നഗര നിവാസികൾക്ക് ചൂടിൽ നിന്നും ആശ്വാസമേകാൻ ഈ വർഷം വേനൽ മഴ നേരത്തേ എത്തും;

ബെംഗളൂരു:  ഇത്തവണത്തെ മഴക്കാലത്ത് പതിവിനേക്കാൾ കൂടുതൽ മഴ പെയ്യുമെന്നാണ് മഴ മുന്നറിയിപ്പ് സൂചിപ്പിക്കുന്നത്. ചൂടിൽ ഉരുകുന്ന ബെംഗളൂരു ഉൾപ്പെടെയുള്ള പ്രദേശങ്ങൾക്ക് ഇത് പകരുന്ന ആശ്വാസം ചെറുതല്ല.

മൺസൂണിന് മുൻപുള്ള മഴ സാധാരണയേക്കാൾ, ഏപ്രിൽ, മെയ് മാസങ്ങളിൽ കൂടുതൽ മഴ ലഭിക്കുമെന്നുമാണ് മുന്നറിയിപ്പ്.

മഴ ഇത്തവണ നേരത്തെ എത്തുന്നതോടെ കനത്ത ചൂടിൽ നിന്നും ജലക്ഷാമത്തിൽ നിന്നും ചെറിയൊരു മാറ്റം നഗരത്തിനു പ്രതീക്ഷിക്കാം.

  വാടകക്കാരെ പിഴിഞ്ഞെടുക്കുന്ന പുതിയ ബെംഗളൂരു ട്രെൻഡ്; വീടൊഴിയാൻ 30 ദിവസത്തെ നോട്ടീസ്, സോഷ്യൽ മീഡിയയിൽ പുകഞ്ഞ് വാടകപ്പോര്

കഴിഞ്ഞ ദിവസമാണ് ഈ സമീപകാലതെ ഏറ്റവും കൂടിയ താപനില ബെംഗളൂരുവിൽ രേഖപ്പെടുത്തിയത്.

20 വർഷത്തിനിടയിലെ ഏറ്റവും കൂടിയ താപനില ഫെബ്രുവരി 17 ന് നഗരത്തിൽ രേഖപ്പെടുത്തിയ 35.9 ഡിഗ്രി സെൽഷ്യസായിരുന്നു.

അതേസമയം, ഫെബ്രുവരി അവസാനവും മാർച്ച് മാസവും മഴ ശക്തമാകാൻ സാധ്യതയുണ്ട്. ഇതോടെ താപനിലയിലും കുറവ് അനുഭവപ്പെടും.

ഏപ്രിൽ, മെയ് മാസങ്ങളിൽ നല്ല മഴ ലഭിക്കും. എന്നാൽ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മഴ കുറയുമെന്നാണ് കരുതുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബെസ്‌കോം; നടപ്പാതകളിലെ തടസ്സങ്ങൾ നീക്കി വൻ ശുചീകരണ യജ്ഞം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവില്‍ പകപോക്കൽ കൊലപാതകം: മെഡിക്കൽ ഷോപ്പ് ഉടമയെ വെട്ടിക്കൊന്നു
[masterslider id="10"]

Related posts