കടുബീസനഹള്ളി ജംഗ്ഷനിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ട്രാഫിക് പോലീസ്

ബെംഗളൂരു: ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ കടുബീസനഹള്ളി ജംഗ്ഷനിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി സിറ്റി ട്രാഫിക് പോലീസ്.

കരിയമ്മന അഗ്രഹാര ജംഗ്ഷനിൽ നിന്ന് വരുന്ന എല്ലാത്തരം വാഹനങ്ങൾക്കും ജംഗ്ഷനിൽ നിയന്ത്രണം ഏർപ്പെടുത്തും.

വാഹനയാത്രക്കാർക്ക് കരിയമ്മന അഗ്രഹാര ജംഗ്ഷനിൽ നിന്ന് ദേവരബീസനഹള്ളി ജംഗ്ഷനിൽ എത്തി യു-ടേൺ എടുത്ത് സക്ര ഹോസ്പിറ്റൽ മെയിൻ റോഡ് വഴി കരിയമ്മന അഗ്രഹാരയിൽ എത്താം.

  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി

ഇതിന് പുറമെ യെമലൂർ റോഡിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മഹാ ശിവരാത്രി ഉത്സവവും യെമലൂർ മെയിൻ റോഡ് ശ്രീ ശിവക്ഷേത്രത്തിലെ പൂജ, പല്ലക്കി ഉത്സവം ഉൾപ്പെടെയുള്ള ഊരു ഹബ്ബ ആഘോഷങ്ങളും കണക്കിലെടുത്ത്, വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണി വരെ യെമലൂർ കോടി ജംഗ്ഷനിൽ നിന്ന് ഗ്ലോറി ജ്യൂസ് സെന്ററിലേക്കുള്ള ഗതാഗതം നിയന്ത്രിച്ചതായി ട്രാഫിക് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൻകിട അപ്പാർട്ട്മെന്റുകളുടെ കറന്റ് കട്ടാകും? ബെംഗളൂരുവിൽ കെട്ടിടസമുച്ചയങ്ങൾക്കെതിരെ സർക്കാർ നടപടി!
[masterslider id="10"]

Related posts