ജർമനിയില്‍ മലയാളി വിദ്യാർത്ഥിനിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി ചക്കിട്ടപാറ ഡോണ ദേവസ്യ പേഴത്തുങ്കല്‍ (25) ആണ് മരിച്ചത്. ജർമനിയിലെ ന്യൂറംബർഗിലായിരുന്നു യുവതി താമസിച്ചിരുന്നത്. രണ്ടു ദിവസമായി ഡോണയ്ക്ക് പനിയുണ്ടായിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. മരണകാരണം വ്യക്തമല്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാലേ മരണകാരണം വ്യക്തമാകൂ. മരണവിവരം ബർലിനിലെ ഇന്ത്യൻ എംബസിയെ അറിയിച്ചിട്ടുണ്ട്. ചക്കിട്ടപാറ പേഴത്തുങ്കല്‍ ദേവസ്യയുടെയും മോളിയുടെയും മകളാണ് ഡോണ.
Read MoreMonth: February 2025
നഗരത്തില്‍ മാരകായുധങ്ങളുമായി ബൈക്ക് വീലിങ്; അഞ്ച് യുവാക്കള്‍ പോലീസ് പിടിയില്‍
ബെംഗളൂരു: അര്‍ദ്ധരാത്രിയില്‍ രാമമൂര്‍ത്തി നഗറിലും കെആര്‍ പുരം ഫ്‌ലൈഓവറിനു സമീപവും വാക്കത്തികള്‍ വീശി വാഹനങ്ങള്‍ ഓടിച്ച അഞ്ച് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി 13 ന് രാത്രി, അര്‍ദ്ധരാത്രിയില്‍ കെ.ജി. ഹള്ളിയിലെ നൂര്‍ മസ്ജിദിന് സമീപം 25ലധികം ആളുകള്‍ ഒത്തുകൂടിയിരുന്നു. ഈ സമയത്ത്, അറഫാത്തും സാഹിലും മറ്റുള്ളവരും തങ്ങളുടെ ഇരുചക്ര വാഹനങ്ങളില്‍ സ്റ്റണ്ട് അവതരിപ്പിക്കാനും സോഷ്യല്‍ മീഡിയ റീലുകള്‍ക്കായി ബൈക്ക് വീലിങ ചെയ്ത് വീഡിയോകള്‍ ചിത്രീകരിക്കാനും പദ്ധതിയിട്ടു. കെ.ജി. ഹള്ളിയിലെ പ്രധാന റോഡിലൂടെ യുവാക്കള്‍ ട്രിപ്പിള്‍സ് അടിച്ച് ബൈക്കുകളില്‍ സഞ്ചരിക്കുകയായിരുന്നു. അവിടെ നിന്ന്…
Read Moreനഗര നിവാസികൾക്ക് ചൂടിൽ നിന്നും ആശ്വാസമേകാൻ ഈ വർഷം വേനൽ മഴ നേരത്തേ എത്തും;
ബെംഗളൂരു: ഇത്തവണത്തെ മഴക്കാലത്ത് പതിവിനേക്കാൾ കൂടുതൽ മഴ പെയ്യുമെന്നാണ് മഴ മുന്നറിയിപ്പ് സൂചിപ്പിക്കുന്നത്. ചൂടിൽ ഉരുകുന്ന ബെംഗളൂരു ഉൾപ്പെടെയുള്ള പ്രദേശങ്ങൾക്ക് ഇത് പകരുന്ന ആശ്വാസം ചെറുതല്ല. മൺസൂണിന് മുൻപുള്ള മഴ സാധാരണയേക്കാൾ, ഏപ്രിൽ, മെയ് മാസങ്ങളിൽ കൂടുതൽ മഴ ലഭിക്കുമെന്നുമാണ് മുന്നറിയിപ്പ്. മഴ ഇത്തവണ നേരത്തെ എത്തുന്നതോടെ കനത്ത ചൂടിൽ നിന്നും ജലക്ഷാമത്തിൽ നിന്നും ചെറിയൊരു മാറ്റം നഗരത്തിനു പ്രതീക്ഷിക്കാം. കഴിഞ്ഞ ദിവസമാണ് ഈ സമീപകാലതെ ഏറ്റവും കൂടിയ താപനില ബെംഗളൂരുവിൽ രേഖപ്പെടുത്തിയത്. 20 വർഷത്തിനിടയിലെ ഏറ്റവും കൂടിയ താപനില ഫെബ്രുവരി 17 ന്…
Read Moreവീട്ടിൽ കഞ്ചാവ് ചെടി; 4 മലയാളി വിദ്യാർത്ഥികളടക്കം അറസ്റ്റിൽ
ചെന്നൈ: കോയമ്പത്തൂരിനടുത്ത കുനിയമുത്തൂരില്‍ വാടക വീട്ടില്‍ കഞ്ചാവ് വളർത്തിയത് കണ്ടെത്തി. മലയാളി വിദ്യാർഥികളായ വിഷ്ണു (19), ധനുഷ്(19), അഭിനവ് (19), അനിരുദ്ധ് (19), അരിയല്ലൂർ സ്വദേശി കലൈവാണൻ (21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പുറത്തുനിന്ന് കഞ്ചാവ് വാങ്ങുന്നതിലെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് താമസസ്ഥലത്ത് ചെടി വളർത്തിയതെന്ന് പ്രതികള്‍ പോലീസിന് മൊഴി നല്‍കി.
Read Moreപുരുഷൻമാർക്കും സീറ്റ് സംവരണം നടപ്പിലാക്കാൻ ഒരുങ്ങി കർണാടക ആർടിസി
ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ.എസ്.ആർ.ടി.സി.) ബസുകളില്‍ പുരുഷന്മാർക്കുള്ള സീറ്റ് സംവരണം ഉറപ്പാക്കാൻ നിർദേശം. സ്ത്രീകള്‍ക്ക് സൗജന്യയാത്ര വാഗ്ദാനം ചെയ്യുന്ന ‘ശക്തി’ പദ്ധതി നടപ്പാക്കിയതിനുശേഷം ബസുകളില്‍ സ്ത്രീയാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട്. അതിനാല്‍ മിക്കപ്പോഴും ബസുകളില്‍ നിന്നുകൊണ്ട് യാത്ര ചെയ്തതിനെതിരേ മൈസൂരു നിവാസിയായ വിഷ്ണുവർധനാണ് അധികൃതർക്ക് പരാതിനല്‍കിയത്. തുടർന്ന് കെ.എസ്.ആർ.ടിസി. മൈസൂരു സിറ്റി ഡിവിഷണല്‍ കണ്‍ട്രോളർ എച്ച്.ടി. വീരേഷ് അവർക്ക് അർഹമായ സീറ്റുകളില്‍ പുരുഷന്മാർ ഇരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബസ് ജീവനക്കാരോട് നിർദേശിച്ചിട്ടുണ്ട്. ‘ശക്തി’പദ്ധതി നടപ്പിലാക്കിയതിനുശേഷം 50 ശതമാനം സീറ്റുകള്‍ പുരുഷന്മാർക്ക്…
Read Moreബിംസിൽ 16 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു: പ്രതിഷേധവുമായി മാതാപിതാക്കളും കന്നഡ അനുകൂല പ്രവർത്തകരും
ബെംഗളൂരു : കൗൾ ബസാറിലെ ബട്ടി പ്രദേശത്തെ 16 മാസം പ്രായമുള്ള കുഞ്ഞ് ഡോക്ടർമാരുടെ അശ്രദ്ധ മൂലമാണ് മരിച്ചതെന്ന് ആരോപിച്ച് കുട്ടിയുടെ മാതാപിതാക്കളും കന്നഡ അനുകൂല പ്രവർത്തകരും ശനിയാഴ്ച ആശുപത്രിക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. ഡോക്ടർമാർ കൃത്യസമയത്ത് ആശുപത്രിയിൽ വരുന്നില്ല, അവർ ആഴ്ചയിൽ ഒരിക്കൽ മാത്രമേ വരികയുള്ളൂ, ഉച്ചവരെ ജോലി ചെയ്യുന്നു. ആശുപത്രിയിൽ വരുന്ന രോഗികളെ അവർ സ്വന്തം സ്വകാര്യ ആശുപത്രിയിലേക്ക് അയയ്ക്കുന്നു. പ്രസവസമയത്ത് നിരവധി കുഞ്ഞുങ്ങൾ മരിച്ചു. കുട്ടിയുടെ മരണത്തിന് ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർമാർ നേരിട്ട് ഉത്തരവാദികളാണെന്ന് അവർ ആരോപിച്ചു.…
Read Moreപ്രണയാഭ്യർത്ഥന നിരസിച്ചു; കാമുകൻ യുവതിയുടെ കാറും ബൈക്കും കത്തിച്ചു
ബെംഗളൂരു: സുബ്രഹ്മണ്യപുരയിൽ ഒരു സ്ത്രീയുടെ കാറും ബൈക്കുകളും കത്തിച്ചു. പ്രതിയായ രാഹുൽ സുഹൃത്തുക്കളോടൊപ്പം യുവതിയുടെ വീട്ടിലെത്തിയാണ് കാറും ബൈക്കുകളും കത്തിച്ചത്. രാഹുലിന്റെ പ്രണയാഭ്യർത്ഥന സ്ത്രീ പലതവണ നിരസിച്ചിരുന്നു, ഇതാണ് പ്രതിയെ പ്രകോപിപ്പിക്കുകയും കുറ്റകൃത്യത്തിലേക്ക് നയിക്കുകയും ചെയ്തത്. രാഹുലും സഹായികളും മൂന്നോ നാലോ ബൈക്കുകളിലായി സ്ത്രീയുടെ വീട്ടിലെത്തി വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന കാറും ബൈക്കുകളും കത്തിച്ചു. തുടർന്ന് അവർ സുബ്രഹ്മണ്യപുരയിലെ ശ്രീനിധിയിലുള്ള ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിലേക്ക് പോയി, അവിടെ കൂടുതൽ കാറുകൾക്ക് തീയിട്ടു. അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ സുരക്ഷാ ജീവനക്കാരൻ അവരെ തടയാൻ ശ്രമിച്ചു, പക്ഷേ അവർ…
Read Moreകുംഭമേളയിൽ പങ്കെടുത്ത് പ്രയാഗ്‌രാജിൽ നിന്ന് മടങ്ങിയ ആറുപേർ അപകടത്തിൽ മരിച്ചു
ബെംഗളൂരു : കുംഭമേളയിൽ പങ്കെടുത്ത് പ്രയാഗ്‌രാജിൽനിന്ന് മടങ്ങുകയായിരുന്ന കർണാടക സ്വദേശികളായ ആറുപേർ മധ്യപ്രദേശിലെ ജബൽപുരിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. ബെലഗാവി ഗോകക് സ്വദേശികളായ ബാലചന്ദ്ര ഗൗഡർ, സുനിൽ ശേദശാലെ, ബസവരാജ് കുർണി, ബസവരാജ് ദൊഡ്ഡമണി, ഏരണ്ണ ഷേബിനകട്ടി, വിരുപാക്ഷ ഗുമട്ടി എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ജീപ്പ് നിയന്ത്രണംവിട്ട് ആദ്യം റോഡിനുനടുവിലെ ഡിവൈഡറിലുള്ള മരത്തിലിടിച്ചശേഷം പാതയുടെ എതിർഭാഗത്തേക്ക് ചാടി. തുടർന്ന് എതിർഭാഗത്തുനിന്ന് വന്ന ബസ് ജീപ്പുമായി കൂട്ടിയിടിക്കുകയും ചെയ്തു. ആറുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. പരിക്കേറ്റവരെ സിഹോറ ടൗണിലെ ആശുപത്രിയിൽ…
Read Moreവെഞ്ഞാറമൂട് കൂട്ടകൊലപാതകം; ഫര്‍സാനയെ കൊലപ്പെടുത്തിയത് താൻ മരിച്ചാല്‍ കാമുകി തനിച്ചാകും എന്ന ഭയത്താൽ
തിരുവനന്തപുരം: വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുവന്നായിരുന്നു പെണ്‍സുഹൃത്ത് ഫര്‍സാനയെ പ്രതി അഫാന്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ്. ഫര്‍സാനയെയും ചുറ്റിക കൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയത്. അഞ്ചു കൊലപാതകങ്ങളില്‍ അവസാനത്തേത് ഫര്‍സാനയുടേതാണ്. സൗമ്യമായി പെരുമാറുന്ന പ്രകൃതക്കാരിയാണ് ഫര്‍സാനയെന്ന് നാട്ടുകാര്‍ പറയുന്നു. താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്നാണ് അഫാന്‍ പൊലീസിന് നല്‍കിയ മൊഴി. പിജി വിദ്യാര്‍ഥിനിയായ ഫര്‍സാന പഠിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. കൊല്ലത്ത് പിജിക്ക് പഠിക്കുന്ന ഫര്‍സാന ട്യൂഷന് പോകുന്നുവെന്നാണ് വീട്ടില്‍ പറഞ്ഞത്. വീട്ടില്‍ നിന്ന് ഫര്‍സാനയെ കൂട്ടിക്കൊണ്ടുപോയ അഫാന്‍, പേരുമലയിലെ സ്വന്തം വീട്ടിലേക്കാണ്…
Read Moreമലയാളി തിളക്കം; മൂന്ന് സ്വർണ്ണ മെഡലുകൾ നേടി ഈ കൊച്ചു മിടുക്കി
ബെംഗളൂരു: ആദ്യത്തെ ചാമ്പ്യൻഷിപ്പിൽത്തന്നെ മികച്ച നേട്ടംകൊയ്ത് ബെംഗളൂരു മലയാളി പെൺകുട്ടി അനികാ നമ്പീശൻ. ഗുജറാത്തിലെ സൂറത്തിൽ നടന്ന ഓപ്പൺ ഏഷ്യ ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ അനിക മൂന്ന് സ്വർണമെഡലുകൾ സ്വന്തമാക്കി, ടീനേജ് (അണ്ടർ 67.5 കിലോ) വിഭാഗത്തിൽ ചാമ്പ്യൻഷിപ്പും നേടി. ബെഞ്ച് പ്രസ് (42.5 കിലോ), ഡെഡ് ലിഫ്റ്റ് (110 കിലോ), സ്ക്വാട്ട് (107.5 കിലോ) എന്നീവിഭാഗങ്ങളിലാണ് സ്വർണംനേടിയത്. ബെംഗളൂരുവിൽ ആർക്കിടെക്ടായ കണ്ണൂർ സ്വദേശി അർജുൻ ഉണ്ണികൃഷ്ണൻ നമ്പീശന്റെയും ഡോ. മെർലിൻ ജോർജിന്റെയും മകളാണ്. മൂന്നരവയസ്സുമുതൽ ജിംനാസ്റ്റിക്സിൽ പരിശീലനം തുടങ്ങിയതാണ് അനിക. ബെംഗളൂരുവിലെ സ്വീഡിഷ് സ്കൂളായ…
Read More