിരുന്നു ഡോണ. രണ്ടുവർഷം മുൻപാണ് ജർമനിയിലെത്തിയത്. രണ്ടു ദിവസമായി ഡോണയ്ക്ക് പനിയുണ്ടായിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാലേ മരണകാരണം വ്യക്തമാകൂ. ജർമനിയിലെ പൊലീസ് നടപടി പൂർത്തിയായാലേ മൃതദേഹം നാട്ടിലെത്തിക്കാനാകൂ
Read Moreകടുബീസനഹള്ളി ജംഗ്ഷനിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ട്രാഫിക് പോലീസ്
ബെംഗളൂരു: ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ കടുബീസനഹള്ളി ജംഗ്ഷനിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി സിറ്റി ട്രാഫിക് പോലീസ്. കരിയമ്മന അഗ്രഹാര ജംഗ്ഷനിൽ നിന്ന് വരുന്ന എല്ലാത്തരം വാഹനങ്ങൾക്കും ജംഗ്ഷനിൽ നിയന്ത്രണം ഏർപ്പെടുത്തും. വാഹനയാത്രക്കാർക്ക് കരിയമ്മന അഗ്രഹാര ജംഗ്ഷനിൽ നിന്ന് ദേവരബീസനഹള്ളി ജംഗ്ഷനിൽ എത്തി യു-ടേൺ എടുത്ത് സക്ര ഹോസ്പിറ്റൽ മെയിൻ റോഡ് വഴി കരിയമ്മന അഗ്രഹാരയിൽ എത്താം. ഇതിന് പുറമെ യെമലൂർ റോഡിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മഹാ ശിവരാത്രി ഉത്സവവും യെമലൂർ മെയിൻ റോഡ് ശ്രീ ശിവക്ഷേത്രത്തിലെ പൂജ, പല്ലക്കി ഉത്സവം ഉൾപ്പെടെയുള്ള ഊരു ഹബ്ബ ആഘോഷങ്ങളും…
Read Moreബെംഗളൂരുവിലെ പ്രമുഖ ബിൽഡേർസ് പ്രസ്റ്റീജ് ഗ്രൂപ്പിന്റെവീടുകളിൽ ആദായനികുതി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി
ബെംഗളൂരു: നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് ഇന്ത്യയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ പ്രസ്റ്റീജ് ഗ്രൂപ്പിന്റെ നാല് സ്ഥലങ്ങളിൽ ആദായനികുതി (ഐടി) ഉദ്യോഗസ്ഥർ ചൊവ്വാഴ്ച രാവിലെ റെയ്ഡ് നടത്തി. എംജി റോഡിന് സമീപമുള്ള ബ്രണ്ടൺ റോഡിലുള്ള ഗ്രൂപ്പിന്റെ ഹെഡ് ഓഫീസിലും ശിവാജി നഗറിലെ മറ്റ് സ്ഥലങ്ങളിലുമാണ് റെയ്ഡ് നടത്തിയത്. ഡൽഹി, ഗോവ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന റെയ്ഡുകളിൽ ഒരേസമയം നിരവധി വാഹനങ്ങളിലായി 50 ഓളം ഐടി ഉദ്യോഗസ്ഥർ എത്തി. അപ്പാർട്ട്മെന്റ് സമുച്ചയങ്ങൾ, മാളുകൾ, ഓഫീസ് സ്ഥലങ്ങൾ എന്നിവയുടെ നിർമ്മാണം ഉൾപ്പെടെ വിവിധ…
Read Moreയെഡിയൂരപ്പയുടെ പിറന്നാൾ ആഘോഷത്തിൽ പരിപാടികൾ നടത്തത്തരുതെന്ന് ബിജെപി ഉന്നതർ;
ബെംഗളൂരു: മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ ജന്മദിനമായ ഫെബ്രുവരി 27 ന് വലിയ സമ്മേളനമോ മെഗാ പരിപാടിയോ സംഘടിപ്പിക്കരുതെന്ന് ബിജെപി ഹൈക്കമാൻഡ് അദ്ദേഹത്തിന്റെ അനുയായികൾക്ക് നിർദ്ദേശം നൽകി. യെഡിയൂരപ്പയുടെ ജന്മദിനം ആഘോഷിക്കുന്നതിനായി ഒരു വലിയ കൺവെൻഷൻ സംഘടിപ്പിക്കാൻ അനുയായികൾ പദ്ധതിയിട്ടിരുന്നു, എന്നാൽ ആശയക്കുഴപ്പവും പാർട്ടിയിലെ ഉൾപ്പോരും ഒഴിവാക്കാനാണ് ഉന്നതർ ഉപദേശിച്ചത്. പകരം, ഓരോ നിയോജകമണ്ഡലത്തിലും പ്രാദേശിക ആഘോഷങ്ങൾ നടത്തും. രക്തദാന ക്യാമ്പുകൾ, ഭാഗ്യലക്ഷ്മി ബോണ്ടുകളുടെ വിതരണം എന്നിവയുൾപ്പെടെ വിവിധ പ്രവർത്തനങ്ങൾ അനുയായികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. 224 നിയമസഭാ മണ്ഡലങ്ങളിലും ജന്മദിനം ആഘോഷിക്കും. ആഘോഷങ്ങൾ…
Read Moreബെംഗളൂരു-തിരുവനന്തപുരം കെ എസ് ആർ ടി സി സ്ലീപ്പർ റൂട്ട് മാറുന്നു: വിശദാംശങ്ങൾ
ബെംഗളൂരുവില്‍ നിന്നുള്ള തിരുവനന്തപുരം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഈ റൂട്ടിലെ ഏറ്റവും മികച്ച സൗകര്യങ്ങളോടെ സർവീസ് നടത്തിയിരുന്ന കേരളാ ആർടിസിയുടെ തിരുവനന്തപുരം – ബെംഗളൂരു സ്ലീപ്പർ ബസുകള്‍ റൂട്ട് മാറ്റുന്നു. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി ബാംഗ്ലൂരിലേക്ക് സർവീസ് നടത്തിയിരുന്ന കെ എസ് ആർ ടി സി സ്വിഫ്റ്റ് ഗജരാജ മള്‍ട്ടി ആക്സില്‍ വോള്‍വോ സ്ലീപ്പർ ബസാണ് യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനെ തുടർന്ന് റൂട്ട് മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്. മാർച്ച് മൂന്ന് തിങ്കളാഴ്ച മുതല്‍ ഈ സ്ലീപ്പർ ബസ് എറണാകുളം- ബെംഗളൂരു റൂട്ടില്‍ ഓടും. എറണാകുളത്ത് നിന്ന്…
Read Moreബസ് ആക്രമിച്ച് ഡ്രൈവറുടെ മുഖത്ത് കുങ്കുമം തേച്ചു
ബെംഗളൂരു: ബെലഗാവിയിലെ പന്ത് ബാലേകുന്ദ്രിയില്‍ നോർത്ത് വെസ്റ്റേണ്‍ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ് ഡ്രൈവറും കണ്ടക്ടറും മറാത്തി സംസാരിക്കുന്ന യാത്രക്കാരും തമ്മിലുള്ള ഭാഷാ തർക്കത്തെ തുടർന്ന് മഹാരാഷ്ട്രയും കർണാടകയും തമ്മിലുള്ള സംഘർഷം രൂക്ഷമായി. തിങ്കളാഴ്ച, ശിവസേനയുടെ (ഉദ്ധവ് ബാലാസാഹേബ് താക്കറെ) പാർട്ടി പ്രവർത്തകരെന്ന് കരുതുന്ന 15-20 പേരടങ്ങുന്ന ഒരു ജനക്കൂട്ടം സോലാപൂരിലെ സാത്ത് റോഡില്‍ ബസ് നിർത്തിപ്പിച്ച് ബഹളം സൃഷ്ടിച്ചു. ബസ് ഡ്രൈവറെ നിർബന്ധിച്ച ശേഷം ആള്‍ക്കൂട്ടം അയാളുടെ മുഖത്ത് കുങ്കുമം തേച്ചു. ബസില്‍ 35 യാത്രക്കാരുണ്ടായിരുന്നു. വലിയ സമരത്തിനൊടുവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്…
Read Moreനാടൻ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് വിദ്യാർഥികൾക്ക് പരിക്ക്
ബെംഗളൂരു : മണ്ഡ്യയിലെ നാഗമംഗലയിൽ നാടൻ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു. കംബദഹള്ളിയിലെ ആഞ്ജനേയ ഹിൽ പരിസരത്ത് റോഡുശുചീകരണപ്രവൃത്തിയിൽ ഏർപ്പെട്ട സംഘത്തിലെ പത്താംക്ലാസ് വിദ്യാർഥികളായ ഹരിനാഥ് പാട്ടീൽ (15), പാർഥ (15) എന്നിവർക്കാണ് പരിക്കേറ്റത്. ബോഡിങ് സ്‌കൂളായ ‘പ്രഗതി’യിലെ വിദ്യാർഥികളാണിവർ. ഇവരെ ആദിചുഞ്ചനഗരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ വലതുകൈയ്ക്കും മറ്റെയാളുടെ മുഖത്തും വയറിലുമാണ് പരിക്കേറ്റത്. വിദ്യാർഥികൾ അപകടനില തരണംചെയ്തതായി ഡോക്ടർമാർ പറഞ്ഞു.
Read Moreമുൻ കാമുകിയുടെ ഭർത്താവിനെ യുവാവ് കുത്തിക്കൊന്നു
ബെംഗളൂരു: ട്രാന്‍സ്‌പോര്‍ട്ട് ബസിനുള്ളില്‍ വച്ച് മുന്‍ കാമുകിയുടെ ഭര്‍ത്താവിനെ കുത്തിക്കൊന്ന് യുവാവ്. കര്‍ണാടകയിലെ സിര്‍സിയില്‍ ആണ് സംഭവം. ശിവമൊഗ്ഗ ജില്ലയിലെ സാഗര സ്വദേശിയായ ഗംഗാധര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രീതം ഡിസൂസ എന്നയാളാണ് ഇയാളെ കുത്തിക്കൊന്നത്. ഉത്തര കര്‍ണാടകയിലെ സിര്‍സിയില്‍ വച്ച് നിരവധിയാളുകള്‍ നോക്കി നില്‍ക്കുമ്പോഴായിരുന്നു കൊലപാതകം. ബെംഗളൂരുവിലേക്കുള്ള ബസില്‍ ഗംഗാധര്‍ കയറാന്‍ ഒരുങ്ങുമ്ബോഴാണ് പ്രീതം ഇയാളെ ആക്രമിച്ചത്. ഗംഗാധറിന്റെ ഭാര്യ പൂജ നോക്കി നില്‍ക്കെയായിരുന്നു കത്തിയാക്രമണം. പൂജ നേരത്തെ പത്ത് വര്‍ഷത്തോളം പ്രീതവുമായി പ്രണയത്തിലായിരുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നാല് മാസം മുന്‍പാണ്…
Read Moreഭർത്താവിന് കുംഭമേളയ്ക്ക് എത്താനായില്ല; പകരം വീഡിയോ കോൾ ചെയ്ത് ഫോൺ ഗംഗയിൽ മുക്കി ഭാര്യ
പ്രയാഗ്‌രാജ്: മഹാകുംഭമേളയില്‍ പങ്കെടുക്കുക എന്നത് നിരവധി പേരുടെ ആഗ്രഹമാണ്. കുംഭമേള അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കുംഭമേളയില്‍ പങ്കെടുക്കാൻ കഴിയാത്തതിന്‍റെ നിരാശ പങ്കുവയ്ക്കുന്നവർ നിരവധിയാണ്. കുംഭമേളയില്‍ നേരിട്ട് പങ്കെടുക്കാൻ കഴിയാതിരുന്ന ഭർത്താവിന് പുണ്യം ലഭിക്കുവാനായി വീഡിയോ കോള്‍ ചെയ്ത് സ്മാർട് ഫോണ്‍ ഗംഗയില്‍ മുക്കിയെടുക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ ഇൻസ്റ്റയില്‍ വൈറലാകുന്നത്. ഗംഗയില്‍ ഒറ്റയ്ക്കെത്തുന്ന പെണ്‍കുട്ടിയാണ് ഭർത്താവിനു വേണ്ടി സ്മാർട് ഫോണിനെ ഗംഗയില്‍ കുളിപ്പിച്ചെടുത്തത്. രസകരമായ കമന്‍റുകളാണ് വീഡിയോക്ക് താഴെ നിറയുന്നത്. മൊബൈല്‍ വെള്ളത്തില്‍ വീണു പോയിരുന്നെങ്കില്‍ ഭർത്താവിന് എന്നെന്നേക്കുമായി മോക്ഷം ലഭിച്ചേനെയെന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്.
Read More